Friday, October 20, 2017 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 30 May 2017 02.43 PM

മകളേ നിനക്കായ്...

uploads/news/2017/05/113346/sheebaameerINW.jpg

അകാലത്തില്‍ പൊലിഞ്ഞ മകളുടെ ഓര്‍മ്മകളുമായി രോഗികളായ കുരുന്നുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരമ്മ. കഴിഞ്ഞ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌ക്കാരം നേടിയ ഷീബ അമീറിന്റെ ജീവിത വഴികളിലൂടെ...

മരുന്നിന്റെ മണമുള്ള മുംബൈയിലെ ആശുപത്രി വരാന്തയില്‍ 19 വര്‍ഷം മുമ്പ് മകളോടൊപ്പം ഉരുകുന്ന മനസ്സുമായി ദിവസങ്ങള്‍ തള്ളി നീക്കിയ ഒരമ്മ.

ഷീബ അമീര്‍ എന്ന തൃശ്ശൂര്‍ സ്വദേശിക്ക് അന്ന് മകള്‍ക്കുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു.

മകളെയെന്നപോലെ രോഗബാധിതരായ മറ്റു കുട്ടികളേയും അവരുടെ അമ്മമാരേയും സ്വാന്തനിപ്പിക്കാന്‍ ഷീബ ശ്രമിച്ചു. രക്താര്‍ബുദം നല്‍കിയ വേദനയ്ക്കിടയിലും മകള്‍ നിലൂഫ അമ്മയ്ക്ക് കരുത്തേകി.

അതോടെ ഷീബ തീരുമാനിച്ചു, രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന്. ഷീബ നേതൃത്വം നല്‍കുന്ന സോലസ് എന്ന സന്നദ്ധ സംഘടനയിലൂടെ ഇന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പുതിയ ജീവിതം സ്വപ്‌നം കാണുന്നു.

പ്രതീക്ഷയായി സോലസ്


നാല് അംഗങ്ങളുമായിട്ടാണ് 2007ല്‍ തൃശ്ശൂരില്‍ സോലസ് എന്ന സംഘടന തുടങ്ങുന്നത്. നാല് കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കാനുള്ള പണമാണന്ന് കൈയിലുണ്ടായിരുന്നത്.

20 കുട്ടികളെയെങ്കിലും സഹായിക്കണമെന്ന ലക്ഷ്യത്തോടെയാണ് സാന്ത്വനം എന്നര്‍ത്ഥം വരുന്ന സോലസ് (SOLACE) തുടങ്ങിയത്. 2000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു തുടക്കം.

ഇന്ന് സോലസിന് കോഴിക്കോടും കൊച്ചിയിലും മലപ്പുറത്തും പട്ടാമ്പിയിലും സെന്ററുകളുണ്ട്. മാരകരോഗം ബാധിച്ച കുട്ടികള്‍ക്കുള്ള ജീവന്‍ രക്ഷാ മരുന്നുകളാണ് സോലസ് വിതരണം ചെയ്യുന്നത്.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് മുന്‍ഗണന. സോലസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എല്ലാ മാസവും മരുന്നെത്തിക്കും. അസുഖ ബാധിതരുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ സഹായങ്ങളും സോലസ് ചെയ്തു കൊടുക്കാറുണ്ട്.

ഇന്ന് ഞാനുള്‍പ്പടെയുള്ള സോലസ് ന്റെ അംഗങ്ങളെല്ലാം ഒരു സ്വപ്‌നം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ്. അസുഖ ബാധിതരായ കുട്ടികള്‍ക്ക് താമസിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

സോലസ് തുടങ്ങുന്ന സമയത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ടത് കുടുംബത്തിനുള്ളില്‍ നിന്നായിരുന്നു. ഇതൊന്നും ഒരു സ്്ത്രീ ചെയ്യേണ്ട കാര്യങ്ങള്‍ അല്ലെന്നും വയ്യാത്ത കുട്ടിയേയും നോക്കി വീട്ടില്‍ ഇരുന്നാല്‍പ്പോരെ എന്നുമുള്ള വിമര്‍ശനങ്ങളുമുണ്ടായി.

അതിനെയെല്ലാം നേരിടാന്‍ എനിക്ക് കഴിഞ്ഞു. ഇപ്പോള്‍ സുമനസ്സുകളുടെ സഹായം കൊണ്ട് പ്രതിമാസം 10 ലക്ഷം രൂപയോളം കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ചിലവഴിക്കുന്നു.

uploads/news/2017/05/113346/sheebaameerINWa.jpg

Advertisement
Ads by Google
Ads by Google
TRENDING NOW