Saturday, May 26, 2018 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 25 May 2017 04.18 PM

കുട്ടികളിയല്ല സുരക്ഷ

uploads/news/2017/05/111879/schoolbussurvy.jpg

സ്‌കൂളുകള്‍ തുറക്കുന്നതോടെ എല്ലാ അച്ഛനമ്മമാരും ഭീതിയുടെ നിഴലിലായിരിക്കും. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും...

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ കുറച്ചു കാലം മുമ്പ് വരെ അച്ഛനനമ്മാര്‍ അന്വേഷിച്ചിരുന്നത്, ആ സ്‌കൂളിലെ പഠന നിലവാരം, അധ്യാപകരക്ഷകര്‍ത്തൃ ബന്ധം,പാഠ്യേതര വിഷയങ്ങളിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു. എന്നാല്‍ കാലം മാറി. സ്‌കൂളില്‍ എത്ര ബസ്സുണ്ട്, ഏതൊക്കെ സ്ഥലത്തു കൂടിയാണ് ബസ്സ് പോകുന്നത്, ഇതൊക്കെയാണ് ചിന്തകള്‍.

പക്ഷേ ഇതിന്റെ ബാക്കി കാര്യങ്ങള്‍ ആരും ആലോചിക്കാറില്ല. സ്‌കൂളിലെ ബസ്സിന്റെ കാലപഴക്കം, ഫിറ്റ്‌നസ്സ്, ഡ്രൈവറുടെ പശ്ചാത്തലം, ഈ മേഖലയിലെ പരിചയം. ഇതൊന്നും പലര്‍ക്കുമറിയില്ല.

ഡ്രൈവര്‍ ആര് എങ്ങനെ ?


സ്‌കൂള്‍ ബസ്സ് ഓടിക്കാന്‍ ആളെ കിട്ടുക ബുദ്ധിമുട്ടേറിയ കാര്യമാണ്. 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയമുള്ളവരാണ് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കേണ്ടതെന്നാണ് നിയമം.

എന്നാല്‍ നിയമം അനുസരിച്ചുള്ള ഡ്രൈവറെ നിയമിക്കണമെങ്കില്‍ കൂടുതല്‍ ശമ്പളം നല്‍കണം. കുട്ടികളില്‍ നിന്നു എത്ര ഫീസ് വാങ്ങിയാലും ഡ്രൈവര്‍ക്കാവശ്യമായ ശമ്പളം സ്‌കൂള്‍ അധികൃതര്‍നല്‍കാറില്ല. അങ്ങനെയവര്‍ പാര്‍ട്ട്്‌ടൈം ഡ്രൈവര്‍മാരെ വിളിക്കുന്നു.

രാവിലെയും വൈകുന്നേരവും പെട്ടെന്ന് ജോലി തീര്‍ത്ത് അടുത്തപണിക്ക് പോകാനുള്ള തിരക്കിലായിരിക്കും ഇവര്‍. അതുകൊണ്ടുതന്നെ വാഹനത്തിലുള്ള കുട്ടികളുടെ കാര്യം അവര്‍ ശ്രദ്ധിക്കാറുമില്ല.

മത്സരിച്ചോടുന്ന സ്വകാര്യബസ്സിലെ ഡ്രൈവര്‍മാരുടെ മനോഭാവമായിരിക്കും ഇത്തരക്കാരില്‍ പലര്‍ക്കും. ഈ പാച്ചിലിനിടയിലാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നത്.

പുതിയതായി നിയമിക്കുന്ന ഡ്രൈവര്‍മാരെ പറ്റി വിശദമായി അന്വേഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകില്ല. ചില സ്‌കൂളുകളില്‍ നിന്നു പല കാരണത്താല്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരാണ് അടുത്ത ദിവസം മറ്റൊരു സ്‌കൂളില്‍ ഡ്രൈവറാവുക.

അയാള്‍ക്ക് ബാഡ്‌ജോ യോഗ്യതയോ ഉണ്ടോയെന്നൊന്നും നോക്കാതാകുന്നതോടെ ആര്‍ക്കും സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവറാകാമെന്ന നിലയായി.

നിയമങ്ങള്‍


ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിലപിക്കാന്‍ മാത്രമേ നമുക്കറിയുകയുള്ളൂ. അത് തടയാനുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ പലര്‍ക്കും വിമുഖതയാണ്. എന്തൊക്കെയാണ് സ്‌കൂള്‍ വാഹനങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍, ആരൊക്കെയാണ് നിയമങ്ങള്‍ ഉറപ്പാക്കേണ്ടത്, നിയമങ്ങള്‍ പാലിക്കുന്നതിലെ തടസ്സങ്ങള്‍ എന്തൊക്കെയാണ്?

രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനും ഇതില്‍ പങ്കുണ്ടെന്ന് പത്തനംതിട്ട ജോയിന്റ് ആര്‍.ടി.ഓ പി.ആര്‍.സജീവ് പറയുന്നു. സ്‌കൂള്‍ തുറക്കും മുമ്പായി ഡ്രൈവര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു.

ഫണ്ടിന്റെ അഭാവം കാരണം കുറച്ചു വര്‍ഷങ്ങളായി ക്ലാസ്സുകളും നടക്കുന്നില്ല. എല്ലാ വര്‍ഷവും സ്പീഡ് ഗവര്‍ണുകളുള്‍പെടെയുള്ളവയുടെ പരിശോധനകള്‍, പേരിനു മാത്രം നടക്കുമ്പോഴാണ് ദുരന്തങ്ങള്‍ കണ്‍മുന്നിലുണ്ടാകുന്നത്.

എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും ഡ്രൈവര്‍മാരുടെ സഹായികളായി ആയമാര്‍ ഉണ്ടായിരിക്കണമെന്ന നിയമമുണ്ട്. വാഹനത്തിന്റെ ഓരോ വാതിലിനടുത്തും ആയമാര്‍ ഉണ്ടായിരിക്കണം.

കുട്ടികളെ സുരക്ഷിതമായി കയറ്റുകയും ഇറക്കുകയും ചെയ്യുക, അവരുടെ ബാഗുകളും മറ്റും എടുത്തുവെയ്ക്കുക, സീറ്റിലിരിക്കുന്ന കുട്ടികള്‍ സുരക്ഷിതരാണോയെന്നു നോക്കുക തുടങ്ങിയ ജോലികളാണ് ആയമാര്‍ ചെയ്യേണ്ടത്. എന്നാല്‍ പല വാഹനങ്ങളിലും ഇതൊന്നും പാലിക്കുന്നില്ല.

Ads by Google
Loading...
LATEST NEWS
TRENDING NOW