Wednesday, April 25, 2018 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 02.00 AM

ശശികലയ്‌ക്കെതിരേ ഒ.പി.എസ്‌. പക്ഷം തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചു

uploads/news/2017/05/110216/d4.jpg

ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഓഫീസുകള്‍ ഉപയോഗിക്കുന്നതില്‍നിന്നു വി.കെ. ശശികല പക്ഷത്തെ വിലക്കണമെന്നാവശ്യപ്പെട്ട്‌ ഒ. പനീര്‍ശെല്‍വം വിഭാഗം തെരഞ്ഞെടുപ്പ്‌ കമ്മിഷനെ സമീപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല സ്വയം അവരോധിച്ചതിനെ ചോദ്യംചെയ്‌തുള്ള രേഖകളും പനീര്‍ശെല്‍വം വിഭാഗത്തിന്റെ അഭിഭാഷകന്‍ കമ്മിഷനു സമര്‍പ്പിച്ചു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീര്‍പ്പാകുന്നതുവരെ പാര്‍ട്ടി മുഖപത്രമായ ഡോ. നമതു എം.ജി.ആറിന്റെ നിയന്ത്രണം ശശികലയില്‍നിന്നു മാറ്റണമെന്നും പനീര്‍ശെല്‍വം പക്ഷം ആവശ്യപ്പെട്ടു. തര്‍ക്കത്തേത്തുടര്‍ന്നു പാര്‍ട്ടി ചിഹ്‌നമായ രണ്ടില കഴിഞ്ഞ മാര്‍ച്ച്‌ 23-നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു.
അന്തരിച്ച പാര്‍ട്ടി മേധാവിയും മുന്‍മുഖ്യമന്ത്രിയുമായ ജെ. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ റദ്ദാക്കിയിരിക്കുകയാണ്‌.
വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളേത്തുടര്‍ന്നാണിത്‌. തെരഞ്ഞെടുപ്പിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Ads by Google
Saturday 20 May 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW