Monday, October 15, 2018 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 28 May 2017 07.13 AM

ബസുകള്‍ കൂട്ടിയിടിച്ച അപകടം; നിരവധി ആളുകള്‍ക്ക് പരിക്ക്

കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച അപകടം. നിരവധി പരിക്ക്.
uploads/news/2017/05/112714/accident.jpg

കൊല്ലം: കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച അപകടം. നിരവധി പരിക്ക്.

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കാലുകള്‍ക്കും നെഞ്ചിനും പരിക്കേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു.

അപകടത്തിന്റെ ആഘാതത്തില്‍ ബസ്സുകള്‍ രണ്ടും ഇരു വശത്തേക്ക് തെന്നിമാറി. ഇടിയെത്തുടര്‍ന്ന് ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കെഎസ്ആര്‍ടിസി യാത്ര ചെയ്തിരുന്ന പലര്‍ക്കുമാണ് വലിയ അപകടമുണ്ടായിട്ടുള്ളത്. പിന്‍സീറ്റില്‍ നിന്നും തലഇടിച്ചതിനെ തുടര്‍ന്നാണ് പരിക്കുകള്‍ ഉണ്ടായിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW