Tuesday, August 01, 2017 Last Updated 20 Min 44 Sec ago English Edition
Todays E paper
Monday 29 May 2017 12.36 PM

മയങ്ങുന്ന മക്കള്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടിമദ്യപരുള്ള സംസ്ഥാനം കേരളമാണെന്നത് അഭിമാനിക്കാവുന്ന ഒന്നാണോ?
uploads/news/2017/05/112991/shokingreportdrugsurvy.jpg

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികുടിയന്‍മാരുള്ളത്് കേരളത്തിലാണ്.നിങ്ങളുടെ മകനോ മകളോ ഒരു ദിവസം മദ്യപിച്ചു വന്നാല്‍ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യുക...?

കൂട്ടുകാരന്റെ പിറന്നാളാഘോഷമുള്ളതിനാല്‍, വരാന്‍ വൈകുമെന്ന് കൊച്ചിയിലെ അറിയപ്പെടുന്നൊരു സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനായ രാ ഹുല്‍ (ശരിപ്പേരല്ല) പറഞ്ഞിരുന്നതാണ്.

എന്നാല്‍ രാത്രി പത്തു കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അമ്മ, മകന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിച്ചു; അവനും വീട്ടിലെത്തിയിട്ടില്ല! മറ്റു കൂട്ടുകാരുടെ വീടുകളിലേക്ക് വിളിച്ചപ്പോള്‍ അവരൊക്കെ ആറുമണിക്കു വീട്ടിലെത്തിയിട്ടുണ്ട്. പിറന്നാളാഘോഷം നേരത്തേ തീര്‍ന്നതാണ്.

പരിഭ്രാന്തരായ അച്ഛനുമമ്മയും മകനെ തിരക്കി പിറന്നാളുകാരനായ വിജയി ന്റെ (ശരിപ്പേരല്ല) വീട്ടിലെത്തിയപ്പോള്‍ അവനും അവിടെയില്ല. ഒടുവില്‍ വീടിനു പിറകിലുള്ള മതിലിനടുത്ത് കുട്ടികള്‍ മൂന്നാളും പാതിബോധത്തില്‍ കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി. പൊട്ടിയ മദ്യക്കുപ്പിയും സിഗരറ്റ് പാക്കറ്റും സിറിഞ്ചും പൊട്ടിയ ആംപ്യൂളുകളും പരിസരത്തുണ്ടായിരുന്നു!

പിറ്റേന്ന് ബോധം തെളിഞ്ഞ ശേഷം മകനെ ചോദ്യം ചെയ്ത രക്ഷിതാക്കള്‍ക്കു മുന്നില്‍ കൂസലില്ലാതെ രാഹുല്‍ പറഞ്ഞു: ഞങ്ങളുടെ സ്‌ക്കൂളിലെ പല ചേട്ടന്മാരും കുടിക്കാറുണ്ട്.

അവരുടെയൊന്നും വീട്ടില്‍ പ്രശ്‌നമില്ലല്ലോ. അല്ലെങ്കില്‍ തന്നെ, അച്ഛന്‍ എന്നും കുടിച്ചിട്ടല്ലേ വരുന്നത്. പി ന്നെന്താ?പതിമൂന്നുകാരനായ മകന്റെ ചോദ്യത്തിനു മുന്നില്‍ സ്വകാര്യമേഖലയിലെ ഉന്നതപദവിക്കാരനായ അച്ഛന് അക്ഷരാര്‍ത്ഥത്തില്‍ ഉത്തരം മുട്ടി!

സാക്ഷരതയില്‍ മാത്രമല്ല മദ്യപാനത്തിലും മലയാളികള്‍ മുന്നില്‍ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട് പലതവണ. ഓരോ ഉത്സവകാലവും പിന്നിടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ മദ്യോപഭോഗം രസകരമായ വാര്‍ത്തയ്ക്കു വകയാകാറാണു പതിവ്. എന്നാല്‍ കൊച്ചു കുട്ടികളുടെ മദ്യപാനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനെന്നത് നിസ്സാരമായ ഒന്നല്ല. അതിന്റെ ഗൗരവം ചെറുതുമല്ല.

ചെയ്യുന്നത് തെറ്റാണെന്നും അപകടമാണന്നും അറിഞ്ഞിട്ടും ലഹരി ഇന്ന് ഒഴിവാക്കാന്‍ കഴിയാത്ത വിധം മനുഷ്യരുടെ മനസ്സിലിടം നേടി. ന്യൂ ജനറേഷന്റെ ലക്ഷണങ്ങളിലൊന്നായി ലഹരിയുപയോഗം മാറിക്കഴിഞ്ഞു.

മദ്യത്തിനുപുറമേ, കഞ്ചാവ്, കൊക്കെയ്ന്‍, ഹാഷിഷ് തുട ങ്ങിയ പരമ്പരാഗത വിഭവങ്ങളും അതിനപ്പുറം സ്റ്റാമ്പ്, വൈറ്റ്‌നര്‍, ചിലയിനം മരുന്നുകള്‍, പാമ്പിന്‍വിഷം തുടങ്ങി ഹൈറേഞ്ചില്‍ മാത്രം വളരുന്ന ചിലയിനം കൂണുകള്‍ വരെ യുവത്വത്തെ മയക്കിക്കിടത്തുന്ന ലഹരിയിനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.

മുലപ്പാലിന്റെ ഗന്ധം മാറും മുന്‍പേ മദ്യത്തിലും മയക്കു മരുന്നിലും മയങ്ങുകയാണ് നമ്മുടെ മക്കള്‍. ഓസ്ട്രലേഷ്യന്‍ പ്രൊഫഷണല്‍ സൊസൈറ്റി ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് അദര്‍ ഡ്രഗ്സ് എന്ന സംഘടയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഡ്രഗസ് ആന്റ് ആള്‍ക്കഹോളിക് റിവ്യൂവിലാണ്, ലോകത്ത് കുട്ടികുടിയന്‍മാര്‍ ഏറ്റവുമധികമുള്ളയിടം കേരളമാണെന്ന് അടയാളപ്പെടുത്തുന്നത്.

സംസ്ഥാനത്തെ നൂറോളം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നായി 8000 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വെയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കുട്ടികള്‍ തന്നെ പങ്കുവച്ചത്.

തുടക്കം


മദ്യപാനത്തിന്റെ ആദ്യാക്ഷരം കുറിക്കുന്നത് സ്വന്തം വീടുകളില്‍ നിന്നുതന്നെയാണന്നതാണ് സമൂഹത്തിന്റെ ആത്മപരിശോധന ആവശ്യപ്പെടുന്ന സുപ്രധാന വെളിപ്പെടുത്തല്‍.

ആഘോഷങ്ങളിലെ പ്രധാനിയെ പരിചയപ്പെടുന്നത് കുട്ടിത്തം വിട്ടുമാറാത്ത മനസ്സിന് പുതിയ അനുഭൂതിയാണു നല്‍ കുക. മദ്യത്തെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നുള്ള ചില ധാരണകള്‍ക്കടിമപ്പെട്ട രക്ഷിതാക്കള്‍ തന്നെയാണ് ഒരു തലമുറയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത്.

വില കൂടിയ മദ്യം സേവിക്കുന്നത് അഭിമാനത്തിന്റെയും ആര്‍ഭാടത്തിന്റെയും തോളിലേറാനുള്ള ലൈസന്‍സായാണ് വിദ്യാസമ്പന്നരും സംസ്‌കാരസമ്പന്നരുമെന്ന് അഹങ്കാരം കൊള്ളുന്ന പലരും സ്വന്തം ചെയ്തികളിലൂടെ മക്കളെ പഠിപ്പിക്കുന്നത്.

സിനിമകളിലും പരസ്യ ചിത്രങ്ങളിലെയും മാത്രമല്ല സ്വന്തം വീട്ടുകാരുടെ മദ്യപാനവും കുട്ടികളില്‍ ആസക്തി വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

കൈകുഞ്ഞിനു മുന്നിലിരുന്നു മദ്യപിക്കുമ്പോള്‍, ജീവിതത്തിന്റെ ശ്വാസതാളത്തോടപ്പം മദ്യത്തിനും ഒരു സ്ഥാനം നല്‍കാന്‍ ആ കുഞ്ഞ് പഠിച്ചു തുടങ്ങുകയാണ്. ഇത് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക ശാരീരിക മാറ്റങ്ങളെ പറ്റി പല മാതാപിതാക്കളും അജ്ഞരാണന്നതു വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബാല്യം വിട്ടുമാറും മുന്‍പേ അറിയുന്ന മദ്യത്തിന്റെ രുചി, വലിയ ഭവിഷ്യത്തിലേക്കാണ് കൊണ്ടെത്തിക്കുക.

മദ്യത്തിനു കൂടുതല്‍ സ്വീകാര്യത ലഭിച്ചതും കുട്ടികളില്‍ മദ്യത്തിന്റെ ഉപയോഗം തുടങ്ങാന്‍ കാരണമെന്ന് ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലെ സൈക്യാട്രീസ്റ്റ് ഡോ. ഷാഹുല്‍ അമീദ് വ്യക്തമാക്കുന്നു.

വീടുകളിലെ ആഘോഷങ്ങളില്‍ തുടങ്ങുന്ന മദ്യപാനമാണ് ജീവനും ജീവിതവും തകര്‍ക്കുന്നത്. മദ്യത്തിനും മയക്കു മരുന്നിനും പിന്നാലെ ഓരോ ദിവസവും പുതിയ തരം ലഹരിയുമായാണ് നമ്മുടെ കുട്ടികള്‍ ഉണരുന്നത്.

TRENDING NOW