Saturday, October 21, 2017 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jun 2017 01.56 AM

ഇന്‍ഫോസിസ്‌ പുകയുന്നു: സഹസ്‌ഥാപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ട്‌; വാര്‍ത്തകള്‍ വ്യാജമെന്ന്‌ അധികൃതര്‍

uploads/news/2017/06/116596/infosys.jpg

ബംഗളുരു: പ്രമുഖ ഐടി സ്‌ഥാപനമായ ഇന്‍ഫോസിസിന്റെ സഹസ്‌ഥാപകര്‍ കൈവശമുള്ള മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ട്‌. 28,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണു വിറ്റഴിക്കുക. ഓഹരി ഉടമകളും മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ്‌ ഒറ്റയടിക്കു വിറ്റഴിക്കാന്‍ കാരണം.
കമ്പനി സ്‌ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയും സി.ഇ.ഒ: വിശാല്‍ സിക്കയുമായുള്ള അഭിപ്രായ ഭിന്നത മാസങ്ങളായി പുകയുകയാണ്‌. ഇതിനിടയാണ്‌ പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്‌. എന്നാല്‍ പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന്‌ സിക്ക വ്യക്‌തമാക്കി. വ്യാജപ്രചാരണം മാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിനാണ്‌ കമ്പനിയുടെ ഏറ്റവുമധികം ഓഹരികള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3.44 ശതമാനം ഓഹരികളാണു സിക്കയുടെ കൈവശമുള്ളത്‌. വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്‌മെന്റ്‌ തീരുമാനിച്ചു.
വിശാല്‍ സിക്കയെ സഹായിക്കാന്‍ മൂന്നംഗ ഉപദേശക സമിതിയെ നിയോഗിച്ചതാണ്‌ ഇതില്‍ പ്രധാനം. നോണ്‍ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ആര്‍. ശേഷസായി, കോ-ചെയര്‍മാന്‍ രവി വെങ്കടേശന്‍, ഡയറക്‌ടര്‍ ഡി.എന്‍. പ്രഹ്ലാദ്‌ എന്നിവരാണു സമിതി അംഗങ്ങള്‍.
സിക്കയ്‌ക്ക്‌ ആവശ്യമായ ഉപദേശങ്ങളും പിന്തുണയും നല്‍കുകയാണ്‌ ഇവരുടെ ജോലി. ഡയറക്‌ടര്‍ ബോര്‍ഡിലെ പത്ത്‌ അംഗങ്ങളേയും വിലയിരുത്താന്‍ഇഗോണ്‍ സെന്‍ഡര്‍ എന്നൊരു രാജ്യാന്തര മാനവശേഷി കമ്പനിയേയും ചുമതലപ്പെടുത്തി. കമ്പനിയുടെ സ്‌ഥാപകനല്ലാത്ത ആദ്യ സി.ഇ.ഒ. ആണ്‌ വിശാല്‍ സിക്ക.

വാര്‍ത്തകള്‍ വ്യാജമെന്ന്‌ അധികൃതര്‍

മുംബൈ: സഹസ്‌ഥാപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നു ഇന്‍ഫോസിസ്‌ സി.ഇ.ഒ. വിശാല്‍ സിക്ക. സഹസ്‌ഥാപകരുടെയും പ്രമോട്ടറുമാരുടെയും കൈവശമുള്ള 12.75 ശതമാനം ഓഹരികളാണു വിറ്റഴിക്കുന്നതായി വാര്‍ത്തകള്‍ പരന്നത്‌. ഏകദേശം 28,000 കോടി രൂപയാണ്‌ ഈ ഓഹരികളുടെ മൂല്യം.
രാജ്യത്തുള്ള ഐടി കയറ്റുമതിയില്‍ രണ്ടാം സ്‌ഥാനമാണ്‌ ഇന്‍ഫോസിസിന്‌. അടുത്തിടെ ഇന്‍ഫോസിസ്‌ സ്‌ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയും സി.ഇ.ഒ. വിശാല്‍ സിക്കയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
ഏറെ പ്രതീക്ഷകളുമായി ഇന്‍ഫോസിസ്‌ തലപ്പത്തെത്തിയ സിക്കയുടെ തീരുമാനങ്ങള്‍ ഫലപ്രാപ്‌തി നേടാത്തതാണ്‌ ഇതിനു പ്രധാന കാരണം.
വരുമാനക്കുറവ്‌ ഉണ്ടാകുന്ന സാഹചര്യത്തിലും സിക്കയുടെയടക്കം ശമ്പളം വര്‍ധിപ്പിച്ചതിനെതിരെ മൂര്‍ത്തി പരസ്യമായി രംഗത്തെത്തിയതും വിവാദമായി.
ഓഹരികള്‍ വിറ്റഴിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നു സിക്ക പ്രതികരിച്ചെങ്കിലും കമ്പനി 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചതായി വ്യക്‌തമാക്കി. 2020-ഓടെ ലക്ഷ്യത്തിലെത്താനായിരുന്ന കമ്പനി തീരുമാനം എന്നാല്‍ ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്‌ ദീര്‍ഘകാല ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്‌.
അടുത്തിടെ യു.എസ്‌.എ. വിസയിലടക്കം കൊണ്ടുവന്ന പരിഷ്‌കരണങ്ങളാണ്‌ കമ്പനിക്കു തിരിച്ചടിയായത്‌. കമ്പനി ഓഹരി വിപണികളിലും തിരിച്ചടി നേരിട്ടു. ഓഹരി മൂല്യത്തില്‍ 7.65 ശതമാനത്തിന്റെ കുറവാണ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌. 923.05 രൂപ വരെ ഇന്‍ഫോസിസ്‌ ഓഹരികള്‍ താണിരുന്നു. കമ്പനിയുടെ എറ്റവും മോശം പ്രകടനമാണ്‌ ഇത്‌.

Ads by Google
Advertisement
Saturday 10 Jun 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW