Tuesday, September 05, 2017 Last Updated 9 Min 33 Sec ago English Edition
Todays E paper
Wednesday 31 May 2017 04.07 PM

കുട്ടികള്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ നാലുമണി വിഭവങ്ങള്‍

uploads/news/2017/05/113650/helththysnakesk.jpg

ഹെല്‍ത്തി സ്‌നാക്‌സ്

കുട്ടികള്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ നാലുമണി വിഭവങ്ങള്‍. ഫാസ്റ്റ് ഫുഡിന്റെ ലോകത്തു നിന്നും കുരുന്നുകളെ വീട്ടു ഭക്ഷണത്തിന്റെ വൈവിധ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുക. വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം സ്‌പെഷല്‍ ഹെല്‍ത്തി സ്‌നാക്‌സ്.

1. ഇടിച്ചക്ക വാഴക്കൂമ്പ് കട്‌ലറ്റ്


1. ഇടിച്ചക്ക, വാഴക്കൂമ്പ് (രണ്ടും കൂടി) - അരക്കിലോ
2. ഉരുളക്കിഴങ്ങ് - 200 ഗ്രാം
3. സവാള അരിഞ്ഞത് - ഒരു കപ്പ്
4. ഉപ്പ് - ആവശ്യത്തിന്
5. ഇഞ്ചി അരിഞ്ഞത് - ഒന്നര ടേബിള്‍ സ്പൂണ്‍
6. പച്ചമുളക് - 2 എണ്ണം
7. ഗരം മസാല - 1 ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
9. കുരുമുളകു പൊടി - 1 ടീസ്പൂണ്‍
10. കറിവേപ്പില - ആവശ്യത്തിന്
11. മുട്ടയുടെ വെള്ള - 1 മുട്ട
12. റൊട്ടിപ്പൊടിിി - ആവശ്യത്തിന്
13. എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്

തയാറാക്കുന്ന വിധം


ഇടിച്ചക്ക ചെറുതായി നുറുക്കിയതും വാഴക്കൂമ്പ് നുറുക്കിയതും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ആവി കയറ്റി വേവിക്കുക. തണുക്കുമ്പോള്‍ മിക്‌സിയില്‍ ഒരു പ്രാവശ്യം പൊടിച്ചെടുക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച്, കടുക് വറുത്ത്, ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റി, ഇടിച്ചക്കയും വാഴക്കൂമ്പ് (പൊടിച്ചത്) ചേര്‍ക്കുക. അതില്‍ മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, എന്നിവ ചേര്‍ത്ത് അവസാനം പുഴുങ്ങി പൊടിച്ച കിഴങ്ങും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ മുട്ടയുടെ വെള്ളയില്‍ മുക്കി, റൊട്ടിപ്പൊടി വിതറി വറുത്തെടുക്കുക. ചൂടോടെ സാലഡ് കൂട്ടി കഴിക്കുക. ( മിക്‌സ് അയഞ്ഞാല്‍ ഗോതമ്പ് പൊടിയോ അരിപൊടിയോ വിതറി മുറുക്കാവുന്നതാണ്.

2. സ്റ്റഫ്ഡ് ബനാന


1. ഏത്തപ്പഴം പുഴുങ്ങിയത് - 4 എണ്ണം
2. ചെറുപയര്‍ മുളപ്പിച്ചത് - കാല്‍ കപ്പ്
3. അവല്‍ (ചൂടാക്കി പൊടിച്ചത്) - കാല്‍ കപ്പ്
4. ശര്‍ക്കര ചീവിയത് - കാല്‍ കപ്പ്
5. തേങ്ങ ചിരവിയത് - നാല് ടേബിള്‍ സ്പൂണ്‍
6. കടലമാവ് / ഗോതമ്പ് മാവ് - 1 കപ്പ്
7. ഉപ്പ് - പാകത്തിന്
8. എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


പുഴുങ്ങിയ എത്തപ്പഴം നടുക്കുള്ള കറുത്ത നാര് മാറ്റിയതിനു ശേഷം, നന്നായി ഉടച്ചെടുത്ത് ഉരുളകളാക്കി എടുക്കുക. മുളപ്പിച്ച ചെറുപയര്‍ വേവിച്ചെടുക്കുക. അതില്‍ അവല്‍, ശര്‍ക്കര, തേങ്ങ എന്നിവ ചേര്‍ത്തിളക്കുക. ഉരുളകളാക്കി വച്ചിരിക്കുന്ന ഏത്തപ്പഴം ഒന്നൊന്നായി എടുത്ത് നടുക്ക് ഉള്ളിലായി മേല്‍പറഞ്ഞ കൂട്ട് ആവശ്യത്തിനു തിരുകി വൃത്തയായി ഉരുട്ടി വയ്ക്കുക. കടലമാവ് അല്ലെങ്കില്‍ ഗോതമ്പ് മാവ് ഉപ്പ് ചേര്‍ത്ത് വെള്ളത്തില്‍ കുതിര്‍ത്ത മിശ്രിതത്തില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ചൂടോടെയോ തണുത്തതിനു ശേഷമോ കഴിക്കുക.
TRENDING NOW