Tuesday, June 19, 2018 Last Updated 9 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.57 AM

ട്രംപ്‌ സൗദിയിലേക്ക്‌

uploads/news/2017/05/110207/in1.jpg

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ സൗദി അറേബ്യന്‍ പര്യടനത്തിനായി പുറപ്പെട്ടു. പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപ്‌ നടത്തുന്ന ആദ്യ വിദേശ പര്യടനമാണിത്‌. ഇസ്രയേല്‍, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ട്രംപ്‌ സന്ദര്‍ശിക്കും.
അറബ്‌, ഇസ്രേലി, യൂറോപ്യന്‍ നേതാക്കന്‍മാരുമായുള്ള ബന്ധം ശക്‌തിപ്പെടുത്തുകയാണു ട്രംപിന്റെ വിദേശ പര്യടനത്തിന്റെ ലക്ഷ്യം. ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടായതെന്ന ആരോപണം അന്വേഷിക്കാന്‍ സ്‌പെഷല്‍ കോണ്‍സലിനെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ്‌ ട്രംപ്‌ രാജ്യംവിട്ടത്‌. റിയാദിലും ജെറുസലേമിലും ട്രംപിന്‌ ഉജ്വല സ്വീകരണം ലഭിക്കും. ഇറ്റലിയിലും ബെല്‍ജിയത്തിലും ഇറാന്റെ ആണവ പരീക്ഷണങ്ങള്‍, പാരീസ്‌ കാലാവസ്‌ഥ ഉടമ്പടി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനു വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.

Ads by Google
Saturday 20 May 2017 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW