Sunday, October 15, 2017 Last Updated 17 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jun 2017 04.36 PM

അഭിമാനതാരകം

uploads/news/2017/06/115873/aiswaryaram070617b.jpg

കോഴിക്കോട് ഐ.ഐ.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മാര്‍ക്ക് നേടിയ ഐശ്വര്യ റാം തന്റെ സ്വപ്‌നതുല്യമായ നേട്ടത്തെക്കുറിച്ച്...

പഠനത്തെ ബാലികേറാമലയായി കരുതുന്ന കുട്ടികളുണ്ട്. എത്ര പഠിച്ചാലും പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്ന് പരാതി പറയുന്നവരുണ്ട്. അവരെല്ലാം മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണ് പാലക്കാട് കല്‍പ്പാത്തിയിലെ ഐശ്വര്യ റാമിന്റേത്.

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് ഈ മിടുക്കി വാങ്ങിയത്. 348 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഐശ്വര്യ ഒന്നാം റാങ്കിന് അര്‍ഹയായത്.

ഒന്നാം റാങ്ക് മാത്രമല്ല, അക്കാദമിക് വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്ന ആദ്യപെണ്‍കുട്ടിയാണ് ഐശ്വര്യ. കൃത്യമായ പഠനച്ചിട്ടകളിലൂടെ വിജയങ്ങളുടെ കൊടുമുടി കീഴടക്കിയ ഈ മിടുക്കിയുടെ അനുഭവങ്ങളിലേക്ക്...

സുവര്‍ണ നേട്ടത്തെക്കുറിച്ച് ?


ഈ വിജയത്തില്‍ ഞാന്‍ വളരെയധികം സ ന്തോഷവതിയാണ്. കോഴിക്കോട് ഐ. ഐ. എം. ല്‍ പഠിക്കാനായതും റാങ്ക് നേടാനായതും സൗഭാഗ്യമായി കരുതുന്നു. പഠനകാര്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വളരെപിന്തുണ നല്‍കുന്ന കോളജാണിത്.

ഈ സുവര്‍ണ നേട്ടത്തിലേക്കെത്താന്‍ എനിക്ക് പ്രേരണയായത് എന്റെ അച്ഛനമ്മമാരും അദ്ധ്യാപകരുമാണ്. ഗുരുക്കന്മാരുടെ അനുഗ്രഹവും പിന്തുണയുമില്ലാതെ ജീവിതത്തില്‍ മുന്നേറാനാവില്ലെന്ന് ചിന്തിക്കുന്നൊരു വ്യക്തിയാണ് ഞാന്‍.

ആദ്യമായാണ് കോഴിക്കോട് ഐ.ഐ.എം ല്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് ഗോള്‍ഡ് മെഡല്‍ ലഭിക്കുന്നത്. എന്തുതോന്നുന്നു ?


ഇരുപത് വര്‍ഷമായി ഐ.ഐ.എം ആരംഭിച്ചിട്ട്. ഇത്രയും കൊല്ലമായിട്ട് ഒരു പെണ്‍കുട്ടിക്ക് റാങ്ക് ലഭിച്ചിട്ടില്ല. ആദ്യമായി റാങ്ക് നേടുന്ന പെണ്‍കുട്ടിയെന്ന നിലയില്‍ എനിക്ക് സന്തോഷമുണ്ട്.

മാത്രമല്ല കോഴിക്കോടിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മാര്‍ക്ക് നേടുന്നതും ഞാനാണ്. ഐ.ഐ.എം.ല്‍ എത്തും മുന്‍പ് ഞാന്‍ പഠിച്ചത് ബി.ടെക്കാണ്. പാലക്കാട് അകത്തേത്തറ എന്‍.എസ്. എസ്. എന്‍ജിനീയറിങ് കോളജില്‍. അവിടെയും ഒന്നാം റാങ്കായിരുന്നു.

പഠനരീതി ?


രാത്രി ഉറക്കമിളച്ചിരുന്ന് പഠിക്കുന്ന ശീലം എനിക്കില്ല. പഠിക്കണമെന്ന് എപ്പോള്‍ തോന്നുന്നോ അപ്പോള്‍ പഠിക്കും. ഉറക്കമില്ലാതിരുന്ന് പഠിച്ചാല്‍ അടുത്ത ദിവസം പഠനത്തില്‍ ശ്രദ്ധിക്കാനാവില്ല. ക്ഷീണവും ശ്രദ്ധക്കുറവും മാത്രമാവും ലഭിക്കുക.

പരീക്ഷാത്തലേന്ന് ഉറക്കം കളഞ്ഞ് പഠിക്കുന്ന കുട്ടികളുണ്ട്. അത് നല്ല ശീലമല്ല. ആരോഗ്യത്തെ ബാധിക്കുന്ന പ്രവര്‍ത്തിയാണത്. അന്നന്ന് പഠിപ്പിക്കുന്ന കാര്യങ്ങള്‍ അന്ന് തന്നെ പഠിച്ച് തീര്‍ക്കണം. ഒരിക്കലും അടുത്ത ദിവസത്തേക്ക് പഠിക്കാം എന്ന് ചിന്തിച്ച് മാറ്റി വയ്ക്കരുത്.

പഠിക്കുന്നവര്‍ക്കുള്ള ടിപ്‌സ് ?


അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യണം. സ്വന്തം പ്രവൃത്തി നന്നായാല്‍ മറ്റെല്ലാം നന്നായി വരും. പരീക്ഷാപ്പേടി സ്വാഭാവികമാണ്. എന്നു കരുതി പരീക്ഷയെ അമിതമായി പേടിക്കരുത്. ഭാവിയില്‍ പരീക്ഷാപ്പേടി ഒരു ബലഹീനതയായി മാറാം.

പരീക്ഷാപ്പേടി പല കാരണങ്ങള്‍ കൊ ണ്ടാണ്. പലപ്പോഴും ശരിയായ രീതിയില്‍ പഠിക്കാത്തതുകൊണ്ടാവാം പരീക്ഷാപ്പേടിയുണ്ടാവുന്നത്. അതുമല്ലെങ്കില്‍ അദ്ധ്യാപകരില്‍ നിന്നോ അച്ഛനമ്മമാരില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാവാം.

എന്തുതന്നെയായാലും അതെക്കുറിച്ച് അച്ഛനമ്മമാരോട് സംസാരിക്കണം. ശേഷം പഠനരീതിയില്‍ മാറ്റം വരുത്തണം. പരീക്ഷയെ പേടിക്കുന്ന കുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, പരീക്ഷ ഒന്നിന്റെയും അവസാനമല്ല, അതൊരു പ്രക്രിയ മാത്രമാണ്. അതിനാല്‍ ഭയക്കേണ്ടതില്ല.

Advertisement
Ads by Google
Ads by Google
TRENDING NOW