Thursday, February 22, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.48 AM

ഏറ്റവും വലിയ സൈക്കിളുമായി കോസ്‌മോസ്‌ സ്‌പോര്‍ട്‌സ്

തിരുവനന്തപുരം: ഗിന്നസ്‌ സൈക്കിള്‍ റൈഡിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സൈക്കിളുമായി കോസ്‌മോസ്‌ സ്‌പോര്‍ട്‌സ്‌. ഒന്‍പതു മീറ്റര്‍ നീളവും ആറു മീറ്റര്‍ ഉയരവും 3.5 മീറ്റര്‍ ചക്രത്തിനു വ്യാസവും 250 കിലോഗ്രാം ഭാരവുമുള്ള ഭീമന്‍ സൈക്കിള്‍ ഏഴു ദിവസവും 11 മണിക്കൂറും എടുത്താണ്‌ പൂര്‍ത്തീകരിച്ചത്‌.
ജി ഐ പൈപ്പ്‌, റബര്‍, പ്ലാസ്‌റ്റിക്‌, റെക്‌സിന്‍ എന്നിവ ഉപയോഗിച്ചാണ്‌ സൈക്കിള്‍ നിര്‍മിച്ചതെന്ന്‌ കോസ്‌മോസ്‌ സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ എ.കെ.നിഷാദ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യകരമായ ജീവിതത്തിനും മാലിന്യമുക്‌തമായ പരിസ്‌ഥിതിക്കും വേണ്ടി സൈക്കിളിനെ ജനപ്രിയമാക്കുക എന്നതാണ്‌ കോസ്‌മോസ്‌ സ്‌പോര്‍ട്‌സ്‌ ഈ ഭീമന്‍ സൈക്കിള്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്‌.
കാര്‍ട്ടൂണിസ്‌റ്റ്‌ എം. ദിലീഫ്‌ ആണ്‌ കോസ്‌മോസ്‌ സ്‌പോര്‍ട്‌സിന്റെ ഈ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സൈക്കിള്‍ നിര്‍മിച്ചത്‌. 2016 ല്‍ ലോകത്തിലെ ഏറ്റവും വലിയ ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ ഒരുക്കി കോസ്‌മോസ്‌ സ്‌പോര്‍ട്‌സും ദിലീപും ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്‌. കൂടാതെ 2010 ല്‍ 3333 ചതുരശ്ര അടിയില്‍ ഗാന്ധിജിയുടെ കാരികേയിച്ചര്‍ വരച്ചു ലിംകാബുക്ക്‌ ഓഫ്‌ റെക്കോര്‍ഡും ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡും ദിലീഫ്‌ സ്വന്തമാക്കിയിട്ടുണ്ട്‌.
നിലവില്‍ കോഴിക്കോട്‌, കൊച്ചി, തൃശൂര്‍, തിരുവനന്തപുരം മഞ്ചേരി കോയമ്പത്തൂര്‍ എന്നിവടങ്ങളിലാണ്‌ കോസ്‌മോസ്‌ സ്‌പോര്‍ട്‌സ്‌ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്‌ പുതിയ ഷോറൂം ദുബായി കരാമയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
കൂടുതല്‍ ഉപഭോക്‌താക്കളിമലക്കു സേവനം എത്തിക്കുന്നതിനായി കേരളത്തിലെ എല്ലാ മുന്‍സിപ്പാലിറ്റികളിലും സന്നദ്ധ സംരഭകരുമായി ചേര്‍ന്ന്‌ ഫ്രാഞ്ചൈസി ഷോറുമുകള്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ കോസ്‌മോസ്‌ സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ എ.കെ.നിഷാദ്‌ അറിയിച്ചു.

Ads by Google
Saturday 20 May 2017 01.48 AM
YOU MAY BE INTERESTED
TRENDING NOW