Friday, January 19, 2018 Last Updated 45 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 02 Jun 2017 08.05 PM

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും

uploads/news/2017/06/114269/result.jpg

ന്യൂഡല്‍ഹി: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. സിബിഎസ്ഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലം cbce.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. 16,67,573 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.

ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാല്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി കോഴ്‌സിലേക്ക് പ്രവേശത്തിന് അപേക്ഷിക്കാന്‍ കഴിയുമോ എന്ന് രക്ഷിതാക്കളും കുട്ടികളും ആശങ്കള്‍ പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ അഞ്ചാം തിയതി വരെയാണ് സംസഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ പ്രവേശത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനായുള്ള അവസാന തിയതി.

Ads by Google
Friday 02 Jun 2017 08.05 PM
YOU MAY BE INTERESTED
TRENDING NOW