Tuesday, April 24, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.48 AM

ജനറല്‍ മോട്ടോര്‍സ്‌ ഇന്ത്യ വിടുന്നു

ന്യൂഡല്‍ഹി: രാജ്യാന്തര വാഹന നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്നും മടങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന അവസാനിപ്പിക്കാനാണു കമ്പനി ഉദ്ദേശിക്കുന്നത്‌. 20 വര്‍ഷമായി ഇന്ത്യന്‍ വ്യാപാരം നടത്തുന്ന ജനറല്‍ മോട്ടേഴ്‌സിനു വിപണി പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന കാരണമാണ്‌ ഔദ്യോഗീക പക്ഷം പറയുന്നത്‌.
വില്‍പ്പന അവസാനിപ്പിച്ചാലും ഉപയോക്‌താക്കള്‍ക്ക്‌ ആവശ്യമായ സര്‍വീസ്‌ സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ കമ്പനികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഇന്ത്യയില്‍ മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നിവങ്ങളില്‍ നിന്നാണ്‌ കമ്പനി വാഹനങ്ങള്‍ നിര്‍മിക്കുന്നത്‌. ഇതില്‍ ഗുജറാത്തിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാസം നിറുത്തിവച്ചു.
ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങളില്‍ നിന്നും പിന്‍മാറുന്നത്‌ ആഗോളതലത്തിലെ പ്രവര്‍ത്തനം പുനര്‍ക്രമീകരിക്കാനാണെന്നും കഴിഞ്ഞ വര്‍ഷം മുന്‍വഷങ്ങളിലേക്കാള്‍ 27ശതമാനം വില്‍പ്പന കുറവ്‌ സംഭവിച്ചതായും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ വിപണി കീഴടക്കിയിരിക്കുന്ന മാരുതി മോട്ടോഴ്‌സിനെ നേരിടാന്‍ നിരവധി മോഡലുകള്‍ വിപണിയില്‍ കൊണ്ടുവന്നെങ്കിലും വേണ്ടത്ര വിജയം നേടിയില്ല. ഷവര്‍ലേറ്റ്‌ ടവേരയ്‌ക്കു മാത്രമാണ്‌ വിപണിയില്‍ വ്യക്‌തമായ സ്വാധീനം സൃഷ്‌ട്ടിക്കാന്‍ കഴിഞ്ഞത്‌.
ഇറക്കിയ പല മോഡലുകളും ഒറ്റ വേരിയെന്റില്‍ അവസാനിപ്പിച്ചു. ഫോറെസ്‌റ്റര്‍, ഓപ്‌ട്ര, ഓപ്‌ട്ര സി.ആര്‍.വി, എവിയോ, യുവ എന്നിവ ഒറ്റ മോഡലില്‍ തന്നെ അവസാനിച്ചു.

Ads by Google
Saturday 20 May 2017 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW