Thursday, April 26, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 02.00 AM

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; 15,000 യാത്രക്കാര്‍ കുടുങ്ങി

uploads/news/2017/05/110218/d6.jpg

വിഷ്‌ണുപ്രയാഗ്‌: ഉത്തരാഖണ്ഡിലെ വിഷ്‌ണുപ്രയാഗില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ 15,000 ത്തിലധികം യാത്രക്കാര്‍ കുടുങ്ങി. ഋഷികേശ്‌ -ബദരീനാഥ്‌ ദേശീയ പാതയില്‍ 60 മീറ്റര്‍ റോഡ്‌ തകര്‍ന്നു.
വിഖ്യാതമായ ബദരീനാഥ്‌ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണു വഴിയില്‍ കുടുങ്ങിയത്‌. ഗതാഗതം പുനസ്‌ഥാപിക്കാന്‍ രണ്ട്‌ ദിവസം പിടിക്കുമെന്ന്‌ ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷന്‍ പറഞ്ഞു.
വിഷ്‌ണുപ്രയാഗിനു സമീപം ഹാതി പര്‍വതിലാണു മണ്ണിടിച്ചില്‍. ചമോലി ജില്ലയിലെ തീര്‍ഥാടക കേന്ദ്രമായ ജോഷിമഠിന്‌ ഒന്‍പത്‌ കിലോ മീറ്റര്‍ അകലെയാണ്‌ ഹാതി പര്‍വത്‌. തീര്‍ഥാടകര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നു പ്രാഥമിക വിവരം. ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷനും പോലീസും ചേര്‍ന്നു സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്‌.
2015 ലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ ഒഡീഷയില്‍നിന്നുള്ള 300 തീര്‍ഥാടകര്‍ കുടുങ്ങിയിരുന്നു. ഇവരെ ഏറെ പണിപ്പെട്ടാണു രക്ഷപ്പെടുത്തിയത്‌.

Ads by Google
Saturday 20 May 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW