Sunday, November 26, 2017 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 22 May 2017 03.55 PM

ഇനിയൊരു ജന്മമുണ്ടെങ്കില്‍...

uploads/news/2017/05/110904/kaladioomana220517.jpg

നാടകവേദികളിലൂടെ അഭിനയരംഗത്തേക്കെത്തുകയും പിന്നീട് അനവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ മാറിയ കാലടി ഓമന തന്റെ മറക്കാനാവാത്ത ജീവിതാനുഭവങ്ങളിലൂടെ...

അഭിനയമോഹം കൊണ്ടല്ല, നാടകവേദികളിലേക്ക് ആ കൊച്ചു പെ ണ്‍കുട്ടി ചുവടു വച്ചത്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് കുടുംബത്തിന്റെ പ്രാരാബ്ദം ഒറ്റയ്ക്ക് ചുമലിലേല്‍ക്കേണ്ടി വന്ന സാധു പെണ്‍കുട്ടി.

അച്ഛന്റെ പെട്ടിക്കടയുടെ മുമ്പിലൂടെ സിനിമാതാരങ്ങള്‍ പോകുന്നത് ആ അഞ്ച് വയസ്സുകാരി കൗതുകത്തോടെ നോക്കിയിരുന്നു. ഇടയ്ക്കെപ്പോഴോ മുന്നില്‍ കണ്ട ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ഓമന ചോദിച്ചു. ഞാനും അഭിനയിക്കാന്‍ വന്നോട്ടെ മാമാ ??

നല്ല ഉടുപ്പൊക്കെ ഇട്ട് വാ, മോളെ നാളെ കൊണ്ടുപോകാം.. പിറ്റേ ദിവസം അവള്‍ ഒരുങ്ങി നിന്നു. അച്ഛനൊപ്പം ലൊക്കേഷനിലേക്ക് യാത്രയായി. അവിടെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നല്ല ഭക്ഷണം കിട്ടി.

ഒപ്പം അഞ്ച് രൂപയും. അവളത് അച്ഛന് കൊടുത്തു. അച്ഛന്‍ സന്തോഷം കൊണ്ട് മകളെ ചേര്‍ത്തുപിടിച്ചു. എന്നാല്‍ ആ കാശിന് അച്ഛന്‍ വയറുനിറയെ കള്ളുകുടിച്ചു. രാത്രി വീട്ടിലെത്തിയ അച്ഛന്‍ അവളെ പൊതിരെ തല്ലി. ആരോടുചോദിച്ചിട്ടാ നീ അഭിനയിക്കാന്‍ പോയത്?

അന്ന് രാത്രി അവള്‍ ഉറങ്ങിയതേയില്ല. അടുത്തദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളറെത്തി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവള്‍ അച്ഛന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി. കൈ നിറച്ച് കാശ് കിട്ടുന്നതല്ലേ. പോയിട്ട് വാ.. തലേദിവസം മകളെ തല്ലിയ കാര്യം ആ അച്ഛന്‍ മറന്നിരുന്നു!

ആരും ആശ്രയമില്ലാത്ത കുടുംബത്തിന്റെ ചിറകറ്റുപോവാതിരിക്കാന്‍ ആ കുരുന്നുപെണ്‍കൊടി നാടകനടിയായി. അനുഭവിച്ച യാതനകളെയും മനസ്സിനേറ്റ മുറിവുകളെയും അവള്‍ കണ്ടില്ലെന്നു നടിച്ചു.

ആശ്രയമില്ലാത്ത കുടുംബത്തിന്റെ പരിഭവങ്ങളും പ്രശ്നങ്ങളും അവള്‍ ഒറ്റയ്ക്ക് ചുമലിലേറ്റു. നാടകവേദികള്‍ തോറും നിറഞ്ഞാടുമ്പോഴും അവള്‍ ഉള്ളിന്റെയുള്ളില്‍ തേങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ പെണ്‍കുട്ടി നാടകങ്ങളിലൂടെയും സീരിയല്‍ സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ കാലടി ഓമനയായി.

അഭിനയമോഹം കൊണ്ടല്ല ഈ രംഗത്തേക്കെത്തിയതെന്ന് കേട്ടിട്ടുണ്ടല്ലോ ?


