Monday, October 23, 2017 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 09 Jun 2017 08.57 PM

ഈ മണ്‍സൂണില്‍ ചര്‍മ്മം സംരക്ഷിക്കാന്‍ ഇതാ ചില വഴികള്‍

uploads/news/2017/06/116564/wooomen.jpg

കാലവസ്ഥയിലെ പെട്ടെന്നുള്ള മാറ്റത്തോടെയാണ് മണ്‍സൂണ്‍ എത്തുന്നത്. ഇത് ചര്‍മ്മത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എണ്ണമയമില്ലാത്ത ചര്‍മ്മവും എണ്ണമയം ഉള്ള ചര്‍മ്മവും മണ്‍സൂണ്‍ സമയത്ത് സംരക്ഷിക്കേണ്ടത് വ്യത്യസ്ത രീതിയിലാണ്.

മണ്‍സൂണ്‍ സമയത്ത് എണ്ണമയമുള്ള ചര്‍മ്മം സംരക്ഷിക്കാന്‍

* മിതമായ അളവില്‍ മാത്രം എണ്ണ ഉപയോഗിക്കുക - എണ്ണ കൊണ്ട് മുഖം വൃത്തിയാക്കാന്‍ രാവിലെയും വൈകിട്ടും ശ്രമിക്കുന്നത് മണ്‍സൂണ്‍ സമയങ്ങളില്‍ നല്ലതല്ല. ഇത് പൊടിയും ചെളിയും മുഖത്ത് അടിയുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും.

* അനുയോജ്യമായ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക - സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സണ്‍സ്‌ക്രീനുകളില്‍ നിന്ന് മാറ്റം വരുത്തി അനുയോജ്യമായ സണ്‍സ്‌ക്രീനുകള്‍ തിരഞ്ഞെടുക്കുക. അല്ലാത്ത പക്ഷം ചര്‍മ്മത്തിലെ ചെറിയ ദ്വാരങ്ങളില്‍ പൊടി അടിഞ്ഞ് കൂടി മുഖക്കുരു ഉണ്ടാകും.

* മുഖം നന്നായി ഉരച്ച് കഴുകുക - ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മുഖം നന്നായി ഉരച്ച് കഴുകണം. മുഖത്തെ ചെളിയും പൊടികളും മാറാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

ഈ മണ്‍സൂണില്‍ എണ്ണമയമില്ലാത്ത ചര്‍മ്മം സംരക്ഷിക്കാന്‍

* വെള്ളമടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഉള്‍പ്പെടുത്തുക - വേനല്‍ക്കാലത്ത് ചൂട് കാരണം എല്ലാവരും ധാരാളം വെള്ളം കുടിയ്ക്കാറുണ്ട് എന്നാല്‍ മഴക്കാലത്തും വെള്ളം നന്നായി കുടിക്കേണ്ടത് ആവശ്യമാണ്.

* ക്രീമുകള്‍ പോലെയുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുക - ഉറങ്ങുന്നതിന് മുന്‍പ് മുഖത്തെ മേക്ക്അപുകള്‍ കഴുകി കളയുക. എണ്ണമയമില്ലാത്ത ചര്‍മ്മം ആയതിനാല്‍ ക്രീം പോലെയുള്ളവ ഉപയോഗിക്കുക.

* ചര്‍മ്മം നന്നായി ഉരച്ച് കഴുകുക - ചര്‍മ്മം ഉരച്ച് കഴുകേണ്ടത് ചര്‍മ്മത്തിന് തന്നെ ആവശ്യമായ കാര്യമാണ്. ഇതിനായി റോസ് വാട്ടര്‍ ഉപയോഗിക്കാം.

Ads by Google
Advertisement
Friday 09 Jun 2017 08.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW