Saturday, May 27, 2017 Last Updated 15 Min 11 Sec ago English Edition
Todays E paper
Saturday 20 May 2017 08.11 AM

പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ്; ബെഹ്‌റ നിര്‍ദ്ധേശിച്ചിട്ടില്ലെന്ന് എഐജി

uploads/news/2017/05/110287/aig.jpg

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ നിറം നല്‍കാനുള്ള നിര്‍ദ്ദേശത്തില്‍ പ്രത്യേക കമ്പനിയുടെ പേര് പരാമര്‍ശിച്ച് വിവാദത്തിലായ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എഐജിയുടെ €ീന്‍ ചിറ്റ്. ഒരു പ്രത്യേക കമ്പനിയുടെ പേര് ബെഹഎറ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് ഡിജിപിക്കു നല്‍കിയ വിശദീകരണത്തില്‍ എഐജിയുടെ റിപ്പോര്‍ട്ട്. ബെഹ്‌റ ഇറക്കിയ ഉത്തരവിലെ ഉദാഹരണം നിറം മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്.

ഒലീവ് ബ്രൗണ്‍, വൈറ്റ്, ചില്ലി മോണിങ് എന്നീ നിറങ്ങളാണ് പെയിന്റിങിനായി തിരഞ്ഞെടുത്തത്. ഇതില്‍ ഒലീവ് ബ്രൗണ്‍, ചില്ലി മോണിങ് എന്നിവയില്‍ വ്യത്യസ്ത കമ്പനികളുടെ നിറങ്ങള്‍ തമ്മില്‍ വ്യത്യാസം ഉണ്ടാകും. അതിനാല്‍ ഏകീകൃത കളര്‍കോഡ് കൃത്യമായി നടപ്പാക്കാന്‍ ഉദാഹരണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുത്ത നിറം പേരുര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇത് തൃപ്തികരമെന്ന് വ്യക്തമായിട്ടുണ്ട്. തുടര്‍ന്നാണ് എംഡിയുമായി ആലോചിച്ച് സംസ്ഥാനതലത്തില്‍ നടപ്പിലാക്കാന്‍ ഏപ്രില്‍ 26ന് ബെഹ്‌റ ഉത്തരവിറക്കിയത്.

Ads by Google
Saturday 20 May 2017 08.11 AM
YOU MAY BE INTERESTED
TRENDING NOW