സത്യമാണ്. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛന്റെയും അമ്മയുടെ ഏക മകള്‍. തിരുവനന്തപുരം ന്യൂ തീയറ്ററിന്റെ മുന്‍പിലാണ് അച്ഛന്റെ കട. കടയുടെ മുന്‍പില്‍ പടര്‍ന്നുപന്തലിച്ച ഒരു ആല്‍മരവും. എന്നും ഞാന്‍ ഈ ആല്‍മരത്തിന് മുന്‍പില്‍ പോയിരിക്കും.

തീയറ്റര്‍ കോംപൗണ്ടിലെ ലോഡ്ജ് മുറികളിലാണ് മെറിലാന്‍ഡ് സ്റ്റുഡിയോയിലെ സിനിമാതാരങ്ങളെല്ലാം താമസിച്ചിരുന്നത്. രാവിലെ സിനിമാതാരങ്ങളെല്ലാം സ്റ്റുഡിയോയിലേക്ക് പോകും. വൈകിട്ടേ അവര്‍ തിരിച്ചെത്തൂ. ഇവരെല്ലാം കാറില്‍ യാത്ര ചെയ്യുന്നതുകാണുമ്പോള്‍ എനിക്ക് കൊതിയാവും.

ഇടയ്ക്ക് കൊച്ചുകുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ചോദിച്ചു: എന്നെ അഭിനയിപ്പിക്കാമോയെന്ന്. അങ്ങനെയാണ് അഭിനയരംഗത്തേക്കെത്തിയത്.

അന്നത്തെ ഓര്‍മ്മകളെന്തെങ്കിലും ?


ഷൂട്ടിംഗിന് പോകുന്നതിന് മറ്റൊരു കാരണമുണ്ട്. അവിടെ മൂന്ന് നേരവും വയറ് നിറയെ ഭക്ഷണം ലഭിക്കും. രാവിലെ ചായയും ഉപ്പുമാവും. 11 മണിയാവുമ്പോള്‍ ബിസ്‌ക്കറ്റും ചായയും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. വൈകിട്ട് പലഹാരവും ചായയും.

രാത്രി ഷൂട്ടിംഗ് ഉണ്ടെങ്കില്‍ ചപ്പാത്തിയും ചിക്കന്‍ കറിയും. ആ പ്രായത്തില്‍ എനിക്ക് സ്വപ്നം കാണാവുന്നതിലുമപ്പുറമായിരുന്നു വയറുനിറയെയുള്ള ഭക്ഷണം. ഷൂട്ടിംഗ് കഴിയുമ്പോള്‍ അഞ്ച് രൂപയും കിട്ടും. ഞാനത് അച്ഛന് കൊടുക്കും.

അച്ഛന്‍ കുടിയനായിരുന്നു. അഭിനയിച്ച് കിട്ടിയ കാശ് മുഴുവന്‍ അച്ഛന്‍ കുടിച്ച് തീര്‍ക്കും. വൈകിട്ട് വീട്ടിലെത്തുമ്പോള്‍ അച്ഛനാകെ മാറും. എന്തിനാണെടീ നീ അഭിനയിക്കാന്‍ പോയത് ? ആരോട് ചോദിച്ചിട്ടാണെടീ....എന്നൊക്കെ ചോദിക്കും.

തല്ലു കിട്ടിയ ദിവസങ്ങളിലൊന്നും ഞാന്‍ ഉറങ്ങിയിട്ടേയില്ല. ശരീരത്തിനേറ്റ മുറിവിനേക്കാള്‍ അച്ഛനെന്നെ തല്ലിയല്ലോ എന്നോര്‍ത്തുള്ള വിങ്ങലായിരുന്നു എനിക്ക്.

പിറ്റേ ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരുമ്പോള്‍ എന്നോട് ചോദിക്കും, മോളിന്ന് അഭിനയിക്കാന്‍ വരുന്നുണ്ടോ?? ഞാനപ്പോള്‍ അച്ഛന്റെ മുഖത്തേക്ക് പേടിയോടെ നോക്കും. പക്ഷേ തലേദിവസം എന്നെ തല്ലിയ കാര്യമൊക്കെ അച്ഛന്‍ മറന്നിട്ടുണ്ടാകും. എന്നിട്ട് എന്നോടുപറയും. മോള് പൊയ്‌ക്കോ, കാശ് കിട്ടുന്നതല്ലേ..

Ads by Google
TRENDING NOW