Friday, July 21, 2017 Last Updated 8 Min 44 Sec ago English Edition
Todays E paper
Saturday 20 May 2017 01.56 AM

പുതിയ അഭിഭാഷകസംഘവുമായി പാകിസ്‌താന്‍

ഇസ്ലാമാബാദ്‌: ചാരവൃത്തി ആരോപിച്ച്‌ ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്‌ സൈനികക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച നടപടി രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്‌ത സാഹചര്യത്തില്‍ കേസ്‌ വാദിക്കാന്‍ പാകിസ്‌താന്‍ പുതിയ അഭിഭാഷക സംഘത്തെ നിയമിക്കുന്നു.
കേസ്‌ കൈകാര്യം ചെയ്‌തതിലെ വീഴ്‌ചയാണ്‌ രാജ്യാന്തര കോടതിയില്‍ തിരിച്ചടി ലഭിക്കാന്‍ കാരണമെന്നു വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണു പാക്‌ സര്‍ക്കാരിന്റെ പുതിയ നീക്കം.
രാജ്യാന്തര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ.) പാകിസ്‌താനുവേണ്ടി ഹാജരാകാന്‍ യു.കെ. ആസ്‌ഥാനമായിപ്രവര്‍ത്തിക്കുന്ന ഖവാര്‍ ഖുറേഷിയെ തെരഞ്ഞെടുത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നു. അതേ സമയം, ഖുറേഷി പാകിസ്‌താന്റെ ഭാഗം ശക്‌തമായി അവതരിപ്പിച്ചെന്നു പാക്‌ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസ്‌ പറഞ്ഞു. വധശിക്ഷ സ്‌റ്റേ ചെയ്‌ത നടപടി അംഗീകരിക്കില്ലെന്ന സൂചനയാണു പാകിസ്‌താന്‍ നല്‍കുന്നത്‌.
ഹേഗ്‌ ആസ്‌ഥാനമായുള്ള ഐ.സി.ജെ. വ്യാഴാഴ്‌ചയാണ്‌ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്‌തത്‌. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ ജാദവിന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ എടുക്കരുതെന്നും കോടതി പാകിസ്‌താനു നിര്‍ദേശം നല്‍കി.
വധശിക്ഷ സ്‌റ്റേ ചെയ്‌ത വിധിക്കെതിരേ കൂടുതല്‍ ശക്‌തമായ തെളിവുകളുമായി സമീപിക്കാനൊരുങ്ങുകയാണു പാകിസ്‌താന്‍.

Ads by Google
Saturday 20 May 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW