Saturday, November 11, 2017 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 09 Jun 2017 03.58 PM

കുട്ടികളിലെ ബുദ്ധിവളര്‍ച്ച

uploads/news/2017/06/116527/kidsmemorydevlop090617a.jpg

ഈ സമയത്ത് കുട്ടികളിലുണ്ടാകുന്ന ബുദ്ധിവികാസ പ്രശ്‌നങ്ങള്‍ കഴിവതും നേരത്തെ കണ്ടെത്തി പരിഹരിക്കണം. കുട്ടികളുടെ വളര്‍ച്ച സാധാരണ നിലയിലല്ലെങ്കില്‍ കഴിവതും നേരത്തേതന്നെ ഡോക്ടര്‍മാരെ കണ്ടെത്തി ചികിത്‌സ തേടേണ്ടതാണ്.

കുട്ടികള്‍ ജനിച്ച് രണ്ടുവര്‍ഷത്തിനകം തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും നടക്കും. അതിനാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷങ്ങള്‍ പ്രധാനമാണ്. ഈ സമയത്ത് കുട്ടികള്‍ക്ക് ഉണ്ടാവുന്ന മാരകമായ രോഗങ്ങള്‍ പലതും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ ബാധിച്ചേക്കാം.

ഈ സമയത്ത് കുട്ടികളിലുണ്ടാകുന്ന ബുദ്ധിവികാസ പ്രശ്‌നങ്ങള്‍ കഴിവതും നേരത്തെ കണ്ടെത്തി പരിഹരിക്കണം. കുട്ടികളുടെ വളര്‍ച്ച സാധാരണ നിലയിലല്ലെങ്കില്‍ നേരത്തേതന്നെ ഡോക്ടര്‍മാരെ കണ്ടെത്തി ചികിത്‌സ തേടേണ്ടതാണ്.

കുടുംബത്തില്‍ തുടങ്ങാം


ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിത്തറയെന്നു പറയുന്നത് കുടുംബമാണ്. അവിടുന്നു ലഭിക്കുന്ന അനുഭവങ്ങള്‍ അവന്റെ ജീവിതാന്ത്യത്തോളം നിലനില്ക്കുന്നു.പേടിയും സ്‌ട്രെസും ഉള്ള അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ ഭാവനാശക്തിയും ക്രിയാത്മകതയും വളരെ പുറകിലാകാം.

കുട്ടികള്‍ക്ക് ഭയമുണ്ടാക്കുന്നവിധമുള്ള അന്തരീക്ഷത്തില്‍ ഒരിക്കലും കുട്ടികളെ വളര്‍ത്തരുത്. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് ഒരിക്കലും കുട്ടികളുടെ മുന്‍പില്‍വച്ചാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പഠനങ്ങള്‍ക്കും കളികള്‍ക്കും ശരിയായ പ്രോത്‌സാഹനം നല്‍കുന്ന അന്തരീക്ഷം വീടുകളില്‍ ഉണ്ടാവണം.

പത്തുവയസ് ആകുമ്പോഴേയ്ക്കും കുട്ടികളിലെ ഭാവനാശേഷിയും ചിന്താശേഷിയും രൂപപ്പെട്ടിരിക്കും. സംഗീതത്തോടോ നൃത്തത്തോടോ ചിത്രരചനയോടോ ഒക്കെ കുട്ടികള്‍ ഈ സമയത്ത് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ തീര്‍ച്ചയായും പത്തുവയസിനുള്ളില്‍ ഈ ക്ലാസുകള്‍ക്ക് അയയ്ക്കുക.

കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ വളരെയധികം കാര്യങ്ങള്‍ ഓര്‍ത്തിരിക്കുവാനും പഠിക്കുവാനും കഴിയും. വളരെ ചെറുപ്പത്തില്‍തന്നെ ഒന്നിലധികം ഭാഷകളും വിഷയങ്ങളും വളരെ എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ക്ക് സാധിക്കും.

താല്പര്യങ്ങള്‍ അറിയുക


കുട്ടികള്‍ക്ക് സ്വയം താല്പര്യംതോന്നി, എന്തു കാര്യവും പഠിച്ചാല്‍ ആ വിഷയത്തില്‍ മിടുക്കരാകും. പല ഭാഷകള്‍ പഠിക്കാന്‍ ചെറുപ്പത്തിലേ താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടിയെ ആ ഭാഷകള്‍ പഠിപ്പിച്ചാല്‍ അവര്‍ വേഗം പഠിച്ചുകൊള്ളും. അല്ലാതെ മാതാപിതാക്കളുടെ താല്പര്യവും ഇഷ്ടവും അവരില്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

ബുദ്ധിവളര്‍ച്ച കുട്ടികളില്‍ പലതരത്തിലും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ കണക്കില്‍ മിടുക്കനാകുന്ന കുട്ടികള്‍ ഭാഷാവിഷയങ്ങളില്‍ പുറകിലായിരിക്കും.

ഭാഷാവിഷയത്തില്‍ പുറകിലാകുന്ന കുട്ടിക്ക് പദപരിചയവും ഭാഷാശേഷിയും വളരുന്നതിന് സഹായകമായവിധത്തില്‍ പാട്ടുകളും കവിതകളും പരിചയപ്പെടുത്തുക.

കുട്ടി ഏതു വിഷയത്തിലാണോ പുറകില്‍ ആ വിഷയങ്ങളില്‍ ചെറുപ്പം മുതലേ ശ്രദ്ധിച്ചാല്‍ ആ വിഷയത്തിലുള്ള പോരായ്മ നികത്തുവാന്‍ സാധിക്കുന്നതാണ്. ചില കൊച്ചുകുട്ടികളേ ശ്രദ്ധിച്ചിട്ടില്ലേ. കൈയില്‍ കിട്ടുന്നതെന്തും ഇളക്കിപ്പറിച്ച് അഴിച്ചെടുക്കും.

രണ്ടുമൂന്ന് വയസുമുതല്‍ അഞ്ചാറുവയസുവരെയുള്ള പ്രായത്തില്‍ അഴിച്ചുനിരത്താനും വീണ്ടും കൂട്ടിച്ചേര്‍ത്ത് പല രൂപങ്ങള്‍ നിര്‍മ്മിക്കാനും കഴിയുംവിധമുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് നല്കാവുന്നതാണ്.

കൊച്ചുകുഞ്ഞുങ്ങളോട് നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുവാന്‍ ശ്രദ്ധിക്കണം. കുറെയേറെ അംഗങ്ങളുള്ള വീട്ടില്‍ വളരുന്ന കുട്ടികള്‍ മറ്റു കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതിനേക്കാള്‍ നേരത്തെ സംസാരിക്കുന്നതായി കാണാറുണ്ട്. കുട്ടികളോടുള്ള നിരന്തരമായ ആശയസമ്പര്‍ക്കമാവാം ഇതിനു കാരണം.

uploads/news/2017/06/116527/kidsmemorydevlop090617b.jpg

കണക്കിലെ മിടുക്ക്


ചെറുപ്പം മുതല്‍ സംഗീതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ കണക്കില്‍ മികവുപുലര്‍ത്തുന്നതായി കണ്ടുവരാറുണ്ട്. ചിട്ടയായ ശാസ്ത്രീയസംഗീതം വളരെ ചെറുപ്പത്തിലേ അഭ്യസിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ ഒരു ഭാഗം ശരിയായി ഉത്തേജിപ്പിക്കുന്നുണ്ട്.

ഗണിതശാസ്ത്രം പഠിക്കുമ്പോഴും അവിടെത്തന്നെയാണ് കണക്കിലെ പാഠങ്ങള്‍ തലച്ചോര്‍ സംഭരിക്കുന്നത്. അതുകൊണ്ടാണ് ശാസ്ത്രീയസംഗീതം പഠിക്കുന്ന കുട്ടികള്‍ കണക്കില്‍ മിടുക്കരാവാന്‍ കാരണം.

ഐ.ക്യു ലെവല്‍


ഓരോ തലമുറ കഴിയുന്തോറും മനുഷ്യരുടെ ഐ.ക്യു പലമടങ്ങു വര്‍ധിക്കുന്നുണ്ട്. മുന്‍തലമുറയില്‍പ്പെട്ടവര്‍ക്ക് നടത്തിയ ഐ.ക്യു ടെസ്റ്റ് ഇപ്പോഴത്തെ കുഞ്ഞുങ്ങളില്‍ നടത്തിയാല്‍ കിട്ടുന്ന ഫലം പഴയവരുടേതിനേക്കാള്‍ 5-6 മടങ്ങെങ്കിലും കൂടുതലാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ അതിബുദ്ധിമാന്‍മാരാണ് എന്നു തോന്നുന്നതു വെറുതെയല്ല.

ജീവിതനിലവാരം ഉയര്‍ന്നതാണ് ഇതിനു കാരണം. നല്ല ഭക്ഷണം, കുട്ടികള്‍ക്ക് കിട്ടുന്ന നല്ല പരിചരണം, ആധുനിക ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും നല്ല വിദ്യാഭ്യാസം, നല്ല കളിപ്പാട്ടങ്ങള്‍, മെച്ചപ്പെട്ട സാമൂഹിക ചുറ്റുപാടുകള്‍ തുടങ്ങിയവമൂലമാണ് കുട്ടികളിലെ ബുദ്ധിശക്തി കൂടിയത്.

ഓര്‍ക്കുക. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഏതു കുഞ്ഞിനേയും മികച്ചതും ശാസ്ത്രീയവുമായ പരിശീലന സാഹചര്യങ്ങളിലൂടെ നമ്മള്‍ അതിഗംഭീരമെന്ന് വിശേഷിപ്പിക്കുന്ന ബൗദ്ധികതലത്തില്‍ എത്തിക്കാന്‍ സാധിക്കും. അതിനായുളള തയാറെടുപ്പുകള്‍ ഗര്‍ഭത്തിന്റെ ആദ്യമാസം മുതലേ ആരംഭിക്കണം.

Ads by Google
Ads by Google
TRENDING NOW