Sunday, November 11, 2018 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 02 Jun 2017 01.27 PM

പരിപാവനമായ റോം

uploads/news/2017/06/114232/travalraome.jpg

റോമുളസും സഹോദരനും കൂടി ഏഴു മലകള്‍ കീഴടക്കി റോം എന്ന നഗരം പടുത്തുയര്‍ത്തി എന്നാണ് ചരിത്രം.

പുണ്യസ്ഥലമായിട്ടാണ് വത്തിക്കാന്‍ സിറ്റി മനസിലേക്ക് കടന്നുവരിക. പ്രത്യേകിച്ച് കത്തോലിക്കാ മതവിശ്വാസികളുടെ പോപ്പിന്റെ (മാര്‍പ്പാപ്പ)ആസ്ഥാനമാണല്ലോ വത്തിക്കാന്‍! ഇരുവശത്തും ചരിത്രസ്മാരകങ്ങള്‍, മരങ്ങള്‍, വാഹനങ്ങള്‍ പ്രത്യേകിച്ച് കാറുകളുടെ നീണ്ടനിര. പടങ്ങളിലും ടെലിവിഷനിലും മാത്രം കണ്ടിട്ടുള്ള വത്തിക്കാനിലെ, സിസ്‌റ്റേണ്‍ ചാപ്പല്‍, ബസിലിക്കാ പത്രോസിന്റെ ചത്വരം എന്നിവയാണ് എന്നിവയാണ് ആദ്യ കാഴ്ചകള്‍.

ദൂരെനിന്നേ ബസിലിക്കായുടെ താഴികക്കുടം കാണാം. വലിയ ചത്വരവും, ശിഷ്യന്മാരും വിശുദ്ധന്മാരും അടങ്ങുന്ന കെട്ടിടവും ഒക്കെ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. എല്ലാവരിലും ഉത്സാഹമായി. ഞങ്ങള്‍ ബസില്‍നിന്നിറങ്ങി.

പോപ്പിന്റെ ഭരണത്തിലുള്ള ഏക നഗരം. സ്വതന്ത്രമായ ഏറ്റവും ചെറിയ രാഷ്ട്രം. സ്വന്തമായി പത്രവും തപാല്‍സ്റ്റാമ്പും ഉണ്ട്. വിശ്വപ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ്ബസിലിക്ക എത്ര വിശാലമായ സ്ഥലമാണ്. അപ്പോസ്തലന്മാരുടെ തലവനായ പത്രോസ് രക്തസാക്ഷിത്വം വരിച്ചതും അടക്കംചെയ്യപ്പെട്ടതും ഇവിടെയാണ്. എപ്പോഴും സന്ദര്‍ശകരുടെ വന്‍തിരക്കാണിവിടെ. മുട്ടിനുമുകളില്‍ നില്ക്കുന്ന വേഷവും, കൈയില്ലാത്ത മേല്‍വസ്ത്രവും ഇവിടെ അനുവദനീയമല്ല.

ഗൈഡ് ഒരു കെട്ടിടത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് സ്ത്രീകള്‍ അകത്തേയ്ക്ക് കയറാനുള്ളവര്‍ക്ക് ഒരു ഐ.ഡി. കാര്‍ഡും, ഹെഡ്‌ഫോണും, ഉടുപ്പില്‍ കുത്താന്‍ അതിന്റെ ബാറ്ററിയും കൊടുക്കുന്നു. കണ്ടക്റ്റഡ് ഓഡിയോ ടൂറിനാണത്.

പൂര്‍ണതയോടെ കൊത്തിയിരിക്കുന്ന ശില്പങ്ങള്‍ കണ്ട് ആദ്യം മ്യൂസിയത്തി ലേക്ക്... കല്ലുപാകിയ ഒരു ഗ്രൗണ്ട്, വശങ്ങളില്‍ പച്ചപ്പുല്ല്, നാലുവശവും ചങ്ങലയിട്ട് നടുക്ക് ഒരു വലിയ സ്വര്‍ണവര്‍ണത്തില്‍ ഒരു ഗ്ലോബ്. നടുഭാഗം തുറന്നിരിക്കുന്നു. പൊട്ടലുള്ളതുപോലെയാണതിന്റെ നിര്‍മാണം. മുന്നോട്ടു നടന്നപ്പോള്‍ ഒരു മാപ്പ് കണ്ടു. അതിനടുത്ത കെട്ടിടത്തിലേക്ക് ഞങ്ങള്‍ കയറി. ഇടതുവശത്തെ പടികള്‍കയറി വലതുവശത്ത് നീണ്ട ഇടനാഴി നിറയെ വരിവരിയായി നില്‍ക്കുന്ന മാര്‍ബിള്‍ പ്രതിമകള്‍.

ഞങ്ങള്‍ മുകളിലെത്തി. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ മ്യൂസിയത്തില്‍ കണ്ട എല്ലാ പ്രതിമകളും വിവരിക്കാനാകില്ല. കാരണം മുഴുവനും കണ്ടുതീരാന്‍ ദിവസങ്ങള്‍ വേണം.

മൈക്കലാഞ്ചലോയ്ക്ക് ദൈവം നല്കിയത്, അത്ഭുത കരങ്ങളാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. അദ്ദേഹത്തെപ്പോലെ ആ കാലഘട്ടത്തില്‍ ജീവിച്ച പല പ്രശസ്ത കലാകാരന്മാരുടെ കരവിരുതും ഇവിടെ പ്രകടമാക്കിയിട്ടുണ്ട്.

മാര്‍ബിള്‍ ശില്പങ്ങള്‍ ഏതാണ്ട് മിക്കവയും തന്നെ നഗ്നമാണ്. ബൈബിളിലെ കഥകളും കഥാപാത്രങ്ങളുമാണ് കൂടുതലും. അപ്പോളോദേവന്റെ (god of sun) പ്രതിമ, സൂര്യദേവന്‍ -ഒരു പുരുഷസൗന്ദര്യം (ideal beauty of man) മുഴുവന്‍ പ്രകടമാക്കുന്ന പ്രതിമ, അപ്പോളോയും നാലു പുത്രന്മാരും, മൈക്കലാഞ്ചലോയുടെ ലോകപ്രശസ്തമായ പിയാത്ത (കല്ലില്‍ കൊത്തിയ കവിത), കുരിശുമരണത്തിനുശേഷം ഇശോയുടെ ശരീരം മാതാവിന്റെ മടിയില്‍ കിടത്തിയത് (മൈക്കലാഞ്ചലോ വ്യക്തിപരമായി കൈയൊപ്പു പതിപ്പിച്ച ഏക പ്രതിമ), വീനസ് ദേവതയും മകന്‍ ക്യൂപിഡും ഒത്തുനില്ക്കുന്നത്, നടക്കുന്ന പെണ്‍കുട്ടി, ഉറങ്ങുന്ന അരിയാഡൈന്‍ (sleeping ariadue), സോഫാപോലെയുള്ള ഒരു ചാരില്‍ പാതി ചാരിയും പാതി കിടന്നുറങ്ങുന്നതുമായ സുന്ദരി (ഒരു കൈയില്‍ മുഖം താങ്ങി മറുകൈ തലയ്ക്ക് മുകളിലും വച്ച് ഒരു കാല്‍ മറുകാലില്‍ കയറ്റിവച്ചുറങ്ങുന്നു.

ഈ മാര്‍ബിള്‍ സുന്ദരിയുടെ കൈത്തണ്ടയില്‍ ഒരു പാമ്പിന്റെ ബ്രെയ്‌സ്‌ലറ്റും ഉണ്ട്), പൂക്കളുള്ള നീണ്ട കുപ്പായം ധരിച്ച് ലതാകിരീടം ചൂടി അപ്പോളോദേവന്‍ ലൈര്‍ വായിച്ചു നിലക്കുന്നത്, നീളന്‍താടിയുള്ള ശാന്തരൂപം ഡയോനീഷ്യസ് (രണ്ടു കൈകളും, രണ്ടു കാലുകളും മൂട്ടിനു താഴെയില്ലാത്ത ഒരു പൂര്‍ണനഗ്നമായ, തലയില്ലാത്ത പുരുഷരൂപം) എന്നിങ്ങനെ പലതും.

Friday 02 Jun 2017 01.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW