Tuesday, November 21, 2017 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jun 2017 05.17 PM

സുമനസ്സുകള്‍ കനിഞ്ഞാല്‍ രാഖിക്ക് ജീവിക്കാം... അച്ഛന്‍ കൈവിട്ട പറക്കമുറ്റാത്ത കുഞ്ഞിനായി

uploads/news/2017/06/115527/charity.jpg

ഇരുപത്തിയൊന്നാം വയസ്സില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുവെങ്കിലും തളരാതെ രണ്ടു വയസുകാരിയായ മകളെ നെഞ്ചോട് ചേര്‍ത്തു പൊരുതി മുന്നേറുന്നതിനിടെയാണ് മുണ്ടക്കയം സ്വദേശി രാഖിമോളെ വാഹനാപകടം കീഴ്‌പ്പെടുത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന രാഖി ഏറെനാളത്തെ ആഗ്രഹത്തിനൊടുവില്‍ സ്വന്തമാക്കിയ ഇരുചക്ര വാഹനത്തില്‍ പതിവുപോലെ ജോലിസ്ഥലത്തേയ്ക്ക് പോകവേ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപടകത്തില്‍ ശരീരം തളരുകയും കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തതോടെ കാര്യങ്ങള്‍ പരുങ്ങലിലായി. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രാഖിയുടെ ശരീരം പതുക്കെ പൂര്‍വാവസ്ഥയിലെത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

തുടര്‍ന്ന് വീട്ടുകാരുടെ സൗകര്യം കണക്കിലെടുത്ത് ചികിത്സ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയെങ്കിലും ഓപ്പറേഷന്‍ നടത്താനുള്ള പണം നിര്‍ധനയായ രാഖിയുടെ കുടുംബത്തിന് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് രാഖിയെ വീട്ടിലെത്തിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് 13 വര്‍ഷം മുന്‍പ് മരണപ്പെട്ട അച്ഛന്റെ ചികിത്സയ്ക്കായി വന്‍ തുക പലരോടായി കടം വാങ്ങിയിരുന്നതിനാല്‍ രാഖിയ്ക്കുവേണ്ട മരുന്നു വാങ്ങാന്‍ തന്നെ മാതാവ് ഷീലയ്ക്കു സാധിക്കാതെ വരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി ഷീല നെട്ടോട്ടമോടുകയാണ്.

നാലു വര്‍ഷമായി ആശുപത്രിയും വീടുമായി കഴിഞ്ഞുകൂടുകയാണ് രാഖി ഇപ്പോള്‍. ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് ഇന്ന് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ജീവിക്കുന്നു. താടിയെല്ല് മൂന്നായി പൊട്ടിയതും തലയ്ക്ക് ഏറ്റ ക്ഷതവും മൂലം ചികിത്സ മുടങ്ങാതെ തുടര്‍ന്നു. ഷീലയുടെ കഷ്ടപ്പാടിന്റെ ഫലമെന്നവണ്ണം ആദ്യ ഘട്ടത്തില്‍ നിന്നും രാഖി ഇന്ന് ഏറെ മാറിയിരിക്കുന്നു. എന്നാല്‍, താടിയെല്ലില്‍ ഇട്ടിരിക്കുന്ന കമ്പികള്‍ നീക്കാനുള്ള സമയമായിട്ടും അത് ചെയ്യാത്തതിനാല്‍ വേദന കലശലായിരിക്കുകയാണ് ഇപ്പോള്‍. ദിവസവും വന്‍ തുകയുടെ വേദനസംഹാരികളാണ് രാഖിക്ക് നിലവില്‍ നല്‍കി വരുന്നത്. സുമനസ്സുകളുടെ ചെറിയ സഹായമുണ്ടെങ്കില്‍ തന്റെ മകളെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാമെന്ന പ്രതീക്ഷയില്‍ പണത്തിനായി നെട്ടോട്ടമോടുകയാണ് ആ അമ്മ.

വിധിയോട് പൊരുതി മുന്നേറാന്‍ ഉദാരമതികളുടെ കൈത്താങ്ങുമാത്രമാണ് ഈ നിര്‍ധന കുടുംബത്തിന് ഏക ആശ്രയം. തുടര്‍ ചികിത്സയ്ക്കായി സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ രാഖിയുടെ അമ്മ ഷീല.

സഹായം അയയ്‌ക്കേണ്ട ബാങ്ക് അക്കൗണ്ട് :

ഷീലാ സാലു
അക്കൗണ്ട് നമ്പര്‍ : 67221354962
ഐ.എഫ്‌.എസ്‌.സി കോഡ്‌ : SBIN0070133
ബ്രാഞ്ച് : മുണ്ടക്കയം

മൊബൈല്‍ നമ്പര്‍ : 8547289226

Ads by Google
Ads by Google
TRENDING NOW