Friday, February 23, 2018 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jun 2017 02.38 PM

കുട്ടികള്‍ക്ക് നല്‍കാന്‍ ആരോഗ്യ വിഭവങ്ങള്‍

uploads/news/2017/06/115500/madmcokry060617.jpg

കുട്ടികള്‍ക്ക് സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ വിഭവങ്ങള്‍ തയാറാക്കി നല്‍കാം. പച്ചക്കറികളും ഓട്ട്‌സും പഴങ്ങളും ഒക്കെ ചേര്‍ന്ന ആരോഗ്യവിഭവങ്ങള്‍....

ബേക്ക്ഡ് ചിക്കന്‍ ടെന്‍ഡേഴ്‌സ്


ആവശ്യമുളള സാധനങ്ങള്‍
ചിക്കന്‍ ലെഗ്‌സ് - 1/2 കിലോ
മൈദ - 1 1/2 കപ്പ്
മുട്ട അടിച്ചത് - 2 എണ്ണം
പാല്‍ - 1/4 കപ്പ്
റൊട്ടിപ്പൊടി - 2 കപ്പ്
ഉപ്പും കുരുമുളകും - പാകത്തിന്

തയാറാക്കുന്ന വിധം


ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ചിക്കനില്‍ ഉപ്പും കുരുമുളകും പുരട്ടി വയ്ക്കുക. ഇത് മൈദയില്‍ ഇട്ട് ഉരുട്ടിയെടുത്ത് മാറ്റി വയ്ക്കുക. മുട്ട അടിച്ചതില്‍ പാലൊഴിച്ച് ഇളക്കി ചിക്കന്‍ കാലുകള്‍ അതില്‍ മുക്കിയെടുക്കുക. ഇത് റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. വീണ്ടും ഒരിക്കല്‍ കൂടി ചിക്കന്‍ മുട്ട പാല്‍കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി എടുത്ത് ഓവനില്‍ വച്ച് ബ്രൗണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്‌തെടുക്കുക.

ചിക്കന്‍ പിസ്സ


ആവശ്യമുള്ള സാധനങ്ങള്‍
പീസ ബേസ് - 1 എണ്ണം
തക്കാളി സോസ് - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില - 1 ടേബിള്‍ സ്പൂണ്‍
സവാള ചെറിയ കഷണങ്ങളാക്കിയത് - 1/ 4 കപ്പ്
ക്യാപ്‌സിക്കം അരിഞ്ഞത് 1/ 4 കപ്പ്
ഉപ്പിട്ട് വേവിച്ച കോഴി ചെറിയ കഷണങ്ങളാക്കിയത് - 1/2 കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്

തയാറാക്കുന്ന വിധം


ഓവന്‍ 245 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
പിസാബേസിനു മുകളില്‍ തക്കാളി സോസ് പുരട്ടുക. ഇതിനുമീതെ മല്ലിയില വിതറുക. ശേഷം സവാള, ക്യാപ്‌സിക്കം, ചിക്കന്‍ കഷണങ്ങള്‍ എന്നിവ വിതറി മുകളില്‍ ചീസ് വിതറുക. ഓവനില്‍വച്ച് ബേക്ക് ചെയ്‌തെടുക്കുക.

പിസ ബേസിന് ആവശ്യമുള്ള സാധനങ്ങള്‍


മൈദ - 2 കപ്പ്
യീസ്റ്റ് - കുറച്ച്
പഞ്ചസാര - 1 ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒലിവ് ഓയില്‍ ഒഴികെയുള്ള ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഒലിവ് ഓയില്‍ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. ശേഷം നനഞ്ഞ തുണികൊണ്ട് മൂടി അര മണിക്കൂര്‍ വയ്ക്കുക. മാവ് നന്നായി പൊങ്ങി കഴിയുമ്പോള്‍ വീണ്ടും ഇടിച്ച് കുഴയ്ക്കുക. മാവ് രണ്ടായി പകുത്ത് ചെറിയ ഉരുളകളാക്കി അല്‍പ്പം കനത്തില്‍ പരത്തി ബേക്ക് ചെയ്‌തെടുക്കാം.
uploads/news/2017/06/115500/madmcokry060617d.jpg

Ads by Google
TRENDING NOW