Sunday, September 24, 2017 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Web
Friday 02 Jun 2017 02.52 PM

വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഈ മെസേജ് സൂക്ഷിക്കണമെന്ന് ടെക് വിദഗ്ദര്‍

whatsapp, social media, warns

വാട്സാപ്പിലൂടെ ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് വിശദാംശങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്തുന്ന ഫിഷിങ്ങാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ട്വിറ്ററില്‍ നിന്ന് ലഭ്യമായ വിവരപ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇത്തരമൊരു ഫിഷിങ് ലിങ്ക് പ്രചരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളിലാണ് സന്ദേശം കൂടുതല്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ: Your subscription has expired. To verify your account and purchase a lifetime subscription for just 0.99 GBP simple tap on this link. നിങ്ങളുടെ വാട്സാപ്പിന്റെ സബ്സ്‌ക്രിപ്ഷന്‍ സമയം കഴിഞ്ഞു, അജീവനാന്തം സബ്സ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിനായി കേവലം 0.99 പൗണ്ട് നല്‍കിയാല്‍ മതി. ഇതേ ലിങ്കുകള്‍ യൂറോപ്പില്‍ മാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങളിലും പ്രചരിക്കുന്നുണ്ട്. വ്യാജ മെസേജിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് വ്യാജ വെബ്സൈറ്റിലേക്കാണ് കൊണ്ടുപോകുക. ഇവിടെ പേയ്മെന്റ് വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. നേരത്തെ വാട്സാപ്പ് അജീവനാന്തം ലഭിക്കാന്‍ കമ്പനി തന്നെ 0.99 പൗണ്ട് ഈടാക്കിയിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ഉടനെ നീക്കം ചെയ്തു അയച്ച വ്യക്തിയെ ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. മെസേജ് സ്പാം ആയും റിപ്പോര്‍ട്ട് ചെയ്യുക.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW