Tuesday, October 24, 2017 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.41 AM

മുംബൈ-പുനെ ഫൈനല്‍

uploads/news/2017/05/110166/s2.jpg

ബംഗളുരു: ഐ.പി.എല്‍. സീസണ്‍ പത്തിന്റെ ഫൈനലില്‍ പുനെ സൂപ്പര്‍ ജയന്റും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറു വിക്കറ്റിനു തോല്‍പിച്ചാണ്‌ മുംബൈ ഫൈനല്‍ ബര്‍ത്ത്‌ സ്വന്തമാക്കിയത്‌.
ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത നൈറ്റ്‌റൈഡേഴ്‌സ് 18.5 ഓവറില്‍ വെറും 107 റണ്‍സിനു പുറത്തായി. നാലോവറില്‍ വെറും 16 റണ്‍സ്‌ വഴങ്ങി നാലു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ കരണ്‍ ശര്‍മയാണ്‌ അവരെ തകര്‍ത്തത്‌.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 33 പന്ത്‌ ബാക്കിനില്‍ക്കെ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 111 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു. 30 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളോടെ 45 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ക്രുണാല്‍ പാണ്ഡ്യയാണ്‌ മുംബൈയെ വിജയത്തിലേക്കു നയിച്ചത്‌. ഒമ്പതു റണ്‍സുമായി കീറോണ്‍ പൊള്ളാര്‍ഡ്‌ പുറത്താകാതെ നിന്നു. നായകന്‍ രോഹിത്‌ ശര്‍മ 24 പന്തില്‍ 26 റണ്‍സും ഓപ്പണര്‍ പാര്‍ഥിവ്‌ പട്ടേല്‍ ഒമ്പതു പന്തില്‍ 14 റണ്‍സും നേടി. മൂന്നു റണ്‍സ്‌ നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ്‌, ആറു ണ്‍സ്‌ നേടിയ അമ്പാട്ടി റായിഡു എന്നിവരാണ്‌ പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.
നേരത്തെ മുംബൈ നായകന്‍ രോഹിത്‌ ശര്‍മ നൈറ്റ്‌റൈഡേഴ്‌സിനെ ബാറ്റിങ്ങിനനയ്‌ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന്‌ 31 എന്ന നിലയില്‍ പതറിയ അവരെ 25 പന്തില്‍ നിന്ന്‌ 31 റണ്‍സ്‌ നേടിയ സൂര്യകുമാര്‍ യാദവും 31 പന്തില്‍ നിന്ന്‌ 28 റണ്‍സ്‌ നേടിയ ഇഷാന്ത്‌ ജാഗിയുമാണ്‌ 100 കടത്തിയത്‌.

Ads by Google
Advertisement
Saturday 20 May 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW