Tuesday, September 05, 2017 Last Updated 11 Min 47 Sec ago English Edition
Todays E paper
Thursday 01 Jun 2017 03.29 PM

മനുഷ്യനെ സ്വാധീനിക്കുന്ന നിറങ്ങളും രത്‌നങ്ങളും

uploads/news/2017/06/113943/jyothi010617a.jpg

രത്‌നങ്ങള്‍ പോസിറ്റീവ് എനര്‍ജിയെ നിലനിര്‍ത്തി നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി തീര്‍ക്കുന്നു. ആയതിനാല്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന് ഉന്മേഷവും ഉന്മാദവും കൂടുന്നു.

മനുഷ്യന്റെ ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും നല്‍കാന്‍ നിറങ്ങള്‍ക്ക് കഴിയും. നമ്മുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള നിറങ്ങളടങ്ങിയ പ്രകാശോര്‍ജ്ജത്തെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മനോവിഷമം, അലസത, കാര്യതടസ്സം മുതലായവയില്‍നിന്ന് മോചിതരാകാന്‍ കഴിയും.

മനുഷ്യശരീരത്തിന് ആവശ്യമായ നിറത്തിലുള്ള പ്രകാശോര്‍ജ്ജത്തെ നിലനിര്‍ത്താന്‍ രത്‌നങ്ങള്‍ക്ക് കഴിയും. പ്രകാശോര്‍ജ്ജം കൊണ്ടാണ് ഭൂമിയിലെ എല്ലാ വസ്തുക്കളും നിലനില്‍ക്കുന്നത്.

സൂര്യനില്‍നിന്നും മറ്റ് നക്ഷത്ര സമൂഹത്തില്‍നിന്നും പ്രകാശമില്ലാത്ത ഗ്രഹങ്ങളുടെ പ്രതിഫലനരശ്മികളും ചേര്‍ന്ന പ്രകാശരേണുക്കളാണ് ഭൂമിയില്‍ പതിക്കുന്നത്. പല വര്‍ണ്ണങ്ങള്‍ അടങ്ങിയവയാണല്ലോ പ്രകാശ രശ്മികള്‍.

ഇവയില്‍നിന്നും മനുഷ്യന് ആവശ്യമുള്ളവ വേണ്ടുന്ന അളവില്‍ മനുഷ്യശരീരത്തില്‍ കടത്തിവിട്ട് അതിന്റെ പ്രഭാവത്തെ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ രത്‌നങ്ങള്‍ക്ക് കഴിയും. അതായത് നമുക്കാവശ്യമായ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താം എന്നര്‍ത്ഥം.

പോസിറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ മാത്രമേ ഉന്മേഷം, നല്ല ചിന്താഗതി, സന്തോഷം എന്നിവ ഉണ്ടാകൂ. നമുക്ക് അനിയോജ്യമായ നിറങ്ങള്‍ കണ്ടെത്തി ആ വര്‍ണ്ണം നമ്മളെ സ്വാധീനിക്കുന്ന എല്ലാ വസ്തുക്കളിലും നിലനിര്‍ത്തിയാല്‍ എപ്പോഴും സന്തോഷവും സമാധാനവും വന്നുചേരും. നെഗറ്റീവിനെ അതിജീവിക്കാന്‍ കഴിയും.

അന്തരീക്ഷ മാധ്യമത്തിലൂടെ സഞ്ചരിക്കുന്ന പ്രകാശം മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ പ്രവേശനതലത്തില്‍ വ്യതിയാനം ഉണ്ടാകും. പ്രകാശം വായുവില്‍നിന്നും രത്‌നങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും വ്യതിയാനം സംഭവിക്കും.

രത്‌നങ്ങള്‍ക്ക് വായുവിനേക്കാള്‍ സാന്ദ്രത കൂടുതലുള്ളതുകൊണ്ടാണ് സംഭവിക്കുന്നത്. അതുപോലെ രത്‌നങ്ങളില്‍നിന്നും വായുവിലേക്ക് കടക്കുമ്പോഴും വ്യതിയാനം സംഭവിക്കും.

അതില്‍നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള നിറത്തിലുള്ള രശ്മികളെ സ്വീകരിക്കാനും ആവശ്യമില്ലാത്തവയെ വികിരണം ചെയ്യുവാനും രത്‌നങ്ങള്‍ക്ക് കഴിയുന്നു. അതായത് പോസിറ്റീവ് എനര്‍ജിയെ നിലനിര്‍ത്തി നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി തീര്‍ക്കുന്നു.

ആയതിനാല്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന് ഉന്മേഷവും ഉന്മാദവും കൂടുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന് ഉന്മേഷവും ഉന്മാദവും കൂടുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുന്നു.

വര്‍ണ്ണങ്ങള്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ ആനന്ദിപ്പിക്കുന്നവയാണ്. പല വര്‍ണ്ണത്തിലുള്ള പുഷ്പങ്ങള്‍, പല വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങള്‍ തുടങ്ങി പ്രകൃതി സൗന്ദര്യം തന്നെ വര്‍ണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ്.

അതായത് പ്രകാശവര്‍ണ്ണങ്ങള്‍ മനുഷ്യനെ എപ്പോഴും ആനന്ദിപ്പിക്കാന്‍ കഴിവുള്ളതാണ്. ആയതിനാല്‍ നമുക്ക് അനുയോജ്യമായ രത്‌നങ്ങള്‍ തെരഞ്ഞെുടത്ത് വേണ്ടുന്ന അളവില്‍ ധരിച്ചു കഴിഞ്ഞാല്‍ ശരീരത്തിന് ആവശ്യമുള്ള വര്‍ണ്ണ ഊര്‍ജ്ജം നിലനില്‍ക്കും.

മനഃസുഖം, സന്തോഷം, തൊഴില്‍നേട്ടം, ശാന്തത, സ്ത്രീപുരുഷാകര്‍ഷണം, നല്ല ചിന്താശക്തി, ലൈംഗികശേഷി, സമാധാന അന്തരീക്ഷം, ബന്ധുമിത്രാദികളുടെ ആകര്‍ഷണം, ശത്രുപീഡയില്‍നിന്നും അപകടങ്ങളില്‍നിന്നും മോചനം, രോഗശാന്തി, വിദ്യാനേട്ടം, രോഗപ്രതിരോധശക്തി, ഉന്മേഷം, നല്ല സംസാരം, ദൈവാധീനം മുതലായ ഗുണാനുഭവങ്ങള്‍ വന്നുചേരും.

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് കുറവ് അനുഭവപ്പെടുന്നെങ്കില്‍ അതാത് ഗ്രഹങ്ങളുടെ (വര്‍ണങ്ങളുടെ) സ്വാധീനക്കുറവു കൊണ്ടാണെന്ന് മനസ്സിലാക്കാം. രത്‌നധാരണംകൊണ്ട് ഗ്രഹങ്ങളെ സ്വാധീനിക്കാനും നമ്മുടെ ജീവിതം അനുയോജ്യമായ രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകാനും കഴിയും.

ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മനിരീക്ഷണത്തിലൂടെ രത്‌നങ്ങളെ കണ്ടെത്താന്‍ കഴിയും. ആ രത്‌നങ്ങളുടെ ശുദ്ധി നിശ്ചയിച്ച് അളവ് നിശ്ചയിച്ച് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

ഗണേശന്‍. എസ്

Ads by Google
TRENDING NOW