Tuesday, October 31, 2017 Last Updated 22 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 29 May 2017 04.10 PM

സ്‌ട്രോക്ക് ഒഴിവാക്കാം വ്യായാമത്തിലൂടെ

uploads/news/2017/05/113032/strokeforexcersices.jpg

വ്യായാമത്തിലൂടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി വര്‍ധിക്കും. അങ്ങനെ ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ അനുയോജ്യമായ രീതിയാണ് വ്യായാമം

ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിനും ഒരു പങ്കുണ്ട്. വ്യായാമം എന്നത് ശരീരത്തെയോ ശരീരഭാഗങ്ങളെയോ ആരോഗ്യപരമായി നിലനിര്‍ത്തുന്നതിനായി, ചിട്ടയോടെയും ക്രമമായും ചെയ്യേണ്ട ശാരീരിക പ്രവര്‍ത്തിയാണ്.

പ്രധാനമായി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, ശരീരഘടന നിലനിര്‍ത്തുക തുടങ്ങിയവയാണ് വ്യായാമത്തിലൂടെ ലക്ഷ്യമാക്കുന്നത്്. ദിവസേന വ്യായാമം ചെയ്യുന്ന ഒരാളില്‍ ശാരീരികവും മാനസികവുമായ ആരോഗ്യവും ഉന്മേഷവും ഉണ്ടാകും.

ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും വ്യായാമം ആവശ്യമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയമിടിപ്പിന്റെയും ശ്വാസവായുവിന്റെയും തോത് വര്‍ധിക്കാന്‍ സഹായിക്കും.

വ്യായാമത്തിലൂടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി വര്‍ധിക്കും. അങ്ങനെ ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് സഹായകമാകും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ അനുയോജ്യമായ രീതിയാണ് വ്യായാമം.

മധ്യവയസിലെത്തുമ്പോള്‍ പലവിധ മാനസികക്ലേശങ്ങള്‍ അനുഭവിക്കുന്നവരാണ് ഏറെയും. ജോലിത്തിരക്ക്് ഉള്‍പ്പെടെ മറ്റു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് വ്യായാമം ശീലിക്കാവുന്നതാണ്.

അതുകൂടാതെ ഭയം, അമിത ഉത്കണ്ഠ ഇവ കുറയ്ക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യായാമം പ്രയോജനപ്പെടുത്താനാകും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ അമിത കലോറി എരിഞ്ഞു പോകുന്നു.

ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും, നല്ല ഉറക്കം ലഭിക്കുന്നതിനും വ്യായാമം പ്രയോജനപ്രദമാണ്. അതുപോലെ മസിലുകള്‍ക്ക് ദൃഢതയും ബലവും വര്‍ധിപ്പിക്കുന്നതിനും മധ്യവയസില്‍ വ്യായാമം ശീലമാക്കാവുന്നതാണ്.

സ്‌ട്രോക്ക് ഒഴിവാക്കാന്‍ വ്യായാമം


വ്യായാമം ഏത് പ്രായത്തിലും ആവശ്യമാണ്, പ്രത്യേകിച്ചും മധ്യവയസില്‍. പ്രായമേറുമ്പോള്‍ ശരീരബലം കുറയുന്നത് സാധാരണമാണ്. എന്നാല്‍ മധ്യവയസില്‍ പേശികളില്‍ ഉണ്ടാകുന്ന ബലക്ഷയം രോഗാവസ്ഥയായി മാറാനിടയുണ്ട്്.

രോഗങ്ങള്‍ തടയാനും രോഗാവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിക്കാനും വ്യായാമം കൂടിയേ തീരൂ. പ്രത്യേകിച്ച് കൊറോണറി ഹാര്‍ട്ട് ഡിസീസ്, മസിലുകളിലെ ബലക്ഷയം, പ്രമേഹം, അമിത വണ്ണം, വിഷാദം എന്നിവ കുറയ്ക്കാന്‍ വ്യായാമം പ്രയോജനപ്പെടും.

വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ പേശികളുടെ ബലം വര്‍ധിക്കുന്നതിനും ഇടയാകും.

ശാരീരിക അധ്വാനം കുറവുള്ളവരെ അപേക്ഷിച്ച് ശാരീരിക അധ്വാനമുള്ളവരില്‍ സ്‌ട്രോക്കിന്റെ സാധ്യത കുറവായിരിക്കും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പ് നിയന്ത്രിക്കുവാനും, സ്‌ട്രോക്കിനെ അതിജീവിക്കുവാനും കഴിയും.

ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും ദിവസേനയുള്ള വ്യായാമം ശീലമാക്കുന്നതിലൂടെയും രക്തസമ്മര്‍ദം നിയന്ത്രിക്കുവാനും, അമിതവണ്ണം കുറയ്ക്കുവാനും സാധിക്കും. ഇവയൊക്കെ സ്‌ട്രോക്കിനെ തടയുന്നു.

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കി, ആഹാരക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Advertisement
Monday 29 May 2017 04.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW