Friday, June 23, 2017 Last Updated 14 Min 22 Sec ago English Edition
Todays E paper
Saturday 10 Jun 2017 02.31 PM

നാവില്‍ കൊതിയൂറുന്ന വറുത്തരച്ച ബീഫുകറിയുടെ രഹസ്യമിതാ...

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍
uploads/news/2017/06/116888/Weeklycokry100617.jpg

കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളം നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. കേരളത്തിന്റെ തനത് ഭക്ഷണങ്ങളൊക്കെ തന്നെ ഇവിടെയുണ്ട്. എന്നിരുന്നാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൈപ്പുണ്യം ഒന്നുവേറെതന്നെ.

അതുകൊണ്ടാണ് അമ്മുവെന്ന വീട്ടമ്മ കുടുംബവുമൊത്ത് അമേരിക്കയിലായിരുന്നിട്ടുകൂടി പാചകത്തില്‍ സഹായികളെ കൂട്ടാതെ ഭക്ഷണം സ്വയം പാകം ചെയ്തത്.

തിരിച്ച് നാട്ടിലെത്തിയപ്പോഴും തങ്ങളുടെ നാടന്‍ഭക്ഷണം മറന്നില്ല. എല്ലാത്തരം ഭക്ഷണം ഉണ്ടാക്കുമെങ്കിലും അമ്മുവിന്റെ വറുത്തരച്ച ബീഫാണ് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഏറെ പ്രിയം. നാവില്‍ കൊതിയൂറുന്ന അമ്മുവിന്റെ ബീഫുകറിയുടെ രഹസ്യമിതാ...

ആവശ്യമുള്ള സാധനങ്ങള്‍

1.ബീഫ് - 1 കിലോ (കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയത്)
2.സവാള - 4 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
3.തക്കാളി - 1 (ചെറുതായി അരിഞ്ഞത്)
4.വെളുത്തുള്ളി - 12 അല്ലി (അരിഞ്ഞത്)
5.ഇഞ്ചി - 2 കഷണം (അരിഞ്ഞത്)
6.പച്ചമുളക് - 3എണ്ണം (നീളത്തില്‍ കീറിയത്)
7.തേങ്ങാ ചിരകിയത്- അരക്കപ്പ്
8.കുരുമുളക് - 1/2 ടീസ്പൂണ്‍
9.പെരുംജീരകം - 1/2 ടീസ്പൂണ്‍
10.മുളകുപൊടി - 2 1/2 ടേബിള്‍സ്പൂണ്‍
11.മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
12.മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
13.മസാലക്കൂട്ട് പൊടിച്ചത് - 1 ടീസ്പൂണ്‍
14..കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
15.വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന്
16..കറിവേപ്പില - 2 തണ്ട്
17.വെള്ളം - അരക്കപ്പ്

uploads/news/2017/06/116888/Weeklycokry100617a.jpg

തയ്യാറാക്കുന്ന വിധം

സ്‌റ്റെപ്പ് - 1


അടുപ്പില്‍ കുക്കര്‍വച്ച് അതിലേക്ക് നുറുക്കിവച്ചിരിക്കുന്ന ബീഫ്കഷണങ്ങളിട്ട് ഉപ്പും കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അരക്കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ച് മാറ്റിവയ്ക്കുക. ഒരു കടായ് ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് തേങ്ങ ചിരകിയത്,കുരുമുളക്,പെരുംജീരകം എന്നിവയിട്ട് നന്നായി വറുത്തെടുക്കുക.എന്നിട്ട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. നന്നായി തണുത്തശേഷം മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക.

സ്‌റ്റെപ്പ് - 2


കടായിചട്ടിയില്‍ എണ്ണയൊഴിച്ച് അത് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ശേഷം 1 മുതല്‍ അഞ്ച് വരെയുള്ള ചേരുവകകള്‍ ചേര്‍ത്ത് വഴറ്റുക. ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കാം. ഇതിലേക്ക് മുളകുപൊടി,മല്ലിപ്പൊടി,മസാലക്കൂട്ട് പൊടിച്ചത് എന്നിവകൂടിയിട്ട് നന്നായി യോജിപ്പിക്കുക. മസാലയെല്ലാം നന്നായി വഴന്നുവരുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന ബീഫും ഇതിലേക്ക് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക.

സ്‌റ്റെപ്പ് - 3


തേങ്ങാവറുത്തപൊടി കൂടി ബീഫിലേക്ക് ചേര്‍ക്കാം, അതോടൊപ്പം ബീഫ് വേവിച്ച വെള്ളംകൂടി ഇതിലേക്ക് ഒഴിച്ച് എല്ലാംകൂടി മിക്‌സ് ചെയ്യുക. കറി തിളച്ചുവരുമ്പോള്‍ അ
ടുപ്പിലെ തീ കുറച്ച് ബീഫ് 15 മിനിറ്റ് അടച്ചുവയ്ക്കുക.ശേഷം കറി അടുപ്പില്‍ നിന്നും വാങ്ങാം. സ്വാദിഷ്ടമായ വറുത്തരച്ച ബീഫ്കറി തയ്യാര്‍.

-ദേവിന റെജി
ഫോട്ടോ: അനുലാല്‍ വി.വി.

Ads by Google
TRENDING NOW