Saturday, May 20, 2017 Last Updated 15 Min 30 Sec ago English Edition
Todays E paper
Saturday 20 May 2017 07.10 AM

കെ എസ് ആർ ടി സി ബസ് കാറിലിടിച്ച് ദേശീയപാതയില്‍ രണ്ടു മരണം; ആറു പേര്‍ക്ക് പരിക്ക്

uploads/news/2017/05/110283/car.jpg

കൊണ്ടോട്ടി: കെ എസ് ആർ ടി സി ബസ് കാറിലിടിച്ച് ദേശീയപാതയില്‍ രണ്ടു മരണം. ആറു പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാത കോഴിക്കോട്- തൃശൂർ റോഡില്‍ താഴെ ചേളാരിയിലാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

തൃശൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്നതാണ് കാർ. ചേളാരിയിൽ ആളെ ഇറക്കിയ ശേഷം പോകുകയായിരുന്നു ബസ്. ഇടിയെ തുടര്‍ന്ന് കാര്‍ ഭാഗികമായി തകര്‍ന്നു. കാറിന്റെ പിൻഭാഗത്തുണ്ടായിരുന്നവരാണ് മരിച്ചത്.

Ads by Google
LATEST NEWS
TRENDING NOW