Saturday, May 26, 2018 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 02 Jun 2017 02.39 PM

എന്റെ ചേട്ടനാണ് റോള്‍മോഡല്‍

1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അല്ലു സിരീഷിന്റെ വിശേഷങ്ങള്‍....
uploads/news/2017/06/114238/AllusarisheINW3.jpg

മലയാളികള്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഇപ്പോഴിതാ സഹോദരന്റെ പാത പിന്തുടര്‍ന്ന് അര്‍ജുന്റെ അനിയന്‍ അല്ലു സിരീഷും അഭിനയ രംഗത്തേക്ക്.

കേരളത്തില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്റെ അനിയന് ഇവിടെ വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. തന്റെ സഹോദരനെക്കുറിച്ചും സിനിമയെക്കുറിച്ചും അല്ലു സിരീഷ്...

സിനിമാരംഗത്തോടുള്ള താല്‍പര്യം?


പഠിക്കുന്ന കാലത്തേ സിനിമയോട് താല്‍പര്യമുണ്ട്. ഞാന്‍ ജനിച്ചത് ചെന്നൈയിലാണ്. ചെറിയ ക്ലാസുകളിലൊക്കെ അ വിടെത്തന്നെയാണ് പഠിച്ചത്. മാസ് കമ്യൂണിക്കേഷന്‍ ചെയ്തത് മുംബൈയിലാണ്. ആ സമയത്തു ന്യൂയോര്‍ക്ക് അക്കാദമിയില്‍ മൂന്ന് മാസത്തെ ഫിലിം മേക്കിംഗ് കോഴ്‌സും ചെയ്തു.

നടനാകാനുള്ള പ്രചോദനം?


എന്റെ സഹോദരന്‍ അര്‍ജുന്‍ തന്നെയാണ് നടനാകാനുള്ള പ്രചോദനം. സുഹൃത്തുക്കള്‍ നല്‍കിയ പ്രോത്സാഹനവും ചെറുതല്ല. സിനിമാരംഗത്തെ എല്ലാകാര്യങ്ങളും നിരീക്ഷിക്കുകയും അതേക്കുറിച്ചൊക്കെ എനിക്ക് പറഞ്ഞുതരികയും ചെയ്യുന്നത് അവരാണ്.

സഹോദരന്റെയൊപ്പം സിനിമാസെറ്റുകളിലൊക്കെ പോകുന്നത് പതിവായിരുന്നു. അവിടുത്തെ കാഴ്ചകളും മറ്റും ഒരു നടനാകാനുള്ള പ്രചോദനം നല്‍കിയിട്ടുണ്ട്.

അല്ലു അര്‍ജുന്റെ സ്വാധീനം എത്രത്തോളമുണ്ട് കരിയറില്‍?


നീ നടനാവണമെന്ന് പറഞ്ഞ് ചേട്ടന്‍ ഒരിക്കലും എന്നെ തള്ളിവിട്ടതല്ല. പക്ഷേ എന്റെ ജോലിയിലും, ഫിറ്റ്‌നസിലും, സ്വകാര്യ ജീവിതത്തിലും ഒക്കെ ചേട്ടന്‍ എന്നെ ധാരാളം സ്വാധീനിച്ചിട്ടുണ്ട്.

ഒരു സഹോദരന്‍ നല്‍കേണ്ട എല്ലാ സ്‌നേഹവും പരിഗണനയും അദ്ദേഹത്തി ല്‍ നിന്നു കിട്ടുന്നുണ്ട്. ചേട്ടന്‍ നല്ലൊരു ഡാന്‍സറാണ്. പക്ഷേ അക്കാര്യത്തില്‍ ഞാനൊരു ആവറേജ് ആണന്നേ പറയാന്‍ കഴിയൂ.

ചേട്ടനെന്നതിലപുരി അല്ലു അര്‍ജുന്‍ എന്ന വ്യക്തിയെക്കുറിച്ച് ?


എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് അദ്ദേഹം. എപ്പോഴും ഉപദേശിക്കാറുണ്ട്. എന്റെ ചിന്തകള്‍ ചേട്ടന്റേതില്‍നിന്ന് അല്‍പ്പം വ്യത്യസ്തമാണ്. ചില സമയങ്ങളില്‍ ചേട്ടന്‍ പറയുന്നത് ഞാന്‍ അനുസരിക്കാറില്ല. പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞതായിരുന്നു ശരി എന്ന് തോന്നിയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

മാതാപിതാക്കളെക്കുറിച്ച്?


അച്ഛന്‍ ഫിലിം പ്രെഡ്യൂസറാണ്. ഏത് സിനിമ ചെയ്യുന്നതിനുമുന്‍പും അച്ഛനോട് ഞാന്‍ അനുവാദം ചോദിക്കാറുണ്ട്. എന്റെ ജോലികളിലൊന്നും അദ്ദേഹം ഇടപെടാറില്ല. അമ്മ ഹൗസ് വൈഫാണ്.

ഞങ്ങള്‍ മക്കളുടെ കാര്യങ്ങളൊക്കെ നോക്കി ജീവിക്കുന്നു. ഞങ്ങള്‍ മൂന്ന് പേരാണ്. മൂത്ത ചേട്ടന്‍ വെങ്കടേഷ്, രണ്ടാമത്തെയാള്‍ അര്‍ജുന്‍ പിന്നെ ഞാന്‍.

uploads/news/2017/06/114238/AllusarisheINW2.jpg

Friday 02 Jun 2017 02.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW