Sunday, December 17, 2017 Last Updated 20 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 05 Jun 2017 01.46 PM

The Star Hunter

uploads/news/2017/06/115191/meenaunnikrishnan.jpg

വെള്ളിത്തിരയ്ക്കു മുന്നിലെത്തുന്ന താരങ്ങളുടെ പിറവിക്കു പിന്നില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന നിശബ്ദ താരങ്ങള്‍ കൂടിയുണ്ട്. ജന്മം കൊണ്ട് മലയാളിയെങ്കിലും കര്‍മ്മം കൊണ്ട് ബോളിവുഡിന്റെ സ്വന്തമായ കാസ്റ്റിംഗ് ഡയറക്ടര്‍ മീര ഉണ്ണിക്കൃഷ്ണനെപ്പറ്റി...

തിരശ്ശീലയ്ക്കു മുന്നില്‍ മിന്നി മായുന്ന താരങ്ങള്‍, അവരെ ഇമ ചിമ്മാതെ നോക്കുന്ന പ്രേക്ഷകര്‍. ഇവര്‍ക്കിടയില്‍ അജ്ഞാതരായി നില്‍ക്കുന്ന ചില അണിയറപ്രവര്‍ത്തകരുമുണ്ട്. സിനിമയ്ക്കു പിന്നിലെ താരങ്ങളാണിവര്‍.

താരപ്പിറവിക്കു പിന്നിലെ യഥാര്‍ത്ഥ സ്റ്റാറുകള്‍. താരങ്ങളെ കഥാപാത്രങ്ങളായി പ്രേക്ഷകരോ എന്തിന് സംവിധായകന്‍ പോലും കാണും മുമ്പേ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ ഇവരെ കണ്ടെത്തുന്നു. കഥാപാത്രങ്ങളുടെ വിജയം ഇവരുടെ തെരഞ്ഞെടുപ്പിന്റെ ഫലമാണ്.

ഹോളിവുഡിലും മറ്റും സര്‍വസാധാരണമായ ഈ തസ്തിക ഹിന്ദിസിനിമയിലെത്തിയിട്ട് കുറച്ചു വര്‍ഷങ്ങളായി. സിനിമ പ്രൊഫഷനലാവുന്നതിന്റെ ചൂണ്ടുപലകകൂടിയാണിത്. അതതു മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ അതതു ജോലികള്‍ ചെയ്യുകയെന്ന രീതി. മലയാളത്തില്‍ ഇപ്പോഴും ഈ സമ്പ്രദായം അപൂര്‍വമാണ്.

കാസ്റ്റിംഗ് മേഖലയില്‍ പലരുണ്ടെങ്കിലും കേരളത്തില്‍ ജനിച്ച്, മുംബൈയില്‍ തിളങ്ങിയവര്‍ അപൂര്‍വ്വം. മുന്‍ മാധ്യമപ്രവര്‍ത്തക മീര ഉണ്ണിക്കൃഷ്ണന്‍ അങ്ങനൊരാളാണ്.

കാസ്റ്റിംഗ് ഡയറക്ടര്‍-പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്കെത്തുന്നത് അപൂര്‍വ്വമല്ലേ ?


എന്റെ തുടക്കക്കാലത്ത് കേരളത്തില്‍ പെ ണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികള്‍ പോലും ഈ മേഖലയില്‍ അപൂര്‍വ്വമായിരുന്നു. പക്ഷേ മുംബൈയില്‍ അന്നുമിന്നും വളരെ സ്‌കോപ്പുള്ള മേഖലയാണിത്.

ആകസ്മികമായി ഞാനിതില്‍ എത്തിച്ചേര്‍ന്നതാണ്. കൂടുതല്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ പ്രൊഫഷന്‍ ഇതു തന്നെയെന്ന് ഉറപ്പിച്ചു. വെല്ലുവിളികള്‍ക്കിടയിലും ഈ പ്രൊഫഷന്‍ ആസ്വദിക്കാനാവുന്നത് അതുകൊണ്ടാണ്.

പലര്‍ക്കും കാസ്റ്റിംഗ് ഡയറക്ടര്‍ എന്താണെന്നു പോലുമറിയില്ല ?


തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും മനസ്സിലുള്ള കഥാപാത്രങ്ങളെ അഭിനേതാക്കളുമായി യോജിപ്പിക്കുന്ന ജോലിയാണ് ഞങ്ങളുടേത്. പലപ്പോഴും ഒരു സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ കഥാപാത്രമാകേണ്ട വ്യക്തിയെക്കുറിച്ച് തിരക്കഥാകൃത്തിന്റെ മനസ്സില്‍ ധാരണകളുണ്ടാകും.

ആ ധാരണകള്‍ക്കനുസരിച്ച് അഭിനയിക്കാന്‍ താത്പര്യവും കഴിവുമുള്ള വ്യക്തികളെ കണ്ടെത്തുന്നതാണ് ഞങ്ങളുടെ ജോലി. പരസ്യചിത്രങ്ങളില്‍ സംവിധായകര്‍ക്ക് കണ്ടു മറന്ന മുഖങ്ങളേക്കാള്‍ പുതുമുഖങ്ങളെയാണിഷ്ടം. അവരുടെ മനസ്സിലുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുമുഖങ്ങളെ കിട്ടണമെന്നു മാത്രം.

ഈ മേഖലയിലേക്കെത്തിയത് ?


ചെറുപ്പത്തില്‍ ഇഷ്ടങ്ങള്‍ പലതായിരുന്നു. ഓരോ ക്ലാസ് കഴിയുമ്പോഴും ഇഷ്ടങ്ങള്‍ മാറി. കൊമേഴ്‌സ് പഠിച്ച സമയത്ത് ഹോട്ടല്‍ മാനേജ്‌മെന്റായി ഇഷ്ടം. പിന്നീടതു മാധ്യമപ്രവര്‍ത്തനത്തിലേക്ക് മാറി. തിരുവനന്തപുരം പ്രസ് ക്ലബില്‍ പഠിക്കാന്‍ ചേര്‍ന്നതാണ് സത്യത്തില്‍ വഴിത്തിരിവായത്.

ബീന പോളിനെപ്പോലെയാവണം, എഡിറ്റിംഗ് പഠിക്കണമെന്നൊക്കെ മോഹം വന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചറിയുന്നതും പ്രസ് ക്ലബില്‍ പഠിക്കുമ്പോഴാണ്.

ഇതിനിടെ സൂര്യ ടിവിയില്‍ ഒരു പ്രോഗ്രാം ചെയ്തു. പിന്നീട് രണ്ടു വര്‍ഷത്തോളം അമൃത ടിവിയില്‍ വാര്‍ത്താ വിഭാഗത്തി ല്‍ സബ് എഡിറ്ററായി. ടോപ് ടെന്‍ അടക്കമുള്ള പല വാര്‍ത്താ പരിപാടികളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു.

അവിടെയുണ്ടായിരുന്ന കാലത്ത് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ എഡിറ്റിംഗ് കോഴ്‌സിന് പ്രവേശനം കിട്ടി. കോഴ്‌സ് കഴിഞ്ഞെങ്കിലും എനിക്കിഷ്ടം അസിസ്റ്റന്റ് ഡയറക്ടറാകാനായിരുന്നു. എഡിറ്റിംഗിന് വളരെ ശ്രദ്ധയും പേഷ്യന്‍സും വേണം.

എനിക്കത് തീരെ കുറവാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി പ്രൊഫഷന്‍ തുടങ്ങുന്നത്. അതു ചെയ്യുന്ന സമയത്ത് കാസ്റ്റിംഗ് വളരെ സ്‌കോപ്പുള്ള പ്രൊഫഷനാണെന്നും അതിന് മുംബൈയില്‍ സ്‌പെഷ്യലൈസേഷനുണ്ടെന്നും മനസ്സിലായി. അതോടെ ശ്രദ്ധ അതിലേക്കായി.

TRENDING NOW