Saturday, February 23, 2019 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jun 2017 01.57 AM

വീക്ഷണം ഓഫീസ്‌ തകര്‍ത്തു; കുമളിയില്‍ ഇന്നു ഹര്‍ത്താല്‍

uploads/news/2017/06/116602/c7.jpg

കുമളി: വീക്ഷണം കുമളി ഓഫീസ്‌ തല്ലിത്തകര്‍ക്കുകയും വീക്ഷണം കുമളി ലേഖകനും യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റുമായ സനുപ്‌ സ്‌കറിയയെ മര്‍ദ്ദിക്കുകയും ചെയ്‌ത പ്രതികളെ പോലീസ്‌ സംരക്ഷിക്കുന്നെന്ന്‌ ആരോപിച്ച്‌ കുമളിയില്‍ ഇന്നു ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട്‌ അഞ്ച്‌ വരെയാണ്‌ ഹര്‍ത്താല്‍.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 നാണ്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ ഒാഫീസില്‍ അതിക്രമിച്ച്‌ കടക്കുകയും ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌തത്‌. കുമളിയിലെ സ്വകാര്യ റിസോര്‍ട്ടായ കോഫി ലാന്‍ഡില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശികളായ യദു, സന്തോഷ്‌ കുമാര്‍ എന്നിവരാണ്‌ ആക്രമണം നടത്തിയതെന്നു സനൂപ്‌ പറഞ്ഞു. ഓഫീസിലെ ജീവനക്കാരിയായ പെണ്‍കുട്ടിയോട്‌ ഇവര്‍ അനാവശ്യം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇത്‌ ചോദ്യം ചെയ്‌തതാണ്‌ ഓഫീസ്‌ തല്ലിത്തകര്‍ക്കുന്നതിനും മര്‍ദ്ദനത്തിനും കാരണമായത്‌-സനൂപ്‌ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ സനൂപ്‌ കുമളി പി.എച്ച്‌.സിയില്‍ ചികിത്സയിലാണ്‌.

Ads by Google
Saturday 10 Jun 2017 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW