Wednesday, May 24, 2017 Last Updated 18 Min 0 Sec ago English Edition
Todays E paper
Saturday 20 May 2017 06.42 AM

മാധ്യമങ്ങളുടേത് സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകള്‍ ; ഇന്ത്യന്‍ കോഫിഹൗസുകളില്‍ ഇനി മുതല്‍ പാര്‍ട്ടിപ്പത്രം മാത്രം

uploads/news/2017/05/110281/indian coffee.jpg

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് അഡ്മിനിട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഓഫിസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ.

ഈ മാസം ഒന്നു മുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരേ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണു സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നും ഉത്തരവില്‍ പറയുന്നു. ചില കോഫി ഹൗസുകളില്‍ പത്രങ്ങള്‍ വില്‍പന നടത്തിയിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇത് നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു.

സി.പി.എം. മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ദേശാഭിമാനി ഒഴികെയുള്ള മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടാണെന്നു മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ലായിരുന്നുവെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഫി ഹൗസ് ബ്രാഞ്ചുകളിലെ മാനേജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ െകെക്കൊളളുന്നത്.

Ads by Google
LATEST NEWS
TRENDING NOW