Saturday, September 08, 2018 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jun 2017 11.12 AM

കുട്ടികളോട് മാതാപിതാക്കള്‍ ഒരിക്കലും പറയരുതാത്ത കാര്യങ്ങള്‍

things you should never tell your child

രക്ഷകര്‍ത്താവ് ആകുക എന്നത് വളരെ ലളിതമായ കാര്യമല്ല. മാതാപിതാക്കള്‍ ചേര്‍ന്ന് തങ്ങള്‍ക്ക് ഒരു കുട്ടി വേണമെന്ന് തീരുമാനിക്കുമ്പോള്‍ തന്നെ എങ്ങനെ ആ കുട്ടിയെ നല്ല വ്യക്തിയാക്കാം എന്നതും രക്ഷകര്‍ത്താക്കള്‍ മനസ്സിലാക്കേണ്ട കാര്യമാണ്. രക്ഷകര്‍ത്താക്കള്‍ എപ്പോഴും എല്ലാം തികഞ്ഞ ആളുകള്‍ ആയിരിക്കില്ല. ചിലപ്പോള്‍ കുട്ടികളെ ആകാരണമായി വഴക്ക് പറയേണ്ടിയും വരാറുണ്ട്. നിങ്ങള്‍ പറയുന്ന പല കാര്യങ്ങളും കുട്ടികളുടെ മനസ്സിനെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. കുട്ടികളോട് മാതാപിതാക്കാള്‍ ഒരിക്കലും പറയരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട് അവയെ കുറിച്ച് മനസ്സിലാക്കാം...

* നീ എപ്പോഴും ചെയ്യുന്നത് തെറ്റായ കാര്യമാണ് - കുട്ടികളാകുമ്പോള്‍ തെറ്റുകള്‍ സംഭവിക്കും. എന്നാല്‍ എല്ലാ കാര്യത്തിനും ആവശ്യമില്ലാതെ കുട്ടികളെ ശിക്ഷിക്കുന്നത് നല്ല കാര്യമല്ല. അവര്‍ ചെയ്യുന്ന തെറ്റുകളെ പറഞ്ഞ് തിരുത്താവുന്നതാണ്. കുട്ടികളെ തെറ്റും ശരിയും പഠിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ അവരെ ശിക്ഷിക്കുകയല്ല ചെയ്യേണ്ടത്.

* അവനെ അല്ലെങ്കില്‍ അവളെ കണ്ടു പഠിക്കുക - അടുത്ത വീട്ടിലെ കുട്ടികളെ അല്ലെങ്കില്‍ ബന്ധുക്കളായ കുട്ടികളെ കണ്ടു പഠിക്കുക. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര നല്ല കുട്ടിയാണ് , ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും നിങ്ങളുടെ കുട്ടികളോട് പറയരുത്. ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് അവരോട് അസൂയയും അതോടൊപ്പം സ്വയം ഉള്‍വലിയലും ഉണ്ടാക്കുന്നു. കൂടാതെ ആ കുട്ടികളോട് നിങ്ങളുടെ കുട്ടികള്‍ വൈരാഗ്യവും ഉണ്ടാക്കുന്നു.

* ഞാന്‍ നിന്റെ പ്രായത്തില്‍....- നിന്റെ പ്രായത്തില്‍ ഞാന്‍ അങ്ങനെയായിരുന്നു, അത്തരത്തില്‍ ചെയ്തിരുന്നു. എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും കുട്ടികളോടെ പറയരുത്. ഇതില്‍ നിന്നൊക്കെ ഒരുപാട് കാലം പിന്നിട്ടാണ് നിങ്ങളുടെ കുട്ടി ജീവിക്കുന്നത്. നിങ്ങളുടെ കുട്ടിക്കാലവുമായി നിങ്ങളുടെ കുട്ടിയുടെ കുട്ടിക്കാലം ഒരിക്കലും താരതമ്യം ചെയ്യരുത്.

* നിന്നെ പോലെ ഒരു കുട്ടിയെ അല്ല ഞാന്‍ ആഗ്രഹിച്ചത് - നിന്നെ പോലെ ഒരു കുട്ടിയെ അല്ല ഞാന്‍ ആഗ്രഹിച്ചത് എന്ന് വഴക്കുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ പറയാറുണ്ട്. എന്നാല്‍ കുട്ടികളോട് ഇങ്ങനെ പറയുമ്പോള്‍ അവരുടെ മനസ്സില്‍ ആഴത്തില്‍ ഇക്കാര്യം സ്വാധീനിക്കുന്നു. ഇത് അവരെ നിരാശയിലും മാനസിക സമ്മര്‍ദ്ദത്തിലും കൊണ്ടെത്തിക്കുന്നു.

* നീ അമ്മയെ പോലെയോ അച്ഛനെ പോലെയോ ആണ് - വിവാഹം രണ്ട് ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവരുടേതാണ്. കുട്ടികളുടെ സ്വഭാവത്തെ അമ്മയുടേതോ അച്ഛന്റെയോ തെറ്റായ സ്വഭാവവുമായി താരതമ്യപ്പെടുത്തി ചിത്രീകരിക്കരുത്. നിങ്ങളുടെ വഴക്കുകളിലും അങ്ങനെ പറയാന്‍ പാടില്ല. കുട്ടികളുടെ മനസ്സില്‍ ഇത്തരം വാക്കുകള്‍ പ്രയാസവും, നാണക്കേടും ഉണ്ടാക്കുന്നു. കുട്ടികളുടെ നല്ല സ്വഭാവരൂപീകരണത്തിന് അച്ഛനും അമ്മയ്ക്കും ഒരു പോലെ പ്രാധാന്യം ഉണ്ട്.

Ads by Google
Thursday 08 Jun 2017 11.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW