Saturday, May 20, 2017 Last Updated 21 Min 54 Sec ago English Edition
Todays E paper
Saturday 20 May 2017 02.00 AM

ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ജസ്‌റ്റിസ്‌ കര്‍ണന്‍ രാഷ്‌ട്രപതിക്കു മുന്നില്‍

uploads/news/2017/05/110222/d3.jpg

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കുറ്റത്തിന്‌ ആറുമാസത്തെ തടവുശിക്ഷ വിധിച്ച സുപ്രീം കോടതിയുത്തരവ്‌ റദ്ദാക്കണമെന്ന അപേക്ഷയുമായി കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി സി.എസ്‌. കര്‍ണന്‍ രാഷ്‌ട്രപതിക്കു മുന്നില്‍.
ഇക്കാര്യം ഉന്നയിച്ച്‌ പ്രണബ്‌ മുഖര്‍ജിയെ സമീപിച്ചെന്നു കര്‍ണന്റെ അഭിഭാഷകര്‍ വ്യക്‌തമാക്കിയെങ്കിലും അത്തരമൊരു അപേക്ഷയെക്കുറിച്ച്‌ അറിയില്ലെന്നായിരുന്നുരാഷ്‌ട്രപതിയുടെ ഓഫീസിന്റെ പ്രതികരണം. ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍ തലവനായ ഏഴംഗ സുപ്രീം കോടതി ബെഞ്ചിന്റെ വിധിക്കെതിരേ ഭരണഘടനയുടെ 72-ാം അനുച്‌ഛേദപ്രകാരം രാഷ്‌ട്രപതിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച്‌ ഇ-മെയില്‍ മുഖാന്തിരം വ്യാഴാഴ്‌ച അപേക്ഷ സമര്‍പ്പിച്ചെന്നാണ്‌ ജസ്‌റ്റിസ്‌ കര്‍ണന്റെ അഭിഭാഷകരായ മാത്യൂസ്‌ ജെ. നെടുമ്പാറയും എ.സി. ഫിലിപ്പും മവ്യക്‌തമാക്കിയത്‌. ഒന്‍പതിലെ വിധിപ്രസ്‌താവം റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ വേണമെന്നാണ്‌ ആവശ്യം. തന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട്‌ ജസ്‌റ്റിസ്‌ കര്‍ണന്‍ ചീഫ്‌ ജസ്‌റ്റിസ്‌ അടക്കമുള്ളവര്‍ക്കു വീണ്ടും പരാതി നല്‍കിയിരുന്നു. കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന്‌ സുപ്രീം കോടതി രജിസ്‌റ്റാര്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Saturday 20 May 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW