Tuesday, October 31, 2017 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 26 May 2017 03.49 PM

എങ്ങനെയാണ് നവരത്‌നങ്ങള്‍ ഉണ്ടായത്? അതിന്റെ പിന്നില്‍ ഒരു കഥയുണ്ട്

uploads/news/2017/05/112180/jyothi260517a.jpg

പണ്ട് മഹാ ബലശാലിയും വളരെയേറെ പ്രശസ്തനുമായ ഒരു അസുരനുണ്ടായിരുന്നു. 'വലന്‍' എന്നായിരുന്നു ആ അസുരന്റെ പേര്‍. ദേവേന്ദ്രന്‍ ആ അസുരനെ ഒരു യജ്ഞപ്പശുവാക്കി വരിച്ചിട്ട് കൊന്നു.

അവന്റെ അസ്ഥികളില്‍നിന്ന് വജ്രങ്ങളും പല്ലുകളില്‍നിന്ന് മുത്തുകളും രക്തത്തില്‍നിന്ന് പത്മരാഗങ്ങളും രോമങ്ങളില്‍നിന്ന് വൈഡൂര്യങ്ങളും മാംസത്തില്‍നിന്ന് പവിഴങ്ങളും നേത്രങ്ങളില്‍നിന്ന് മഹാ നീലമണികളും പിത്തത്തില്‍നിന്ന് മരതകക്കല്ലുകളും കഫത്തില്‍നിന്ന് പുഷ്യരാഗക്കല്ലുകളും മേദസ്സില്‍നിന്ന് ഗോമേദങ്ങളുമുണ്ടായി.

വലാസുരന്‍ ചില്ലറക്കാരനൊന്നുമല്ല. ബാലനായിരിക്കുമ്പോള്‍ തന്നെ മഹാശിവഭക്തനായിരുന്നു. ഗുരുവായ ശുക്രാചാര്യരുടെ ഉപദേശമനുസരിച്ച് അവന്‍ കൈലാസത്തില്‍ ചെന്ന് ഭഗവാന്‍ ശ്രീപരമശിവനെ തപസ്സു ചെയ്തു.

അവന്റെ അത്യുഗ്രമായ തപസ്സുകണ്ട് ഭഗവാന്‍ പാര്‍വ്വതീ ദേവി സഹിതം പ്രത്യക്ഷപ്പെട്ട് എന്തുവരമാണ് വേണ്ടതെന്ന് ചോദിച്ചു. താന്‍ ഒരിക്കലും ശത്രുക്കളാല്‍ വധിക്കപ്പെടരുതെന്നും തന്റെ ശരീരത്തിലെ ധാതുക്കളെല്ലാം നവരത്‌നക്കല്ലുകളായിത്തീരണമെന്നും രണ്ടു വരങ്ങളാണ് വലാസുരന്‍ ഭഗവാനോട് ചോദിച്ചത്. അവന് ഇഷ്ടവരങ്ങള്‍ പ്രദാനം ചെയ്ത് ഭഗവാനും ദേവിയും അപ്രത്യക്ഷരായി.

രത്‌ന ധാരണം


മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് നവരത്‌നങ്ങള്‍. ജാതകദോഷ പരിഹാരത്തിനായിട്ടാണ് രത്‌നങ്ങള്‍ ധരിക്കാറുള്ളത്. രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

ജാതകദോഷം ഒരു ജ്യോതിഷിയില്‍നിന്നും മനസ്സിലാക്കി അതിന് യോജിച്ച രത്‌നം ധരിച്ചാലേ ഫലപ്രാപ്തി സിദ്ധിക്കുകയുള്ളൂ. തന്നിഷ്ട പ്രകാരം ധരിക്കാവുന്ന ഒന്നല്ല, രത്‌നങ്ങള്‍. നവഗ്രഹങ്ങളെയാണ് നവരത്‌നങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

നവരത്‌നം ധരിക്കാന്‍ ഓരോ രത്‌നത്തിനും ഓരോ കൈവിരലും നിശ്ചയിച്ചിട്ടുണ്ട്. മാണിക്യം മോതിരവിരലിലാണ് ധരിക്കേണ്ടത്. മുത്ത് മോതിരവിരലിലോ, ഇടതുകൈയിലെ ചെറുവിരലിലോ ധരിക്കാം. പവിഴം ഇടതു കൈയിലെ നടുവിരലിലാണ് അണിയേണ്ടത്. മരതകം മോതിരവിരലിലോ, വലതുകൈയിലെ ചെറുവിരലിലോ ധരിക്കാം.

പുഷ്യരാഗം വലതുകൈയിലെ ചൂണ്ടുവിരലിലാണ് ധരിക്കേണ്ടത്. വജ്രം മോതിരവിരലിലും ഇന്ദ്രനീലം വലതുകൈയിലെ നടുവിരലിലുമാണ് അണിയേണ്ടത്. ഗോമേദകം, വൈഡൂര്യം എന്നിവ വലതുകൈയിലെ നടുവിരലിലാണ് ധരിക്കേണ്ടത്.

നവരത്‌നങ്ങള്‍ വിലപിടിപ്പുളളവയാണ്. സാമ്പത്തിക പരാധീനതമൂലം എല്ലാവര്‍ക്കും അവ വാങ്ങിയണിയാന്‍ സാധിച്ചുവെന്ന് വരില്ല. ആയതുകൊണ്ട് ഇവയ്ക്കുപകരം ഇതേ ഫലപ്രാപ്തി നല്‍കുന്ന ഉപരത്‌നങ്ങളിന്ന് സുലഭമാണ്. മാണിക്യത്തിനുപകരം സൂര്യകാന്തവും മുത്തിന് പകരം ചന്ദ്രകാന്തവും ധരിക്കാവുന്നതാണ്.

പവിഴത്തിന് പകരം ചുവന്ന അഗേറ്റും, മരതകത്തിന് പകരം ജേഡ്, പെരിഡോട്ട് എന്നിവയും ധരിക്കാവുന്നതാണ്. പുഷ്യരാഗത്തിന് പകരം സ്വര്‍ണ്ണ ടോപാസ്സും, വജ്രത്തിന് പകരം സിര്‍ക്കണും ധരിക്കാവുന്നതാണ്.

ഇന്ദ്രനീലത്തിന് പകരം ഫിറോസാ, അമിതിസ്റ്റ് എന്നിവ ധരിക്കാവുന്നതാണ്. ഗോമേദകത്തിനു പകരം സ്‌കോച്ച് ടോപ്പാസും വൈഡൂര്യത്തിന് പകരം ക്വാര്‍ട്‌സ് ക്യാറ്റ്‌സ് ഐ എന്നിവ ധരിക്കാറുണ്ട്.

തരവത്ത് ശങ്കരനുണ്ണി,
പാലക്കാട്.

Ads by Google
Advertisement
Friday 26 May 2017 03.49 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW