Friday, October 20, 2017 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.57 AM

അന്റാര്‍ട്ടിക്ക 'പച്ച പിടിക്കുന്നു'

uploads/news/2017/05/110205/in2.jpg

ആഗോള താപനം കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടോ ? ഇല്ലെന്നായിരുന്നു ഇതുവരെ ലഭിച്ച ഉത്തരങ്ങള്‍. പക്ഷേ ഗവേഷകര്‍ ആഗോള താപനത്തിന്റെ ഗുണഫലവും കണ്ടെത്തി. ജീവജാലങ്ങള്‍ക്കു വാസയോഗ്യമല്ലാത്ത അന്റാര്‍ട്ടിക്ക ഭൂഖണ്ഡമാണ്‌ ഇതിന്റെ ഗുണം അനുഭവിക്കുന്നത്‌. ഭൂമിയുടെ ചൂട്‌ കൂടുന്നതിന്റെ ഫലമായി അന്റാര്‍ട്ടിക്ക പതുക്കെ പച്ച പിടിക്കുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍.
50 വര്‍ഷത്തെ കാലാവസ്‌ഥാ വ്യതിയാനം വടക്കന്‍ അന്റാര്‍ട്ടിക്കയില്‍ രണ്ട്‌ പായല്‍ ഇനങ്ങള്‍ക്കു വളരാനുള്ള ഇടംനല്‍കി. ഇവയുടെ വളര്‍ച്ച വളരെ മെല്ലെയാണ്‌. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഒരു മില്ലി മീറ്ററില്‍ താഴെയാണ്‌ ഇവയുടെ വളര്‍ച്ച. ബ്രിട്ടനിലെ എക്‌റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ മാത്യു ആംബറിയാണ്‌ അന്റാര്‍ട്ടിക്ക പച്ച പിടിക്കുന്നതിനെ കുറിച്ച്‌ ആദ്യം പുറത്തുവിട്ടത്‌. മഞ്ഞു മൂടിയ ഭൂഖണ്ഡത്തില്‍ പായലുകള്‍ വളരുന്നതു പല പഠനങ്ങള്‍ക്കും സഹായകമാകുമെന്ന്‌ മാത്യു ആംബറി പറഞ്ഞു. കേംബ്രിഡ്‌ജ്‌ സര്‍വകലാശാല, ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേ, ഡര്‍ഹാം സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരും ആംബറിയെ സഹായിക്കാനുണ്ടായിരുന്നു. വേനല്‍ക്കാലത്ത്‌ വളരുന്ന ഈ പായലുകള്‍ മഞ്ഞുകാലത്ത്‌ സുഷുപ്‌തിയിലാകുമെന്നും ആംബറി കണ്ടെത്തി.

Ads by Google
Advertisement
Saturday 20 May 2017 01.57 AM
YOU MAY BE INTERESTED
TRENDING NOW