Tuesday, July 25, 2017 Last Updated 18 Min 41 Sec ago English Edition
Todays E paper
എം.എസ്‌. സന്ദീപ്‌
Saturday 20 May 2017 02.05 AM

സര്‍ക്കാര്‍ ഒന്നും അറിയുന്നില്ലേ; അണക്കെട്ടിനു സമീപം അനുമതിയില്ലാതെ ഒരു ബീയര്‍ പാര്‍ലര്‍

uploads/news/2017/05/110261/k5.jpg

ഇടുക്കി: സംസ്‌ഥാനത്ത്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച മദ്യശാലകള്‍ക്ക്‌ പൂട്ടുവീണു കൊണ്ടിരിക്കെ നിയമം മറികടന്ന്‌ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലറിന്റെ പ്രവര്‍ത്തനം. തൊടുപുഴ മലങ്കര അണക്കെട്ടിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അലാന്റ്‌ാ റെസിഡന്‍സി ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നതിനുള്ള തെളിവുകള്‍ മംഗളത്തിനു ലഭിച്ചു.

ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ്‌ ഇല്ലാതെയാണ്‌ ഇവിടെ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലറിന്റെ പ്രവര്‍ത്തനം. കൈയേറ്റ ഭൂമിയിലാണ്‌ വന്‍കിട ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നില നില്‍ക്കെയാണ്‌ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌. മുട്ടം ഗ്രാമപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനത്തിന്‌ ബിയര്‍ ആന്‍ഡ്‌ വൈന്‍ പാര്‍ലര്‍ നടത്തുന്നതിന്‌ അനുമതി നല്‍കിയിട്ടില്ലെന്ന്‌ 'മംഗള'ത്തിന്‌ ലഭിച്ച വിവരാവകാശ രേഖയിലൂടെ വ്യക്‌തമായി.

മലങ്കര അണക്കെട്ടിനു സമീപം അതീവ പാരിസ്‌ഥിതിക മേഖലയിലാണ്‌ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌. സംസ്‌ഥാന പാതയോരത്തിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവ്‌ വന്നപ്പോഴും ഈ പാര്‍ലറിനു മാത്രം ബാധകമായില്ല. ഉദ്യോഗസ്‌ഥരുടെ മൗനാനുവാദത്തോടെ ലക്ഷങ്ങളാണ്‌ ഇവര്‍ സ്വന്തമാക്കിയത്‌.

ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌ കൈയേറ്റ ഭൂമിയിലാണന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. തോട്ടം മുറിച്ചു വിറ്റ ഭൂമിയിലാണ്‌ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച്‌ കലക്‌ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ പരാതി ലഭിച്ചിരുന്നു. യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ലൈസന്‍സ്‌ പുതുക്കി നല്‍കുക മാത്രമാണ്‌ തങ്ങള്‍ ചെയ്‌തതെന്നാണ്‌ എക്‌സൈസ്‌ അധികൃതരുടെ വാദം. ബാക്കി നടപടികള്‍ എടുക്കേണ്ടത്‌ പഞ്ചായത്ത്‌ അധികൃതരാണന്നും ഇവര്‍ പറയുന്നു. ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടലാണ്‌ ഇതിനു പിന്നിലെന്നും സൂചനയുണ്ട്‌.

Ads by Google
എം.എസ്‌. സന്ദീപ്‌
Saturday 20 May 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW