Sunday, June 25, 2017 Last Updated 58 Min 39 Sec ago English Edition
Todays E paper
Thursday 25 May 2017 05.08 PM

ആദ്യം തന്നെ ഒരു സര്‍പ്രൈസ് പറയാം: കല്യാണത്തിനായി കരുതി വച്ചിരുന്ന ആ സര്‍പ്രൈസ് പൊളിച്ച് സിന്ധു ജോയി

uploads/news/2017/05/111899/sindu.jpg

ഈ മെയ് 27 നു പഴയ എസ് എഫ് ഐ നേതാവ് സിന്ധു ജോയിയും ഇംഗ്ളണ്ടില്‍ ബിസിനസ് നടത്തുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശാന്തി മോനും വിവാഹിതരാകുകയാണ്. മൂന്നു മാസം മുമ്പു ശാന്തി മോന്‍ പ്രെപ്പോസ് ചെയ്തപ്പോള്‍ ഞെട്ടലായിരുന്നു എന്നും പിന്നെ ഒരു വര്‍ഷമായി അടുത്തറിയാവുന്ന സുഹൃത്തിനെ ജീവിത പങ്കാളിയാക്കമെന്നു തോന്നി എന്നും സിന്ധു പറയുന്നു. വിവാഹത്തെക്കുറിച്ചു താന്‍ ശരിക്കും എക്‌സൈറ്റഡാണ് . വിവാഹ ദിവസത്തിനായി കരുതി വച്ചിരിക്കുന്ന സര്‍പ്രൈസ് പൊളിക്കുകയാണു സിന്ധു ജോയി. വിവാഹത്തിനു സാരിയാണു ധരിക്കുന്നതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു.

uploads/news/2017/05/111899/sinduuuu.jpg

എന്നാല്‍ കൊച്ചിയിലെ ഒരു ബുട്ടിക്കില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ഗൗണാണു സിന്ധു താന്‍ ധരിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു സിന്ധു ഇതു പറഞ്ഞത്. സ്വര്‍ണ്ണം പരമാവധി കുറയ്ക്കുകയാണ്. താലിമാല അത്യാവശ്യമായതിനാല്‍ അതു മാത്രമേ സ്വര്‍ണ്ണമുള്ളു. ബാക്കിയെല്ലാം വൈറ്റ് മെറ്റലാണ്. എന്റെ വിവാഹ വസ്ത്രം എല്ലാം വാങ്ങിത്തരുന്നത് അദ്ദേഹമാണ്. ചെരുപ്പു വരെ. അതു വലിയ സ്‌നേഹസമ്മാനമായി കാണുന്നു. ഇന്നു സ്ത്രീകളുടെ വീട്ടില്‍ ചെന്നു ഡിമാന്റ് വയ്ക്കുന്ന പുരുഷന്മാരേ അല്ലെ നാം കൂടുതല്‍ കാണാറുള്ളത്. മനസമ്മതത്തിന് അദ്ദേഹമാണു വസ്ത്രങ്ങളും മറ്റും സമ്മാനിച്ചത്. വിവാഹത്തിനു പ്രെപ്പോസല്‍ വച്ചപ്പോഴേ അദ്ദേഹം പറഞ്ഞിരുന്നു വീട്ടുകാരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുത് എന്ന്.

Ads by Google
Thursday 25 May 2017 05.08 PM
YOU MAY BE INTERESTED
TRENDING NOW