Saturday, November 25, 2017 Last Updated 25 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jun 2017 01.35 PM

ഈ മഴക്കാലത്ത് ശ്രദ്ധിക്കാവുന്ന ചില ഫാഷന്‍ കാര്യങ്ങള്‍

monsoon fashion

വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസമായെത്തിയിരിക്കുകയാണ് മണ്‍സൂണ്‍. പെട്ടെന്നുള്ള കാലാവസ്ഥയുടെ ഈ മാറ്റം നിങ്ങളുടെ ഫാഷന്‍ കാര്യങ്ങളിലും വരുത്താവുന്നതാണ്. വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ക്ക് പകരം ഇനി മഴക്കലത്ത് വേഗം ഉണങ്ങിക്കിട്ടാവുന്ന വസ്ത്രങ്ങളിലേക്ക് കടക്കേണ്ടിയിരിക്കുന്നു. കുറച്ച് സ്റ്റെലായും എന്നാല്‍ മഴക്കാലത്ത് അനുകൂലവുമായ ചില ഫാഷന്‍ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാം...

കാലന്‍ കുടകള്‍ - വലിപ്പ കൂടുതലും എന്നാല്‍ കുറച്ച് ഫാഷനബിളുമായ കുടയാണ് കാലന്‍ കുടകള്‍. ഇതിന്റെ ഗുണം എന്നത് എത്ര മഴ പെയ്താലും നനയില്ല എന്നതാണ്. ഏതേ നിറങ്ങളിലുള്ള കുടകളും ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

മഴയത്ത് ധരിക്കാവുന്ന ഗം ബൂട്ടുകള്‍ - കാഴ്ചയില്‍ സ്‌റ്റൈലും മഴയില്‍ കാലുകള്‍ക്ക് ഭംഗിയുമായ ഒന്നാണ് മഴയത്ത് ധരിക്കാവുന്ന ഗം ബൂട്ടുകള്‍. മഴത്ത് റോഡിലെ ചെളിയില്‍ നിന്നും മറ്റും നിങ്ങളുടെ കാലുകളെ സംരക്ഷിക്കുന്നു എന്നതാണ് ഈ ചെരുപ്പിന്റെ പ്രാധാന്യം

മഴക്കോട്ട് - പ്ലാസ്റ്റിക് ട്രെച്ച് കോട്ടുകളാണ് ഇന്ന് ഏറ്റവും സ്‌റ്റെലായി കോട്ടുകളില്‍ ഉള്ളത്. ഇത് വളരെയെടുപ്പത്തില്‍ ഉണക്കിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം.

ഷോര്‍ട്ട്‌സും കാപ്രിയും - മഴക്കാലത്ത് ധരിക്കാവുന്ന ഒന്നാണ് ഷോര്‍ട്ട്‌സും കാപ്രിയും. വലിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാള്‍ ചെറിയ വസ്ത്രങ്ങളാണ് മഴക്കാലത്ത് ഉത്തമം. കൂടാതെ കാപ്രിയും ഷോര്‍ട്‌സും പെട്ടെന്ന് ഉണക്കിയെടുക്കാനും സാധിക്കും.

വാട്ടര്‍ പ്രൂഫ് ബാഗ് - മഴക്കാലത്ത് വാട്ടര്‍പ്രൂഫ് ബാഗുകള്‍ ഉപയോഗിക്കാം. ഫോണും, വാലറ്റും മറ്റ് പ്രധാനപ്പെട്ട സാധനങ്ങളും അപ്പോള്‍ ബാഗില്‍ വെച്ചാലും നനയുമെന്ന പേടി ഉണ്ടാകില്ല.

വാട്ടര്‍പ്രൂഫായ സൗന്ദര്യവര്‍ദ്ധ വസ്തുക്കള്‍ - മുഖത്ത് ഇടുന്ന ഐലൈനര്‍, മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും വാട്ടര്‍പ്രൂഫായതാകാന്‍ ശ്രദ്ധിക്കാവുന്നതാണ്.

Ads by Google
Ads by Google
TRENDING NOW