Monday, September 24, 2018 Last Updated 40 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 09 Jun 2017 10.53 AM

അരിയാഹാരമാണോ കഴിക്കുന്നത്? കാന്‍സറിനു കാരണമാകുന്ന പ്ലാസ്റ്റിക് അരിയും പഞ്ചസാരയും വ്യാപകം; പ്ലാസ്റ്റിക് അരി തിരിച്ചറിയുന്നതെങ്ങിനെ?

കുട്ടികള്‍ പ്ലാസ്റ്റിക് അരികൊണ്ടുള്ള ബോള്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോയും വൈറലായി. ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റും മുന്‍സിപ്പല്‍ കോര്‍പറേഷനും മിന്നല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് അരി കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Plastic rice

ഹൈദരാബാദ് : പ്ലാസ്റ്റിക് അരിയും, പഞ്ചസാരയും വ്യാപകാകുന്നതായി റിപ്പോര്‍ട്ട്. പ്ലാസ്റ്റിക അരി വിറ്റ 30 പേരെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂസുഫ്ഗുഡയിലെ ഒരു ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് നല്‍കിയ ചോറിന് രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അരി നല്‍കിയ കടക്കാരനോടും അധകൃതരോടും ബന്ധപ്പെട്ടവര്‍ പരാതി നല്‍കി.

ബെംഗളൂരിവില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് പഞ്ചസാരയാണ് ഇവിടെ ലഭ്യമായതെന്നാണ് പരാതി ഉയര്‍ന്നത്. കുട്ടികള്‍ പ്ലാസ്റ്റിക് അരികൊണ്ടുള്ള ബോള്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോയും വൈറലായി. ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റും മുന്‍സിപ്പല്‍ കോര്‍പറേഷനും മിന്നല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് അരി കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പ്ലാസ്റ്റിക് അരി തിരിച്ചറിയാന്‍ ചില വഴികള്‍.

1. ഒരു സ്പൂണ്‍ അരിയെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇടുക. കുറച്ച് സമയം ഇളക്കുക. മുകളില്‍ പൊങ്ങി കിടക്കുന്നത് പ്ലാസ്റ്റിക് അരി ആയിരിക്കും. ഗ്ലാസില്‍ വെള്ളത്തില്‍ അടിയുന്നത് നല്ല അരി ആയിരിക്കും. ജൈവ അരി വെള്ളത്തില്‍ പൊങ്ങി കിടക്കില്ല.

2. കുറച്ച് അരിയെടുത്ത് കത്തിക്കുക. പ്ലാസ്റ്റികിന്റെ മണം വരുന്നുണ്ടെങ്കില്‍ അത് പ്ലാസ്റ്റിക് അരി ആയിരിക്കും.

3. അരിയെടുത്ത് തിളപ്പിക്കുക, പാത്രത്തില്‍ ലെയറായി എന്തെങ്കിലും പൊങ്ങി കിടക്കുന്നുണ്ടെങ്കില്‍ അത് പ്ലാസ്റ്റിക് അരി ആയിരിക്കും.

4. തിളച്ച എണ്ണയില്‍ അരിയിടുക. പ്ലാസ്റ്റിക് അരി ആണെങ്കില്‍ അത് പാത്രത്തില്‍ ഒട്ടിപ്പിടിക്കും.

5. വേവിച്ച അരി മണിക്കൂറുകളോളം കേടാകാതെ ഇരുന്നാല്‍ അത് പ്ലാസ്റ്റിക് അരിയാണെന്ന് പറയാം. ജൈവ അരി നിശ്ചിത സമയത്തിന് ശേഷം ചീത്തയാകും.

6. പ്ലാസ്റ്റിക് അരിയുടെ ഉപയോഗം ഹോര്‍മോണല്‍ ഇന്‍ബാലന്‍സ്, ദഹനപ്രശ്‌നങ്ങള്‍, ജനിക്കുമ്പോഴുള്ള കുട്ടിക്ക് പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW