Saturday, June 24, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Saturday 10 Jun 2017 01.33 PM

അഴകേ കണ്‍മണിയേ

uploads/news/2017/06/116880/prayagamartin.jpg

ഒരു മുറൈ വന്തു പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തുടര്‍ച്ചയായി ഹിറ്റ് സിനിമകളില്‍ നായികയായി തിളങ്ങുന്ന പ്രയാഗയുടെ സ്‌റ്റൈല്‍ സങ്കല്‍പ്പങ്ങള്‍.

FASHION


ഫാഷന്‍ കോണ്‍ഷ്യസാണ് ഞാന്‍. ട്രെന്‍ഡിനപ്പുറം എന്റെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. എനിക്കിഷ്ടപ്പെടാത്ത വസ്ത്രങ്ങള്‍ ഞാന്‍ ഉപയോഗിക്കില്ല. ഏതു വസ്ത്രം ധരിച്ചാലും കംഫര്‍ട്ടബിളാകണം. എന്നാലേ കോണ്‍ഫിഡന്‍സുണ്ടാകു.

മാത്രമല്ല സാഹചര്യങ്ങള്‍ക്കനുസരിച്ച് വസ്ത്രമണിയണം എന്നതാണ് എന്റെ സ്‌റ്റൈല്‍. ഫംഗ്ഷനുകള്‍ക്ക് സ്‌റ്റൈലിസ്റ്റ് ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എപ്പോഴും പ്രസന്റബിളായിട്ടിരിക്കാനാണ് എനിക്കിഷ്ടം.

MAKE UP


പ്രത്യേകിച്ച് ഒരുസ്‌റ്റൈല്‍ ഫോളോ ചെയ്യാറില്ല. മേക്കപ്പ് ചെയ്യുമ്പോള്‍ കണ്ണുകളെ ഹൈലൈറ്റ് ചെയ്യാറുണ്ട്. മുഖത്തിന് ചേരുന്ന ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കാറുണ്ട്. മുഖത്തിന്റെ ഛായതന്നെ മാറ്റുന്ന രീതിയിലുള്ള മേക്കപ്പിനോട് താല്‍പര്യമില്ല.

FITNESS


ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ ജിമ്മില്‍ പോകാനൊന്നും സമയം കിട്ടാറില്ല. എങ്കിലും കൃത്യമായി ഡയറ്റ് ഫോളോ ചെയ്യാറുണ്ട്.

JEWELLERY


വളരെ കുറച്ച് ആഭരണങ്ങളേ ഞാന്‍ അണിയാറുള്ളു. ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് യോജിക്കുന്ന ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്.

ENTERTAINMENT


ഒഴിവു സമയങ്ങളില്‍ സിനിമകള്‍ കാണാന്‍ സമയം കെണ്ടത്തും. യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. കുടുംബത്തോടൊത്ത് യാത്ര ചെയ്യാനാണ് കൂടുതല്‍ താല്‍പര്യം.

GIFT


എനിക്കൊപ്പം വര്‍ക്ക് ചെയ്യുന്ന ഒരു ടീമുണ്ട്. അവര്‍ ഇടയ്‌ക്കൊക്കെ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തരാറുണ്ട്. അവരുടെ കൈയില്‍ നിന്ന് സമ്മാനങ്ങള്‍ കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്.

MY COLLECTION


ഷോപ്പിംഗ് ഇഷ്ടമാണ്. ബ്രാന്‍ഡ് നോക്കി ഒന്നും വാങ്ങാറില്ല. സ്‌റ്റൈലിനും ക്വാളിറ്റിക്കുമാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഹാന്‍ഡ് ബാഗുകളുടെ നല്ലൊരു കളക്ഷന്‍ എനിക്കുണ്ട്.

പിന്നെ സാന്‍ഡല്‍സുകളും ക്രേസാണ്. പല സ്‌റ്റൈലിലുള്ള സാന്‍ഡന്‍സും ഷൂസുകളുമൊക്കെ എന്റെ കളക്ഷനിലുണ്ട്.

അശ്വതി അശോക്

Ads by Google
TRENDING NOW