Monday, May 21, 2018 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 02.05 AM

ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിക്ക്‌ നിര്‍ബന്ധിത അവധി; വിജിലന്‍സ്‌ അന്വേഷണത്തിനും തീരുമാനം

uploads/news/2017/05/110270/k4.jpg

തിരുവനന്തപുരം: ശബരിമലയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ സംസ്‌ഥാന വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ യോഗം തീരുമാനിച്ചു. ക്രമക്കേടിന്റെ പേരില്‍ അന്വേഷണ വിധേയനായ ബോര്‍ഡ്‌ സെക്രട്ടറി വി.എസ്‌. ജയകുമാറിനു നിര്‍ബന്ധിത അവധി നല്‍കും.
ബോര്‍ഡിലെ അഴിമതിയും വ്യാജബില്ല്‌ സമര്‍പ്പിച്ച്‌ പണം തട്ടിയതും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
ഇന്നലെ ചേര്‍ന്ന ബോര്‍ഡ്‌ യോഗമാണ്‌ തീരുമാനമെടുത്തത്‌.2013 മുതല്‍ 15 വരെ ശബരിമലയില്‍ പാത്രം വാങ്ങിയതില്‍ ഉള്‍പ്പടെ നടന്ന ക്രമക്കേടുകള്‍ മംഗളമാണു പുറത്തുകൊണ്ടുവന്നത്‌. ഒരുകോടി 87 ലക്ഷം രൂപയ്‌ക്കു പാത്രം വാങ്ങിയതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും വാങ്ങിയെന്നു പറയപ്പെടുന്ന പാത്രങ്ങള്‍ ശബരിമലയിലെ രജിസ്‌റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും 2016 ഡിസംബര്‍ 15 നു മംഗളം പുറത്തുകൊണ്ടുവന്നിരുന്നു.
ഇതിനായി സമര്‍പ്പിക്കപ്പെട്ട 24 ലക്ഷം രൂപയുടെ ഒരു ബില്ല്‌ വ്യാജമാണെന്നു തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
ഇക്കാര്യങ്ങള്‍ ഇന്നലെ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്യുകയും സെക്രട്ടറി വി.എസ്‌. ജയകുമാറിനോട്‌ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ജയകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാണ്‌ ബോര്‍ഡിലെ ഇടത്‌ അംഗമായ രാഘവന്‍ ആവശ്യപ്പെട്ടത്‌.
എന്നാല്‍ ദീര്‍ഘമായ ചര്‍ച്ചയ്‌ക്കുശേഷം നിര്‍ബന്ധിത അവധി നല്‍കാന്‍ ബോര്‍ഡ്‌ തീരുമാനിക്കുകയായിരുന്നു.
ഇതോടൊപ്പം വിജിലന്‍സ്‌ അന്വേഷണം നടത്താനും ബോര്‍ഡില്‍ ധാരണയായി.
ജയകുമാറിനെതിരേ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി വന്ന സാഹചര്യം കൂടി പരിഗണിച്ചാണു തീരമാനം.

വി.എ. ഗിരീഷ്‌

Ads by Google
Saturday 20 May 2017 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW