Thursday, June 29, 2017 Last Updated 2 Min 55 Sec ago English Edition
Todays E paper
Saturday 20 May 2017 07.24 AM

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന ആരോപണം; ജാര്‍ഖണ്ഡില്‍ 10 ദിവസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ

uploads/news/2017/05/110284/mass.jpg

റാ​ഞ്ചി: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ. ജാ​ർ​ഖ​ണ്ഡി​ലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മൂ​ന്നു പേ​രെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവം.

അ​ക്ര​മ​ത്തി​ൽ വൃ​ദ്ധ​യാ​യ ഒ​രു സ്ത്രീ​ക്കും ഗു​രു​തരമായി പരിക്കേറ്റിട്ടുണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ര​ട്കേ​ല ഖ​ർ​സാ​വ​വോം ജി​ല്ല​യി​ലെ രാ​ജ്ന​ഗ​റി​ലാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ഇതോടെ ഒമ്പതു ദിവസത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​ഭ്യൂ​ഹം ഉ​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ജ​ന​ക്കൂ​ട്ടം സം​ഘ​ടി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ‌​ച്ചെ സൊ​സൊ​മോ​ലി ഗ്രാ​മ​ത്തി​ൽ ര​ണ്ടു പേ​ർ സ​മാ​ന സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​റ്റു​ള്ള​വ​ർ ശോ​ഭാ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് ജീ​പ്പ് ന​ശി​പ്പി​ക്കു​ക​യും ബൈ​ക്കു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു.

Ads by Google
TRENDING NOW