Friday, May 25, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jun 2017 04.25 PM

എന്ന തവം സെയ്തനേ

മക്കളുടെ വിയോഗത്തില്‍ മനമുരുകി ജീവിക്കുന്ന മൂന്ന് അമ്മമാര്‍; മഹിജ,രാജേശ്വരി,സുമതി. ജിഷ്ണുവിന്റെയും ജിഷയുടെയും സൗമ്യയുടെയും അമ്മമാര്‍.
uploads/news/2017/06/116212/society080617.jpg

അമ്മ, ആ രണ്ടക്ഷരത്തിലുണ്ട് കടലോളം സ്‌നേഹം, വാല്‍സല്യം, ത്യാഗം, സഹനം എല്ലാം. അമ്മമാരുടെ സ്‌നേഹത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി മക്കളെ വളര്‍ത്തുമ്പോള്‍ അമ്മമാര്‍ ആഗ്രഹിക്കുന്നത് ഒന്നുമാത്രം, നല്ലൊരു മനുഷ്യനായി ആ കുഞ്ഞ് വളരണം.

മക്കള്‍ താങ്ങും തണലുമാകണമെന്ന് ആഗ്രഹിച്ച മൂന്ന് അമ്മമാര്‍. പക്ഷേ അവരുടെ മക്കള്‍ ഇന്നവര്‍ക്കൊപ്പമില്ല. തങ്ങളുടെ മക്കള്‍ക്ക് നീതി കിട്ടാനായി അവര്‍ മുട്ടാത്ത വാതിലുകളില്ല. മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും ഈ അമ്മമാരുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. മഹിജ,രാജേശ്വരി, സുമതി എന്നീ മൂന്ന് അമ്മമാര്‍ തങ്ങളുടെ മക്കളെക്കുറിച്ച്...

കരയാനിനി കണ്ണുനീരില്ല


ജിഷ്ണുവിന്റെ ഓര്‍മ്മകളില്‍ അമ്മ മഹിജയും അനുജത്തി അവിഷ്ണയും.

അമ്മയുടെ കൈപിടിച്ച് വളര്‍ന്ന ഒരു മകന്‍, ഇന്നവന്‍ കേരളത്തിലെ അമ്മമാരുടെയെല്ലാം മനസ്സില്‍ തീരാ വേദനയായി അവശേഷിക്കുന്നു. ജിഷ്ണു പ്രണോയ,് ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച മിടുമിടുക്കന്‍. ജിഷ്ണുവിന്റെ ഓര്‍മ്മകളുമായി അമ്മ മഹിജ.

ഒരുറുമ്പിനെ പോലും നോവിക്കില്ല


കുഞ്ഞുനാള്‍ മുതല്‍ ഒരു കാര്യത്തിനും വാശിപിടിക്കാത്ത പ്രകൃതമായിരുന്നു ജിഷ്ണുവിന്റേത്. കുഞ്ഞിലേ അയല്‍ വീടുകളിലെ കുട്ടികള്‍ ഞങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ജിഷ്ണു അവന്റെ കളിപ്പാട്ടങ്ങള്‍ ആ കുട്ടികള്‍ക്ക് കൊടുക്കും. എന്നിട്ട് അവര്‍ ഓടിക്കളിക്കുന്നത് നോക്കി നില്‍ക്കും. കുട്ടിക്കാലം മുതലേ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതമാണ് അവന്റേത്.

അച്ഛന്‍ വിദേശത്തായതുകൊണ്ട് അവന് എന്നോടായിരുന്നു കൂടുതല്‍ അടുപ്പം. എല്ലാകാര്യങ്ങളും എന്നോട് പറയും. എന്ത് ആവശ്യമുെണ്ടങ്കിലും എന്നോടാണ് ചോദിക്കുന്നത്. എന്റെ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്‍ജിനീയറിങ്ങിന് പഠിക്കാന്‍ പോയപ്പോഴാണ് ആദ്യമായി അവന്‍ വീട്ടില്‍ നിന്ന് മാറി നിന്നത്.

ജിഷ്ണു ഹോസ്റ്റലിലേക്ക് പോകുന്നത് വലിയ സങ്കടമായിരുന്നു. അവന്‍ പോയി കഴിഞ്ഞുള്ള കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. അതുകണ്ടപ്പോള്‍ അവനും വിഷമമായി. എന്റെ അടുത്തു വന്നിരുന്നു. അമ്മ എന്നെ മടിയിലിരുത്തിക്കോളു. അപ്പോഴല്ലേ അമ്മയ്ക്ക് സമാധാനം കിട്ടുു എന്നു പറഞ്ഞ് അവന്‍ എന്നെ കളിയാക്കി. ഞാന്‍ ഒരിക്കലും സങ്കടപ്പെടരുതെന്നാണ് എന്റെ പൊന്നുമോന്‍ ആഗ്രഹിച്ചത്.

പെങ്ങളേയും അവന് ജീവനായിരുന്നു. ജിഷ്ണു കോളജിലേക്ക് പോയശേഷം രണ്ടു ദിവസത്തേക്ക് അവിഷ്ണ ഭക്ഷണം പോലും കഴിച്ചില്ല. പരീക്ഷ അടുത്ത സമയമാണെങ്കിലും പഠിക്കാന്‍ പോലും അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു. ചേട്ടന്‍ പഠിക്കാന്‍ പോയതല്ലേ, പഠിച്ച് മിടുക്കനായി അവന്‍ തിരികെ വരുമെന്ന് പറഞ്ഞ് മോളെ ഞാന്‍ ആശ്വസിപ്പിച്ചു. പഠിക്കാന്‍ പോയ എന്റെ മകനെ ആ ദുഷ്ടന്മാരെല്ലാം ചേര്‍ന്ന് കൊന്നില്ലേ? ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്റെ കുഞ്ഞിനോടിത് വേണമായിരുന്നോ?

അവനൊരിക്കലും തെറ്റ് ചെയ്യില്ല


ഇന്നുവരെ അവനെക്കുറിച്ച് ഒരു പരാതിയും കേള്‍ക്കേണ്ടി വന്നിട്ടില്ല. സാധാരണ ആണ്‍കുട്ടികള്‍ മുതിര്‍ന്നുകഴിയുമ്പോള്‍ പല തെറ്റുകളും ചെയ്യും. എന്റെ മകന്‍ തെറ്റ് ചെയ്യില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നു. ഇത്രയും നല്ലൊരു മകനെ പ്രസവിക്കാന്‍ കഴിഞ്ഞെന്നോര്‍ത്ത് ഞാന്‍ മനസ്സില്‍ അഹങ്കരിച്ചിട്ടുണ്ട്. പാമ്പാടി കോളജില്‍ ചേര്‍ന്ന ശേഷം എന്നും രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിക്കും.

കഴിഞ്ഞ പരീക്ഷാക്കാലത്ത് ഒരു ദിവസം പരീക്ഷാ ഹാളിലേക്ക് പോകുമ്പോള്‍ മുഖം ഷേവ് ചെയ്തിട്ടേ പരീക്ഷ എഴുതാന്‍ അനുവദിക്കു എന്ന് ഒരു അധ്യാപകന്‍ പറഞ്ഞു. അവന്‍ ഹോസ്റ്റലില്‍ പോയി ഒരു ബ്ലേഡ് സംഘടിപ്പിച്ച് ഷേവ് ചെയ്ത് പരീക്ഷ എഴുതാന്‍ പോയ കാര്യമൊക്കെ എന്നോട് പറഞ്ഞിരുന്നു.

പിന്നീട് പരീക്ഷ നടത്താതിരുന്ന അവസരത്തില്‍ ജിഷ്ണുവടക്കമുള്ള കുട്ടികള്‍ പല ചാനലിലും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ഒരു ചാനല്‍ മാത്രമാണ് ഈ കാര്യം ചര്‍ച്ച ചെയ്തത്. ഈ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും എന്റെ കുട്ടിയുടെ ജീവന്‍ പോലും സുരക്ഷിതമല്ലെന്ന് എനിക്കറിയില്ലായിരുന്നു.

അന്ന് രാവിലെയും എന്നോട് സംസാരിച്ചതാണ്. വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പിന്നെ ഞാനറിയുന്നത് എന്റെ മകന്‍ ഞങ്ങളെ വിട്ടുപോയെന്നാണ്. എന്റെ കുട്ടി കോപ്പിയടിച്ചെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. ചെയ്യാത്ത തെറ്റിന് എന്റെ കുട്ടിയെ ഡീബാര്‍ ചെയ്തു. നല്ല ബുദ്ധിയുള്ള കുട്ടിയാണവന്‍. ഒരിക്കലും അവന്റെ ഭാഗത്തുനിന്ന് ഒരു തെറ്റ് പറ്റില്ല.

Ads by Google
Loading...
LATEST NEWS
TRENDING NOW