Wednesday, February 13, 2019 Last Updated 16 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jun 2017 06.35 AM

കോഴി​ക്കോട്ടും മൂവാറ്റുപുഴയിലും കുമളി പഞ്ചായത്തിലും ഹര്‍ത്താല്‍ ; സിപിഎം ഓഫീസിന് നേരെ ബോംബേറ്, ഹര്‍ത്താലില്‍ അക്രമം

uploads/news/2017/06/116814/harthal.jpg

കോഴിക്കോട്‌: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കു നേരെ ഡല്‍ഹിയിലുണ്ടായ കൈയേറ്റശ്രമത്തിന്റെ പേരില്‍ സംസ്‌ഥാനവ്യാപകമായി സി.പി.എം-ബി.ജെ.പി. ഏറ്റുമുട്ടല്‍. പലയിടങ്ങളിലും കലാപത്തിലേക്കാണ്‌ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ എത്തുന്നത്‌. സി.പി.എം. ബി.ജെ.പി. പ്രകടനങ്ങള്‍ ഇന്നലെ പലയിടത്തും സംഘര്‍ഷത്തിന്റെ വക്കിലെത്തി. ഒരു രാഷ്‌ട്രീയ കലാപത്തിലേക്കു വഴുതിവീഴാതിരിക്കാനുള്ള പ്രാര്‍ത്ഥനയിലാണു കേരളം.

സംഘര്‍ഷം പരിധിവിട്ട കോഴിക്കോടു ജില്ലയില്‍ ബോംബേറും പാര്‍ട്ടി ഓഫീസ്‌ തല്ലിത്തകര്‍ക്കലും പകരത്തിനുപകരം ഹര്‍ത്താലും. യെച്ചൂരിയ്‌ക്കു മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാനവ്യാപകമായി സി.പി.എം. പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതുപലയിടത്തും ബി.ജെ.പി. അനുബന്ധ സംഘടനകളുമായുള്ള സംഘര്‍ഷത്തിലാണു കലാശിച്ചത്‌. കോട്ടയം കുമാരനെല്ലൂരിലും പ്രകടനങ്ങള്‍ സംഘര്‍ഷത്തിലെത്തി.

കോഴിക്കോട്‌ ജില്ലയില്‍ ഇരു പാര്‍ട്ടികളുടെയും ഓഫീസുകളും ബഹുജന സംഘടനാ ഓഫീസുകളും ആക്രമിക്കപ്പെട്ടു. സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍നിന്ന്‌് ജില്ലാ സെക്രട്ടറി പി. മോഹനന്‍ തലനാരിഴയ്‌ക്കാണു രക്ഷപ്പെട്ടത്‌.

ബി.എം.എസിന്റെ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ അക്രമികള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇന്നു കോഴിക്കോട്‌ ജില്ലയില്‍ ബി.എം.എസും സംഘപരിവാര്‍ സംഘടനകളും ഹര്‍ത്താലിനു ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ബോംബേറില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി ഇന്നലെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചരിച്ചിരുന്നു. ഹര്‍ത്താലില്‍ വ്യാപകഅക്രമമുണ്ടായി. മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയേറ്റം ചെയ്‌തു. മൂവാറ്റുപുഴയിലും സി.പി.എം.-ബി.ജെ.പി, ആര്‍.എസ്‌.എസ്‌. സംഘര്‍ഷങ്ങളെത്തുടര്‍ന്ന്‌ ഇന്നു പകല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്‌.

സീതാറാം യെച്ചൂരിക്കുനേരെ കഴിഞ്ഞ ദിവസം ഡല്‍ഹി എ.കെ.ജി. ഭവനില്‍വച്ചുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങളാണു സംഘര്‍ഷത്തിലേക്കു നയിച്ചത്‌. ബുധനാഴ്‌ച രാത്രിയില്‍ ബി.ജെ.പി. ചെറുവണ്ണൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ്‌, വടകര എടോടിയിലെ മണ്ഡലം കമ്മിറ്റി ഓഫീസ്‌, മണക്കടവ്‌ ഓഫീസ്‌ എന്നിവയ്‌ക്കുനേരെ ആക്രമണമുണ്ടായി.

ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്‌ച പുലര്‍ച്ചെ എടോടിയിലെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. ഇതേത്തുടര്‍ന്ന്‌ ആര്‍.എസ്‌.എസ്‌. വടകര ജില്ലാ കാര്യാലയം ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഇവിടേക്ക്‌ ബോംബാക്രമണവും നടന്നു. സംഘര്‍ഷം പടരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ സി.പി.എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറുണ്ടായി.

കണ്ണൂര്‍ റോഡില്‍ മലബാര്‍ ക്രിസ്‌ത്യന്‍ കോളജിനു സമീപമുള്ള ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ വ്യാഴാഴ്‌ച പുലര്‍ച്ചെ 1.10 നാണ്‌ സ്‌റ്റീല്‍ ബോംബ്‌ എറിഞ്ഞത്‌. പാര്‍ട്ടി ഓഫീസില്‍നിന്നു പ്രവര്‍ത്തകര്‍ പുറത്തേക്ക്‌ വന്നപ്പോഴേക്ക്‌ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരാണ്‌ ആക്രമണം നടത്തിയതെന്ന്‌ സി.പി.എം. ആരോപിച്ചു. നടക്കാവ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. സി.പി.എമ്മിന്റെ പ്രതിഷേധപ്രകടനത്തിനിടെ യാണ്‌ ബി.എം.എസ്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമിക്കപ്പെട്ടത്‌. ലിങ്ക്‌ റോഡില്‍ അപ്‌സര തിയറ്ററിനു പിന്‍വശത്തുള്ള കഴിഞ്ഞ്‌ 31ന്‌ ഉദ്‌ഘാടനം ചെയ്‌ത ദത്തോപാന്ത്‌ ഠേംഗ്‌ഡ്ജി ഭവന്‍ എന്ന പേരിലുള്ള ഓഫീസാണു ആക്രമിക്കപ്പെട്ടത്‌.

സി.പി.എം. പ്രവര്‍ത്തകരാണ്‌ ഓഫീസ്‌ അടിച്ചു തകര്‍ത്തതെന്ന്‌ ബി.എം.എസ്‌. ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മരാജന്‍ പറഞ്ഞു. മേശ, കസേര, പാത്രങ്ങള്‍ തുടങ്ങിയ സാധനങ്ങളെല്ലാം അക്രമികള്‍ കിണറ്റിലെറിഞ്ഞു. ഓഫീസിന്റെ അകത്തുകയറിയ അക്രമികള്‍ അലമാര തുറന്ന്‌ ഫയലുകള്‍ നശിപ്പിച്ചു. കല്ലായ്‌ റേഡിലെ എ.ബി.വി.പി. ജില്ലാ കമ്മിറ്റി ഓഫീസും പ്രകടനക്കാര്‍ എറിഞ്ഞു തകര്‍ത്തു.

കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ മൂവാറ്റുപുഴ പാലക്കുഴയില്‍ ബി.ജെ.പി, ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരേ ഒരു വിഭാഗം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണു മൂവാറ്റുപുഴ താലൂക്കില്‍ഹര്‍ത്താല്‍. പാലക്കുഴയിലെ ഡി.വൈ.എഫ്‌.ഐ. കൊടിമരം നശിപ്പിച്ചതിനെത്തുടര്‍ന്നാണ്‌ ഇരുവിഭാഗവും ഏറ്റുമുട്ടിയത്‌. ഇരുവശത്തുമുള്ളവര്‍ക്കു പരുക്കുണ്ട്‌. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിന്നെത്തിയ പോലീസാണു സ്‌ഥിതി നിയന്ത്രണവിധയമാക്കിയത്‌.

Ads by Google
Saturday 10 Jun 2017 06.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW