Tuesday, September 12, 2017 Last Updated 3 Min 52 Sec ago English Edition
Todays E paper
Sunday 04 Jun 2017 06.38 PM

ശ്രീകൃഷ്ണ വിഗ്രഹത്തിലെ 'ഓടക്കുഴല്‍' പേടിക്കണോ...?

uploads/news/2017/06/114900/krishna.jpg

ശ്രീ കൃഷ്ണ വിഗ്രഹത്തിലെ 'ഓടക്കുഴല്‍' ഇന്ന് പലരുടെയും പേടി സ്വപ്നമാണ്. വിഗ്രഹത്തില്‍ നിന്നും ഓടക്കുഴല്‍ മാറ്റാന്‍ വരെ പല 'പണ്ഡിതന്മാരും' നിര്‍ദേശിച്ചു തുടങ്ങി. 'ഓടക്കുഴലിലൂടെ വീട്ടിലുള്ള ഐശ്വര്യത്തെ ഭഗവാന്‍ ഊതിക്കളയു'മെന്നും 'തൂണിലും തുരുമ്പിലും ഉള്ള ഭഗവാന്‍ ഓടക്കുഴല്‍ കയ്യില്‍ പിടിച്ചുകൊണ്ട് വീട്ടുകാരെ നോക്കാതെ ഓടക്കുഴലൂതി ഇരിക്കുകയുള്ളൂ' എന്നുമാണ് വാദം.

ഇതിനൊക്കെ പുറമേ ഗോപാലകൃഷ്ണ വിഗ്രഹമാണ് വീട്ടിലുള്ള ഭഗവാന്‍ പശുവിനെ കുറിച്ചാകും ചിന്തിക്കുകയെന്നും വാദമുണ്ട്.

ഇനി തമിഴ്‌നാട്ടിലെ കാര്യം എടുത്താല്‍, അവിടെ എല്ലാ വിഗ്രഹങ്ങളു വസ്ത്രം ധരിപ്പിച്ചാണ് വയ്ക്കുന്നത്. ഇത് ആരെങ്കിലും പറഞ്ഞു കേട്ടുള്ള അറിവായിരിക്കാനം. എന്നാല്‍, നഗ്‌നമായ വിഗ്രഹം ആകയാല്‍ വസ്ത്രം ധരിപ്പിക്കുന്നതില്‍ തെറ്റില്ല. അതേസമയം, വസ്ത്രം ധരിച്ച വിഗ്രഹത്തിലും അവര്‍ അനാവശ്യമായി വീണ്ടും തുണി ചുറ്റുന്നു. എന്നാല്‍, ഇതിലൊന്നും കാര്യമില്ല എന്നതാണ് വസ്തുത.

വിഗ്രഹത്തിലെ ഓടക്കുഴല്‍ എടുത്തു മാറ്റിയാല്‍ തന്റെ ഓടക്കുഴല്‍ എവിടെ എന്നായിരിക്കില്ലേ ഭഗവാന്റെ ചിന്ത. അതുകൊണ്ടു തന്നെ ഭഗവാന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് സാരം. പൂര്‍ണ്ണനായ ഭഗവാനെ, അത് ഗോപാലകൃഷ്ണനോ, രാധാസമേധനോ ആയിക്കൊള്ളട്ടേ...അതേപോലെ തന്നെ വീട്ടില്‍ വയ്ക്കാവുന്നതാണ്. എങ്കിലേ പൂര്‍ണ്ണത കൈവരൂ...

Ads by Google
Advertisement
TRENDING NOW