Tuesday, October 31, 2017 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 03.51 PM

സാരിയാണ് ഇഷ്ടം... പക്ഷേ...

uploads/news/2017/05/110343/trendsaree200517.jpg

ഇഷ്ടവേഷമേതെന്ന് ചോദിച്ചാല്‍ സാരിയാണെന്ന് ഉത്തരം പറയുന്നവരാണധികവും. പക്ഷേ ചിലപ്പോഴെങ്കിലും വണ്ണക്കൂടുതല്‍ ഇതിനൊരു തടസ്സം സൃഷ്ടിക്കാറില്ലേ ?

ഹൗ ടു ലുക്ക് സ്ലിം ഇന്‍ സാരി? കണ്ണാടിയില്‍ നോക്കുമ്പോള്‍ അമിതവണ്ണമുള്ളവര്‍ മനസ്സു കൊണ്ട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. മിക്ക സ്ത്രീകളുടെയും ഇഷ്ട വേഷം സാരിയാണ്. അതില്‍ ചിലര്‍ക്കെങ്കിലും അമിതവണ്ണം സാരിയുടുക്കുന്നതിന് ഒരു തടസ്സമായി വരാറുണ്ട്.

തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമത്തിനും മറ്റും സമയം കൊടുക്കാത്തതു കൊണ്ട് അമിതവണ്ണത്തിന് ഇവര്‍ അടിമപ്പെടുന്നു. എന്നുകരുതി ഇഷ്ടവേഷം ധരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട് ?

തടി കൂടുതലാണെന്നു കരുതി ഇനി സങ്കടപ്പെടേണ്ട, സാരി ഉടുത്താല്‍ മെലിഞ്ഞതായി കാണപ്പെടാന്‍ ചില ടിപ്‌സുകളുണ്ട്. ഇതു പാലിച്ചാല്‍ അമിതവണ്ണമുള്ളവര്‍ക്കും ഇവരുടെ വണ്ണക്കൂടുതല്‍ ആരെയുമറിയിക്കാത്ത രീതിയില്‍ വൃത്തിയായി സാരിയുടുക്കാം...

തുണിത്തരങ്ങള്‍ക്ക് പ്രാധാന്യം


ലൈറ്റ് വെയിറ്റ് തുണിയിലുള്ള സാരികളാണ് വണ്ണക്കൂടുതലുള്ളവര്‍ക്ക് യോജിക്കുന്നത്. ഒഴുകിയിറങ്ങുന്ന തരത്തിലുള്ള സാരികളാണ് നല്ലത്. ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന സാരികളില്‍ വണ്ണക്കുറവ് തോന്നിക്കും.

അധികം തടി തോന്നിപ്പിക്കുന്ന തരത്തിലുള്ള കോട്ടണ്‍, സില്‍ക്ക്, കാഞ്ചിവരം, ബ്രോക്കേഡ്,ആര്‍ട്ട് സില്‍ക്ക്, സില്‍ക്ക്, ഓര്‍ഗന്റി എന്നിവ ഉടുക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അതിനു പകരം ജോര്‍ജറ്റി, ഷിഫോണ്‍, ലൈറ്റ് കോട്ടണ്‍, ക്രീപ്പ് എന്നിവ തെരഞ്ഞെടുക്കുക. നെറ്റ് സാരികളും അമിതവണ്ണമുള്ളവര്‍ക്ക് യോജിക്കും. കോട്ടണ്‍ സാരികള്‍ ഇഷ്ടമുള്ളവര്‍ സില്‍ക്കി ഫാബ്രിക്കിനൊപ്പമോ മറ്റേതെങ്കിലും മെറ്റീരിയലിനൊപ്പമോ കോട്ടണ്‍ മിക്‌സ് ചെയ്തവ ഉപ
യോഗിക്കുക.

ലൈറ്റ് പ്രിന്റുകള്‍ അനുയോജ്യം


വണ്ണക്കൂടുതലുള്ളവര്‍ക്ക് ലൈറ്റ് പ്രിന്റ് സാരിയാണ് ഉചിതം. നേര്‍ത്ത ചെറിയ പ്രിന്റുകളുള്ള സാരി തെരഞ്ഞെടുക്കുക. വലിയ പ്രിന്റുകള്‍ വണ്ണക്കൂടുതല്‍ തോന്നിപ്പിക്കും.

എംബ്രോയിഡറി സാരികള്‍ താത്പര്യമുള്ളവര്‍ വലിയ അലങ്കാരവര്‍ക്കുകളുള്ളത് ഉടുക്കരുത്. പരമ്പരാഗത ഡിസൈനുള്ള ഹെവി സാരികള്‍, വലിയ ഫ്‌ളോറല്‍ പ്രിന്റുകള്‍ എന്നിവ ഒഴിവാക്കി ചെറിയ ആകാരമല്ലാത്ത പ്രിന്റുകള്‍ സെലക്ട് ചെയ്യുക. ഡിജിറ്റല്‍ പ്രിന്റുകള്‍ വണ്ണക്കൂടുതലിനെ മറച്ചു വയ്ക്കും.

മുന്താണിയിലുമുണ്ട് കാര്യം


സാരിയുടെ മുന്താണി അല്ലെങ്കില്‍ ബോര്‍ഡര്‍ എങ്ങനെയാണെന്നുള്ളതും വണ്ണക്കൂടുതലിനെ ബാധിക്കും. ഉള്ള വണ്ണത്തിന്റെ ഇരട്ടി തോന്നിക്കാന്‍ വീതിയുള്ള ബോര്‍ഡര്‍ കാരണമാകും. കട്ടിയേറിയ ബോര്‍ഡറുകളാണെങ്കില്‍ അമിതവണ്ണം തോന്നിക്കാന്‍ കാരണമാകും.

സാരി ബോര്‍ഡര്‍ ചെറുതായിരിക്കുന്നതാണ് നല്ലത്. വലിയ ബോര്‍ഡറുകള്‍ക്ക് പകരം നേര്‍ത്ത വീതി കുറഞ്ഞ ബോര്‍ഡറുകളുള്ള സാരി തെരഞ്ഞെടുക്കുക. ബോര്‍ഡറില്ലാത്ത സാരികളും അമിതവണ്ണമുള്ളവര്‍ക്ക് നല്ലതാണ്.

അതുപോലെ മുന്താണിയിലെടുക്കുന്ന പ്ലീറ്റുകള്‍ വണ്ണക്കുറവ് തോന്നിപ്പിക്കും. ചെറിയ പ്ലീറ്റുകളെടുക്കാന്‍ പരമാവധി ശ്രമിക്കുക. വീതി കൂടിയ പ്ലീറ്റുകള്‍ അമിതവണ്ണം തോന്നിപ്പിക്കും. റിവേഴ്‌സ് പല്ലു അതായത് മുന്താണി മുന്നിലേക്ക് വരുന്ന രീതിയില്‍ സാരിയുടുത്താല്‍ അമിതവണ്ണം തോന്നും.

uploads/news/2017/05/110343/trendsaree200517a.jpg

കടുത്ത നിറങ്ങള്‍ ഉചിതം


സാരിയുടെ നിറം വരെ വണ്ണത്തെ ബാധിക്കും. അമിതവണ്ണമുള്ളവര്‍ കടുത്ത നിറത്തിലുള്ള സാരി ഉപയോഗിക്കുക. വണ്ണക്കൂടുതലുള്ളവര്‍ക്ക് പോലും കടുത്ത സാരികളില്‍ വണ്ണക്കുറവ് തോന്നിക്കാറുണ്ട്. പര്‍പ്പിള്‍, കറുപ്പ്, ചുവപ്പ്, മെറൂണ്‍, കടുത്ത നീല എന്നീ നിറങ്ങളാണ് അമിതവണ്ണമുള്ളവര്‍ക്ക് നല്ലത്.

വൃത്തിയായി പിന്‍ ചെയ്യുക


നിറം, തുണിത്തരം, പ്രിന്റ് എന്നിവയിലുപരി സാരി ഉടുക്കുന്ന രീതിയിലുണ്ട് കാര്യം. വൃത്തിയായി പിന്‍ ചെയ്ത് സാരി ഉടുക്കാന്‍ പലരും ശ്രമിക്കാറില്ല. ഞൊറിവെല്ലാം കൃത്യമായി എടുത്ത് പിന്‍ ചെയ്താല്‍ ഭംഗി കൂടും.

പലപ്പോഴും അമിതവണ്ണമുള്ളവര്‍ സാരിയുടെ മുന്താണി വലിച്ചു വാരിയിടാറുണ്ട്. പക്ഷേ നല്ല രീതിയില്‍ പ്ലീറ്റുകളെടുത്ത് സാരിയുടുത്താല്‍ ഇവര്‍ക്ക് വണ്ണക്കുറവ് തോന്നിക്കും.

ഇടുപ്പിലെ വണ്ണം കൂടുതലായി തോന്നിക്കുന്നത് സാരി നല്ല രീതിയില്‍ ഉടുക്കാത്തതു കൊണ്ടാണ്. ബനാറസി, ടാന്റ് എന്നീ സാരികളില്‍ പ്ലീറ്റുകളെടുത്ത ശേഷം ഇടുപ്പിലേക്ക് തിരുകി വയ്‌ക്കേണ്ടി വരും.

അമിതവണ്ണമുള്ളവരുടെ ഇടുപ്പിലെ വണ്ണം കൂടുതലായി തോന്നാനിത് കാരണമാകും. വൃത്തിയായി പിന്‍ ചെയ്ത് സാരിയുടുത്താല്‍ വണ്ണമുള്ളവര്‍ക്ക് പോലും വണ്ണക്കുറവും ഭംഗിയും തോന്നും. കൈപ്പത്തിയുടെ വീതിയിലധികം പ്ലീറ്റുകളെടുക്കരുത്. പ്ലീറ്റുകളില്‍ ഒന്നു പോലും തോളത്തു നിന്നു ഊര്‍ന്നു പോകുന്ന രീതിയില്‍ പിന്‍ ചെയ്യരുത്.

കൃത്യമായ ഇന്നര്‍വെയറുകള്‍


സാരിയുടുക്കുമ്പോള്‍ ഏറ്റവും പ്രധാനം കൃത്യമായ ഇന്നര്‍വെയറുകള്‍ ധരിക്കുക എന്നതാണ്. അഴകളവ് കൃത്യമായി എടുത്തറിയിക്കുന്ന വേഷമാണ് സാരി. സാരിയുടുക്കുമ്പോള്‍ അളവിനനുസരിച്ചുള്ള അടിപ്പാവാടകള്‍ തെരഞ്ഞെടുക്കുക.

അടിപ്പാവാടയുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. അധികം വിരിവില്ലാത്ത ഫിഷ്‌കട്ട് രീതിയിലുള്ള അടിപ്പാവാടയാണ് ഉപയോഗിക്കേണ്ടത്. ഇത് നമ്മുടെ വയറിനേയും അരക്കെട്ടിനേയും ഒതുക്കുന്നു. വണ്ണക്കൂടുതലുള്ള, അളവല്ലാത്ത പാവാടകള്‍ക്ക് മുകളില്‍ സാരിയുടുത്താല്‍ കൂടുതല്‍ വണ്ണം തോന്നിക്കും.

ബ്ലൗസുകളിലെ വ്യത്യാസം


കൈയിറക്കമുള്ള ബ്ലൗസുകളാണ് ധരിക്കുന്നതെങ്കില്‍ വണ്ണക്കുറവ് തോന്നിക്കുമെന്നത് സത്യമാണ്. സ്ലീവ്‌ലെസ്സോ ചെറിയ സ്ലീവോ ഒക്കെ ഇഷ്ടപ്പെടുന്നവരുണ്ടാകും. അതുപക്ഷേ അമിതവണ്ണമുള്ളവര്‍ക്ക് അരോചകമാണ്, മാത്രവുമല്ല അവരുടെ വണ്ണം ഇരട്ടിയായി തോന്നുകയും ചെയ്യും.

മുട്ടുവരെയിറക്കമുള്ളതോ ക്വാര്‍ട്ടര്‍ സ്ലീവുകളോ, ത്രീ ഫോര്‍ത്തോ ആണ് ഇവര്‍ക്ക് ഉചിതം. ഫുള്‍സ്ലീവ് ബ്ലൗസ് ഇടുമ്പോള്‍ തടി കുറഞ്ഞതായി തോന്നും. കഴുത്തില്‍ അലങ്കാരമുള്ളതോ ഹൈനെക്ക് ബ്ലൗസുകളോ ഒഴിവാക്കുന്നതാണ് നല്ലത്. ആഡംബര സാരികള്‍ക്കൊപ്പം അത്രയും വര്‍ക്കുള്ള ബ്ലൗസുകള്‍ ധരിക്കരുത്.

പാറ്റേണുകള്‍ക്കും ശ്രദ്ധ


സമാന്തര വരകുള്ളതും വലിയ ജോമെട്രിക് പാറ്റേണുകളുമുള്ള സാരികള്‍ ഒഴിവാക്കണം. അവ്യക്തമായ ഡിസൈനുകളുള്ള സാരികള്‍ വളരെ നല്ലതാണ്. മനസ്സിലാകുന്ന സമാന്തര ഡിസൈനുകളില്‍ വണ്ണക്കൂടുതല്‍ തോന്നിക്കും.

വെര്‍ട്ടിക്കല്‍ ഡിസൈനുകള്‍, ചെറിയ പാറ്റേണുകള്‍, മിതമായ ഡിസൈന്‍ വര്‍ക്കുകള്‍ എന്നിവയൊക്കെ ഒതുക്കമുള്ള വേഷമായി സാരിയെ തോന്നിപ്പിക്കും. അമിതവണ്ണമുള്ളവര്‍ക്ക് ഇതാണ് നല്ലത്.

ലക്ഷ്മി ബിനീഷ്

Ads by Google
Advertisement
Saturday 20 May 2017 03.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW