Thursday, September 07, 2017 Last Updated 46 Min 13 Sec ago English Edition
Todays E paper
Sunday 04 Jun 2017 08.05 PM

പ്രണയ വിവാഹം മതപരിവര്‍ത്തനത്തിനുള്ള കുറുക്കുവഴിയോ? അന്‍ഷിദയുടെയും ഗൗതമിന്റെയും ജീവിതം പറയുന്നത്

religious conversion , love marriage, gautham, anshida

പ്രണയിച്ച് വിവാഹം കഴിക്കുന്നത് മതപരിവര്‍ത്തനത്തിന് വേണ്ടിയാണെന്ന ആരോപണത്തിന് മറുപടിയായി കോഴിക്കോട്ടെ യുവദമ്പതികള്‍. പ്രണയിച്ച് വിവാഹിതരായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഗൗതമും അന്‍ഷിദയുമാണ് ആരോപണം ഉന്നയിച്ചവരുടെ മുന്നില്‍ മാതൃകാപരമായ ജീവിതം നയിക്കുന്നത്. വിവാഹത്തെ തുടര്‍ന്ന് മതമൗലികവാദികളുടെ വധഭീഷണിയടക്കം നേരിട്ട ഇരുവരും ഇന്നും സന്തോഷമായാണ് ജീവിക്കുന്നത്.

ഒരു മതത്തിലും വിശ്വസിക്കാത്ത ഗൗതവും ഇസ്ലാം മതവിശ്വാസിയായ അന്‍ഷിദയും അവരുടെ വിശ്വാസ പ്രകാരം തന്നെയാണ് ഇന്നും ജീവിക്കുന്നത്. 2014 ഒക്‌ടോബര്‍ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് മതം മാറ്റുന്നതിന് വേണ്ടിയാണെന്നായിരുന്നു അന്ന് മതമൗലികവാദികള്‍ ആരോപിച്ചത്്. മതമൗലികവാദികളുടെ ഭീഷണികളെ തുടര്‍ന്ന് ബംഗളുരുവിലും കൊച്ചിയിലും മാറിമാറി താമസിച്ച ദമ്പതികള്‍ പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ഭീഷണികള്‍ തെല്ലൊന്ന് അടങ്ങിയപ്പോഴും സോഷ്യല്‍ മീഡിയ വഴിയുള്ള ഭീഷണി തുടര്‍ന്നു പോന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രണയത്തിന് മുന്നില്‍ ഭീഷണികള്‍ വിലപ്പോകില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ ദമ്പതികള്‍. മതവിശ്വാസിയല്ലാത്ത ഗൗതം, തന്റെ പ്രണയിനിക്ക് വിവാഹ ശേഷം ആദ്യം സമ്മാനിച്ചത് ഒരു ഖുറാനായിരുന്നു.

ഇപ്പോള്‍ കാസര്‍ഗോഡ് ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്അന്‍ഷിദ. ഒട്ടേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം.

Ads by Google
LATEST NEWS
TRENDING NOW