Monday, April 22, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 22 May 2017 03.30 PM

'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'പ്രകാശനത്തിന് മുഖ്യമന്ത്രി എത്തില്ല; ചടങ്ങ് റദ്ദാക്കി

പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് നോട്ടീസ് നല്‍കിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ്. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കെ.സി ജോസഫ് കത്തില്‍ ആരോപിച്ചിരുന്നു.
jacob thomas

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസിന്റെ ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പ്രകാശത്തിലും വിവാദമാകുന്നു. പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ഇതേതുടര്‍ന്ന് ചടങ്ങ് റദ്ദാക്കി. ഇന്ന് വൈകിട്ടാണ് പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് നോട്ടീസ് നല്‍കിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ്. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കെ.സി ജോസഫ് കത്തില്‍ ആരോപിച്ചിരുന്നു.

ബാര്‍ കോഴ ഉള്‍പ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉന്നതര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഡി.ജി.പി. ജേക്കബ്‌ തോമസ്‌ ഉന്നയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍. ബാലകൃഷ്‌ണ പിള്ള, മുന്‍ ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ തുടങ്ങിയവരെ "സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍" എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ ജേക്കബ്‌ തോമസ്‌ പേരെടുത്തു വിമര്‍ശിക്കുന്നു.

31 വര്‍ഷത്തെ സര്‍വീസ്‌ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്‌ ആത്മകഥയില്‍ വിവരിക്കുന്നത്‌. അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെട്ടതടക്കം വിവാദപരമായ പല പരാമര്‍ശങ്ങളും ആത്മകഥയിലുണ്ട്‌. പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റ്‌ മുതല്‍ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിഷയങ്ങളും പുസ്‌തകത്തില്‍ വിവരിക്കുന്നു. കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണറായിരിക്കെ മഅദനിയുടെ അറസ്‌റ്റിനെ എതിര്‍ത്തിരുന്നു. ചില കരുനീക്കങ്ങള്‍ അറസ്‌റ്റിന്‌ പിന്നിലുണ്ടായെന്നും ജേക്കബ്‌ തോമസ്‌ ആരോപിക്കുന്നു.

സപ്ലൈകോയില്‍ സി.എം.ഡി. ആയിരിക്കെയുണ്ടായ അനുഭവങ്ങളാണ്‌ പുസ്‌തത്തില്‍ കൂടുതലായുള്ളത്‌. അഴിമതിക്കാരനായ കരാറുകരനെതിരേ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സി. ദിവാകരന്‍ തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ എഴുതാന്‍ പോലും വിമുഖത കാണിച്ചു. സപ്ലൈകോയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ അട്ടിമറിച്ചു. മന്ത്രിസഭ യിലെ ഒരു ഉന്നതന്റെ ആവശ്യപ്രകാരം തന്നെ സപ്ലൈകോയില്‍നിന്നും മാറ്റുന്നതായി സി. ദിവാകരന്‍ ഒരിക്കല്‍ ഫോണ്‍ വിളിച്ചുപറഞ്ഞു.

തന്നെ പുറക്കിയശേഷം തന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കിയ വഞ്ചകനാണു സി. ദിവാകരന്‍. ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ ജനവഞ്ചകനെന്നു മുദ്രകുത്താന്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ ഏക മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ചാണ്ടി. അഴിമതിക്കെതിരേ നിലപാട്‌ എടുക്കേണ്ട ലോകായുക്‌തയില്‍നിന്നു മറിച്ചുള്ള അനുഭവമാണ്‌ പാറ്റൂര്‍ കേസില്‍ ഉണ്ടായത്‌. -ജേക്കബ്‌ തോമസ്‌ പറയുന്നു.ഗണേഷ്‌കുമാറിനെ മാറ്റി ബാലകൃഷ്‌ണ പിള്ള ഗതാഗതമന്ത്രിയായപ്പോള്‍ വകുപ്പില്‍ അഴിമതി കുന്നുകൂടിയെന്നാണു മറ്റൊരു വെളിപ്പെടുത്തല്‍. തുറമുഖവകുപ്പില്‍നിന്നും മണല്‍മാഫിയയാണു തുരത്തിയത്‌.

യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ വിജിലന്‍സ്‌ എ.ഡി.ജി.പിയായ താന്‍ ബാര്‍ കോഴക്കേസ്‌ അന്വേഷിച്ച രീതിയെക്കുറിച്ച്‌ അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയ്‌ക്ക് എതിര്‍പ്പില്ലായിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന്‌ തനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. കെ. ബാബുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ്‌ തന്നെ മാറ്റാന്‍ ശ്രമിച്ചത്‌. മാണിക്കെതിരായ ബാര്‍കേസ്‌ അന്വേഷണത്തെ രമേശ്‌ ചെന്നിത്തല അനുകൂലിച്ചിരുന്നു.
സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പലതരം വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു. ജനവിരുദ്ധന്‍, മനസ്സിനു സുഖമില്ലാത്തവന്‍ എന്നെല്ലാം ആക്ഷേപം കേട്ടു. തന്നേക്കാള്‍ വളരെ ജൂനിയറായ ശങ്കര്‍ റെഡ്‌ഡിയെ വിജിലന്‍സ്‌ മേധാവിയായി നിയമിച്ചത്‌ ചട്ടങ്ങള്‍ അട്ടിമറിച്ചായിരുന്നു.

വിജിലന്‍സ്‌ ഡയറക്‌ടറാവാനുള്ള യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. വിജയിക്കണമെന്നും വൈദ്യുതി മന്ത്രിയെന്ന നിലയില്‍ കഴിവ്‌ തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നും താന്‍ ആഗ്രഹിച്ചിരുന്നു. -പുസ്‌തകത്തില്‍ ജേക്കബ്‌ തോമസ്‌ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW