Tuesday, February 12, 2019 Last Updated 50 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jun 2017 09.40 AM

ബലാത്സംഗവും കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമങ്ങളും പെരുകാന്‍ കാരണം വാലന്റൈന്‍സ് ദിനം; ആര്‍എസ്എസ് നേതാവ്

rape crime Valentine's day RSS Indresh Kumar

ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളും കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളും പെരുകുന്നതിന് കാരണം 'വാലന്റൈന്‍ ദിനം' പോലെയുള്ള തെറ്റായ പാശ്ചാത്യ സംസ്‌ക്കാരമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍.

ഇത്തരം ആഘോഷങ്ങള്‍ പാവനവും പരിശുദ്ധവുമായ ഇന്ത്യക്കാരുടെ പ്രണയത്തിലേക്ക് പാശ്ചാത്യരുടെ വാണിജ്യപരതയുള്ള പ്രണയത്തെ കടത്തിവിട്ടെന്നും ഇദ്ദേഹം പറഞ്ഞു. രാധാ-കൃഷ്ണ, ലൈലാ - മജ്‌നു, ഹീര്‍ - രാഞ്ജാ തുടങ്ങിയ കഥകള്‍ പാടുന്ന ഇന്ത്യന്‍ പ്രണയം പവിത്രവും പരിപാവനവുമാണ്. എന്നാല്‍ വാലന്റീന്‍സ് ഡേ പോലെയുള്ള ആഘോഷങ്ങള്‍ പാശ്ചാത്യരുടെ മാംസനിബദ്ധമായ പ്രണയത്തിന്റെ പ്രതിരൂപങ്ങളാണ്. ഇവയാണ് ബലാത്സംഗവും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമവും കൂടാന്‍ കാരണം. ഇത് ഇന്ത്യ മാത്രം നേരിടുന്ന പ്രശ്‌നമല്ല ലോകം മുഴുവനുമുള്ളതാണ്.

മനുഷ്യനില്‍ സദാചാര മൂല്യങ്ങള്‍ സംരക്ഷിച്ച അവന്റെ ആത്മാവിനെ വിശുദ്ധീകരിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് മോക്ഷദായകമാകുന്നതിലൂടെ ഒരു സമൂഹത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാക്കാന്‍ അതിന് കഴിയും. തൊട്ടുകൂടയ്മയ്ക്കും ജാതിവാദത്തിനും എതിരാണ് ആര്‍എസ്എസ്. ഇത്തരം അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്നവരുടെ മനുഷ്യാവകാശ വാദത്തിനെതിരേയും ആഞ്ഞടിച്ചു.

കശ്മീരില്‍ നമ്മുടെ പ്രതിരോധ സംവിധാനത്തെ കല്ലെറിയുകയും പശുവിനെ കശാപ്പ് ചെയ്യുകയും ചെയ്യുന്നവര്‍ക്ക് എന്ത് മനുഷ്യാവകാശമെന്നും ചോദിച്ചു. ആഘോഷ പരിപാടികളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ഇന്ദ്രേഷ്ുകമാര്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ മൂന്ന് കോടി ജനങ്ങളുടെ തൊഴിലവസരമാണ് നശിപ്പിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു. ജയ്പൂരില്‍ ആര്‍എസ്എസിന്റെ ഒരു പരിശീലന പരിപാടിയിലാണ് ഇന്ദ്രേഷ്‌കുമാര്‍ ഇക്കാര്യം പറഞ്ഞത്.

Ads by Google
Saturday 03 Jun 2017 09.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW