Wednesday, December 06, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jun 2017 03.51 PM

ദാ, ഡോക്ടര്‍ ഇവിടെയുണ്ട്

uploads/news/2017/06/113950/drdivyaINWa.jpg

പ്രണയം സീരിയലിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്ന ഡോ.ദിവ്യയുടെ വിശേഷങ്ങളിലേക്ക്...

തിരുവനന്തപുരം കവടിയാറിലെ ഡോ.ദിവ്യാസ് ഹോമിയോപ്പതിക്ക് ക്ലിനിക്കിലേക്കു കടന്നു ചെല്ലുന്ന ഏതൊരാളെയും സ്വീകരിക്കുക സ്വീകരണമുറികള്‍ക്കു സുപരിചിതയായൊരു മിനിസ്‌ക്രീന്‍ താരമാണ്. അവതാരകയായും അഭിനേത്രിയായും ഹോമിയോപ്പതി ഡോക്ടറായും പ്രശസ്തയായ ദിവ്യ.

പ്രണയം സീരിയലിലൂടെ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായപ്പോള്‍ ?


വരദയായിരുന്നു പ്രണയത്തിലെ ലക്ഷ്മിയെ അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു വരദ. എന്നാല്‍ ചിലതിരക്കുകള്‍ മൂലം വരദയ്ക്ക് പിന്മാറേണ്ടി വന്നു. അങ്ങനെ ലക്ഷ്മിയെന്ന കഥാപാത്രമായി എന്നെ തെരഞ്ഞെടുത്തു.

പ്രണയത്തിന്റെ പ്രേക്ഷകര്‍ എന്നെ ലക്ഷ്മിയായി അംഗീകരിക്കുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞതോടെ അതില്ലാതായി. അവര്‍ ഇരുകൈയും നീട്ടി എന്നെ സ്വീകരിച്ചു.

കഥാപാത്രത്തിനായി തയ്യാറെടുപ്പുകളെന്തെങ്കിലും ?


ഹിന്ദി സീരിയലായ യേ ഹേ മൊഹബത്തേമിന്റെ മലയാളമാണ് പ്രണയം. പക്ഷേ ഹിന്ദി സീരിയല്‍ ഞാന്‍ കണ്ടിട്ടേയില്ല. പ്രണയവും ദിവസവും കാണാന്‍ എനിക്ക് സാധിക്കാറില്ല. കാരണം ക്ലിനിക്കിലെ ജോലി കഴിയുമ്പോഴേക്കും വൈകും. പക്ഷേ സമയം കിട്ടുമ്പോഴെല്ലാം ഹോട്ട് സ്റ്റാറിലൂടെ പ്രണയത്തിന്റെ എപ്പിസോഡുകള്‍ ഞാ ന്‍ കാണാറുണ്ടായിരുന്നു.

ലക്ഷ്മിയെന്ന കഥാപാത്രം ചെയ്യാന്‍ ആകര്‍ഷിച്ച ഘടകം ?


ഏഷ്യാനെറ്റ്. എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയത് ഏഷ്യാനെറ്റാണ്.

പാദസരമെന്നൊരു സീരിയല്‍ ചെയ്തല്ലോ. അതിലെ കൃഷ്ണവേണി ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണല്ലോ ?


പാദസരത്തിലെ കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. പാദസരം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. ഇപ്പോഴും പ്രേക്ഷകര്‍ക്ക് കൃഷ്ണവേണി പ്രിയങ്കരിയാണ്. പാദസരത്തിന് ശേഷം മഴവില്‍ മനോരമയിലെ ബന്ധുവാര് ശത്രുവാര് എന്ന സീരിയല്‍ ചെയ്തു.

ശ്രീകുമാരന്‍ തമ്പി സാറിന്റെ സീരിയലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കളും പാദസരം, ബന്ധുവാര് ശത്രുവാര് എന്ന സീരിയലുകളിലെ അഭിനേതാക്കളാണ്.

പ്രണയത്തിലെ ലക്ഷ്മിയായി മാറിയപ്പോള്‍?


കല്യാണ വീട്ടിലേക്ക് നവവധു കയറിച്ചെല്ലുന്ന അവസ്ഥയായിരുന്നു എന്റേത്. ഒന്നരവര്‍ഷമായി പ്രണയം സീരിയല്‍ ആരംഭിച്ചിട്ട്. ഒരു കുടുംബം പോലെയാണ് സെറ്റ.് അതിനിടയിലേക്ക് ഒരു പുതുമുഖം കയറിച്ചെല്ലുമ്പോള്‍ എങ്ങനെയായിരിക്കും എന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ബീനച്ചേച്ചി, ശ്രീനിഷ്, റഷീദിക്ക ഇവരൊക്കെ വളരെ സപ്പോര്‍ട്ടീവായിരുന്നു.

മറ്റ് സീരിയലുകളെ അപേക്ഷിച്ച്് റൊമാന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സീരിയലാണിത്. ദിവ്യയ്ക്ക് അതൊരു പ്രശ്നമായിരുന്നോ ?


അഭിനയത്തിന്റെ ഭാഗമായാണ് റൊമാന്‍സ് ചെയ്യുന്നത്. ഓഫ് സ്‌ക്രീനും ഓണ്‍ സ്‌ക്രീനും വ്യത്യസ്തമാണ്. കാണുന്ന പ്രേക്ഷകര്‍ ഫൈനല്‍ പ്രോഡക്ട് മാത്രമാണ് കാണുന്നത്. അഭിനയമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ് ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ എന്റെ കുടുംബവും പിന്തുണയ്ക്കുന്നത്.
uploads/news/2017/06/113950/drdivyaINWb.jpg

Ads by Google
TRENDING NOW